Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാര്‍; 255 സീറ്റില്‍ മാത്രം മത്സരിക്കും, ഇന്ത്യ സഖ്യത്തില്‍ ഐക്യം

ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിലെ കക്ഷികളുടെ സമ്മര്‍ദത്തെ മുഖവിലയ്‌ക്കെടുക്കാന്‍ കോണ്‍ഗ്രസ്. സംസ്ഥാന സമിതികള്‍ക്ക് നിര്‍ണായക നിര്‍ദേശം നല്‍കിയിരിക്കുകയാണ് പാര്‍ട്ടി. 255 സീറ്റില്‍ കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കും. കൂടുതല്‍ വിജയസാധ്യതയുള്ള സീറ്റുകളാണിത്. ബാക്കിയുള്ള സീറ്റുകള്‍ ഇന്ത്യ സഖ്യത്തിലെ മറ്റ് കക്ഷികള്‍ക്കായി വിട്ടുകൊടുക്കും.

ബംഗാളില്‍ കോണ്‍ഗ്രസും തൃണമൂലും തമ്മില്‍ സീറ്റിന്റെ കാര്യത്തില്‍ വാക്‌പോര് നടക്കുന്നതിനിടെയാണ് സീറ്റുകള്‍ വിട്ടുകൊടുക്കാനുള്ള സന്നദ്ധത കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. 2019ല്‍ കോണ്‍ഗ്രസ് മത്സരിച്ചതിനേക്കാള്‍ കുറഞ്ഞ സീറ്റിലായിരിക്കും ഇത്തവണ മത്സരിക്കുക.

congress-meet

അതേസമയം ഇന്ത്യ സഖ്യത്തിലെ മറ്റ് പാര്‍ട്ടികളുമായി സീറ്റിന്റെ കാര്യത്തിലുള്ള ചര്‍ച്ച വൈകാതെ തന്നെ ആരംഭിക്കുമെന്നും കോണ്‍ഗ്രസ് സംസ്ഥാന സമിതികളെ അറിയിച്ചിട്ടുണ്ട്. അഞ്ചംഗ ദേശീയ സഖ്യ കമ്മിറ്റി അംഗങ്ങളെ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്നാണ് കണ്ടത്.

കഴിഞ്ഞ കുറച്ച് ദിവസമായി സംസ്ഥാന നേതൃത്വങ്ങളുമായി തിരക്കിട്ട ചര്‍ച്ചകളാണ് നടന്നത്. സംസ്ഥാനങ്ങളിലെ സാഹചര്യം കൂടി അറിഞ്ഞ ശേഷം സീറ്റുകളുടെ കാര്യം തീരുമാനിക്കാമെന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്. കമ്മിറ്റി അവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. നേതൃത്വത്തോട് സീറ്റ് വിഭജന ചര്‍ച്ച ആരംഭിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് സംസ്ഥാന നേതാക്കള്‍, എംപിമാര്‍ മറ്റ് പ്രമുഖ നേതാക്കന്മാര്‍ എന്നിവരെല്ലാം പങ്കെടുത്ത യോഗത്തില്‍ മത്സരിക്കുന്ന സീറ്റുകളെ കുറിച്ച് പ്രഖ്യാപിച്ചത്. 255 സീറ്റുകളാണ് കോണ്‍ഗ്രസ് ഫോക്കസ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ഇന്ത്യ സഖ്യത്തിനായി കൂടൂതല്‍ സീറ്റുകള്‍ വിട്ടുനല്‍കി, പകരം വിജയസാധ്യത കൂടുതലുള്ള സീറ്റുകളില്‍ ശ്രദ്ധിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്ന സൂചനയാണ് നേതാക്കള്‍ നല്‍കുന്നത്. കൂടുതല്‍ പാര്‍ട്ടികളെ ഇന്ത്യ സഖ്യത്തില്‍ ഉള്‍ക്കൊള്ളിക്കാനും സീറ്റുകള്‍ വിട്ടുകൊടുക്കുന്നതിലൂടെ കോണ്‍ഗ്രസിന് സാധിക്കും.

2019ല്‍ കോണ്‍ഗ്രസ് 421 സീറ്റിലാണ് മത്സരിച്ചത്. എന്നാല്‍ വിജയിച്ചത് വെറും 52 സീറ്റിലായിരുന്നു. ബീഹാറില്‍ ആര്‍ജെഡി, മഹാരാഷ്ട്രയില്‍ എന്‍സിപി, കര്‍ണാടകയില്‍ ജെഡിഎസ്, ജാര്‍ഖണ്ഡില്‍ ജെഎംഎം, തമിഴ്‌നാട്ടില്‍ ഡിഎംകെ എന്നിവരുമായും ആ സമയം കോണ്‍ഗ്രസിന് സഖ്യമുണ്ടായിരുന്നു. എന്നാല്‍ പലയിടത്തും കാര്യമായ നേട്ടങ്ങളുണ്ടായില്ല.

അതേസമയം ഇത്തവണ പഞ്ചാബില്‍ സഖ്യമാകാമെന്ന നിലപാടിലാണ് എഎപി. കോണ്‍ഗ്രസുമായി കെകോര്‍ക്കാന്‍ അവര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍ എഎപിയുമായി കൈകോര്‍ത്താല്‍ അതോടെ എല്ലാം അവസാനിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ബംഗാളില്‍ തൃണമൂലിനൊപ്പമില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. യുപിയില്‍ എസ്പി 65 സീറ്റില്‍ മത്സരിക്കും. കോണ്‍ഗ്രസിനും ആര്‍എല്‍ഡിക്കുമായി 15 സീറ്റുകളാണ് നല്‍കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+