രാജസ്ഥാനിൽ തർക്ക പരിഹാരത്തിന് 3 സാധ്യകൾ..പൈലറ്റ് ക്യാമ്പിന് ചിരി..രാഹുൽ-പ്രിയങ്ക ടീം പദ്ധതി ഇങ്ങനെ
ദില്ലി; പഞ്ചാബിൽ നേതൃമാറ്റം നടപ്പായതോടെ കോൺഗ്രസ് ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ രാജസ്ഥാനിലേക്കാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ഇവിടെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുൻ പാർട്ടി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റും തമ്മിലുള്ള അധികാര തർക്കം രൂക്ഷമായിരിക്കുകയാണ്. പഞ്ചാബിൽ നടപ്പാക്കിയ 'മാസ്റ്റർ സ്ട്രോക്ക്' രാഹുൽ ഗാന്ധി രാജസ്ഥാനിലും നടപ്പാക്കിയേക്കുമോയെന്നാണ് പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്. ഇതിനിടെ സച്ചിൻ പൈറ്റുമായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വെള്ളിയാഴ്ച ദില്ലിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയോടെ രാജസ്ഥാൻ മന്ത്രിസഭ പുന;സംഘടന ഉടൻ ഉണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

2018 ൽ രാജസ്ഥാൻ ഭരണം പിടിക്കുന്നതിൽ പിസിസി അധ്യക്ഷൻ കൂടിയായിരുന്ന സച്ചിൻ പൈലറ്റ് നിർണായ സ്വാധീനമുണ്ടായിരുന്നു. അതുകൊണ്ട് ത്നനെ സച്ചിൻ തന്നെയാകും രാജസ്ഥാനിൽ മുഖ്യമന്ത്രിയാകുകയെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാൽ സോണിയ ഗാന്ധിയുടെ വിശ്വസ്തനും മുതിർന്ന നേതാവുമായ അശോക് ഗെഹ്ലോട്ടിന് നറുക്ക് വീഴുകയായിരുന്നു. സമവായം എന്ന നിലയിൽ സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രിയുമാക്കി. അന്ന് മുതൽ പക്ഷേ ഇരു നേതാക്കളും തമ്മിലുള്ള അസ്വാരസ്യങ്ങൾ ആരംഭിച്ചു.

ഒരു ഘട്ടത്തിൽ ഗെഹ്ലോട്ടിന്റെ ഇടപെടലിൽ പ്രതിഷേധിച്ച് സച്ചിൻ കോൺഗ്രസ് ക്യാമ്പിൽ നിന്നും അകന്ന സംഭവവുമാണ്ടായിരുന്നു. സർക്കാരിനെ മുൾമുനയിൽ ആക്കിക്കൊണ്ടായിരുന്നു സച്ചിൻ കോൺഗ്രസ് നേതൃത്വവുമായി അകന്നത്. തുടർന്ന് പാർട്ടി അധ്യക്ഷ സ്ഥാനവും ഉപമുഖ്യമന്ത്രി സ്ഥാനവും പൈലറ്റിന് നഷ്ടമായി. അതേസമയം സച്ചിനെ പോലൊരു യുവ നേതാവിനെ നഷ്ടമായാൽ ഉണ്ടാകുന്ന തിരിച്ചടി മുന്നിൽ കണ്ട് ഹൈക്കമാന്റ് ഇടപെട്ട് അദ്ദേഹത്തെ അനുനയിപ്പിച്ചു. നിരവധി വാഗ്ദാനങ്ങൾ നൽകിയായിരുന്നു സച്ചിനെ നേതൃത്വം തിരിച്ചെത്തിച്ചത്. എന്നാൽ നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടിരുന്നു. ഇതിൽ കടുത്ത അതൃപ്തിയിലായിരുന്നു സച്ചിൻ ക്യാമ്പ്.

ഇതിനിടയിലാണ് സച്ചിൻ പക്ഷത്തിന് ഏറെ പ്രതീക്ഷ നൽകി പഞ്ചാബിൽ നവജ്യോത് സിംഗ് സിദ്ധു-അമരീന്ദർ സിംഗ് തർക്കത്തിൽ മുതിർന്ന നേതാവായ അമരീന്ദറിനെ മാറ്റി നിർത്തി സിദ്ധുവിനൊപ്പം രാഹുൽ ഗാന്ധി നിലകൊണ്ടത്. അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി യുവ നേതാവും ദളിത് നേതാവുമായ ചരൺ ജിത്ത് ചന്നിയെ മുഖ്യമന്ത്രിയാക്കിയ നടപടി തങ്ങൾക്കും ഗുണകരമാകുമെന്ന വിലയിരുത്തലിലായിരുന്നു പൈലറ്റ് ക്യാമ്പ്. ഈ പ്രതീക്ഷകൾ ആക്കം കൂട്ടിക്കൊണ്ടാണ് കഴിഞ്ഞ ദിവസം സച്ചിൻ പൈലറ്റുമായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചർച്ച നടത്തിയത്.

സച്ചിന് വലിയ പദവികൾ തന്നെ രാഹുൽ-പ്രിയങ്ക ടീം കരുതിവെച്ചിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അതിന് കാരണവുമുണ്ട്. ഒരിക്കൽ കലാപക്കൊടി ഉയർത്തി പാർട്ടിയിൽ നിന്നും പുറത്തുപോയ സച്ചിൻ മടങ്ങിയെത്തിയത് മുതൽ പാർട്ടിക്ക് വഴങ്ങിയാണ് പ്രവർത്തിക്കുന്നത്. പല ഘട്ടത്തിലും തന്റെ അനുയായികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചപ്പോൾ ഗെഹ്ലോട്ട് ഈ അവസരങ്ങളെയെല്ലാം പ്രതിരോധിച്ചപ്പോഴും ഗെഹ്ലോട്ട് ക്യാമ്പിൽ നിന്ന് തുടർച്ചയായ പ്രകോപന്ങ്ങള് ഉണ്ടായപ്പോഴെല്ലാം പരസ്യമായ പ്രതികരണങ്ങൾക്കോ പാർട്ടിക്കെതിരേയും ദേശീയ നേതൃത്വത്തിനെതിരേയോ പ്രതികരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ സച്ചിൻ പൈലറ്റിന് ഗാന്ധി സഹോദരങ്ങളോടുള്ള വിശ്വസ്തതയ്ക്കും അദ്ദേഹത്തിന്റെ ക്ഷമയ്ക്കും നിശബ്ദതയ്ക്കും അർഹിക്കുന്ന പ്രതിഫലം കിട്ടുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

നിലവിലെ രാജസ്ഥാൻ പ്രതിസന്ധി പരിഹരിക്കാൻ കോൺഗ്രസ് മുന്നിൽ പ്രധാനമായും മൂന്ന് സാധ്യതകളാണ് ഉള്ളത്. ഒന്ന് സച്ചിൻ പൈലറ്റിനെ സംസ്ഥാന പാർട്ടി അധ്യക്ഷനാക്കുക. 2023 ലെ നിയമസഭ തിരഞ്ഞെടുപ്പിനെ സച്ചിനെ മുൻനിർത്തി നയിക്കുക. സച്ചിനും ഇത് തന്നെയാണ് താത്പര്യം. നേരത്തേ എഐസിസി പുന;സംഘടനയിൽ ഉൾപ്പെടുത്താമെന്ന ഹൈക്കമാന്റ് വാഗ്ദാനം സച്ചിൻ നിഷേധിച്ചതും ഇതേ ലക്ഷ്യം വെച്ചായിരുന്നു. അതേസമയം രണ്ടാമത്തെ സാധ്യത ഗെഹ്ലോട്ടിനെ മാറ്റി നിർത്തി ശക്തമായൊരു സന്ദേശം നൽകുകയെന്നതാണ്. പഞ്ചാബിൽ തർക്കം നിലനിന്നപ്പോൾ അമരീന്ദറിനെ മാറ്റി കൊണ്ടൊരു പരിഹാരം ഇത്ര പെട്ടെന്ന് ഹൈക്കമാന്റ് കൈക്കൊള്ളുമെന്ന് നവജ്യോത് സിംഗ് സിദ്ധു പോലും കരുതികാണില്ല. പുകഞ്ഞ കൊള്ളി പുറത്ത് എന്ന സന്ദേശമാണ് പഞ്ചാബിലെ നീക്കത്തിലൂടെ രാഹുൽ ഗാന്ധി നൽകിയതെന്നാണ് വിലയിരുത്തപ്പെട്ടത്.മാത്രമല്ല ആവശ്യമെങ്കിൽ ഇത്തരത്തിലുള്ള ചടുല തിരുമാനങ്ങൾ നേതൃത്വത്തിന്റെ ഭാഗത്ത് നി്നന് ഉണ്ടാകുമെന്ന വ്യക്തമായ സൂചനയായും ഇത് വിലയിരുത്തപ്പെട്ടിരുന്നു.
Recommended Video


സമാന രീതിയിൽ രാജസ്ഥാനിലും പഞ്ചാബ് മോഡൽ നടപ്പാക്കി ഹൈക്കമാന്റിന് നിലപാട് വ്യക്തമാക്കിയേക്കും. അതുമല്ലേങ്കിൽ സച്ചിൻ പൈലറ്റിനോ അശോക് ഗെഹ്ലോട്ടിനോ ദേശീയ തലത്തിൽ സുപ്രധാന പദവി നൽകിയേക്കാം.അതേസമയം രാജസ്ഥാനിൽ ഗെഹ്ലോട്ടിന്റെ പിൻഗാമിയായി സച്ചിനെ അല്ലാതെ മറ്റൊരു നേതാവിനേയും മുൻനിർത്തി ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് മുന്നേറാൻ സാധിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. 2024 ൽ വൻ തിരിച്ചുവരവിന് തയ്യാറെടുക്കുന്ന കോൺഗ്രസ് നേതൃത്വം അതിനാൽ രാജസ്ഥാനിൽ ചാൻസ് എടുക്കാൻ തയ്യാറായേക്കില്ലെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഗുജറാത്ത്, ഹരിയാന, കർണാടക എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് കോൺഗ്രസ് ബിജെപിയുമായി നേരിട്ട് മത്സരിക്കുന്നത്. ഈ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ ലോക്‌സഭാ സീറ്റുകൾ വിജയിക്കുക മാത്രമല്ല, യുവ നേതാക്കളേയും പാർട്ടിയോട് കൂറുപുലർത്തുകയും ബിജെപിയോട് ഏറ്റുമുട്ടാൻ പ്രാപ്തരുമായ നേതാക്കളെ വളർത്തിയെടുക്കുക കൂടിയാണ് ലക്ഷ്യം. പ്രത്യേകിച്ച് ആം ആദ്മി ഉൾപ്പെടെയുള്ള പാർട്ടികൾ ഗുജറാത്ത് ,പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസിന് വലിയ വെല്ലുവിളി തീർക്കുന്ന സാഹചര്യത്തിൽ. മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂലും ഗോവ, അസം, ത്രിപുര മുതലായ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തങ്ങളുടെ അടിത്തറ വിപുലീകരിക്കാൻ ശ്രമിക്കുന്നുണ്ടെന്നതും കോൺഗ്രസിന് വെല്ലുവിളിയാണ്.

അതേസമയം ഉടൻ തന്നെ കോൺഗ്രസിലും വലിയ പൊളിച്ചെഴുത്തുകൾ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. രാഹുൽ ഗാന്ധി പാർട്ടിയുടെ മുൻസീറ്റിലേക്ക് എത്തിയെന്നതിന്റെ സൂചനയായിട്ടാണ് പഞ്ചാബിലെ അപ്രതീക്ഷ നീക്കം വിലയിരുത്തപ്പെടുന്നത്. മുതിർന്ന നേതാക്കളുടെ സമ്മർദ്ദ തന്ത്രങ്ങൾക്ക് വഴങ്ങാതെ പുതിയ കോൺഗ്രസിനെ വാർത്തെടുക്കയെന്ന ലക്ഷ്യത്തോടെയാണ് രാഹുലിന്റെ പ്രവർത്തനങ്ങൾ. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നേതൃമാറ്റം ഇതിന്റെ ഭാഗമായിട്ടാണ് കണക്കാക്കപ്പടുന്നത്.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications