കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവജ്യോത് സിദ്ദുവിനെ പുറത്താക്കുമോ? സംസ്ഥാന അധ്യക്ഷന്റെ കത്തില്‍ ശുപാര്‍ശ, ഉടന്‍ നടപടി

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് നവജ്യോത് സിംഗ് സിദ്ദുവിനെതിരെ കടുത്ത നടപടിക്കൊരുങ്ങുന്നു. അദ്ദേഹത്തിനെതിരെ പരാതി ഹൈക്കമാന്‍ഡിന് ലഭിച്ചിരിക്കുകയാണ്. സുനില്‍ ജക്കറിനെതിരെ നടപടിയെടുത്ത സാഹചര്യത്തില്‍ സിദ്ദുവിനെ ഒഴിവാക്കാനാവില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് പ്രധാന കാരണമായത് സിദ്ദുവായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷവും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി സിദ്ദു മുന്നോട്ട് പോവുകയാണ്. സമാന്തരമായ ഒരു സംസ്ഥാന സമിതി തന്നെ കൊണ്ടുവരാനുള്ള ശ്രമങ്ങളും സിദ്ദു നടത്തിയിരുന്നു. എന്നാല്‍ പുതിയ സംസ്ഥാന സമിതിയെ സിദ്ദുവിന്റെ നീക്കങ്ങള്‍ ചൊടിപ്പിച്ചിരിക്കുകയാണ്. സിദ്ദു ക്യാമ്പിലുള്ളവരെ വെട്ടിനിരത്താനും നീക്കം നടക്കുന്നുണ്ട്.

അതിജീവിതയെന്ന് പേരെന്തിന്? വളര്‍ത്തിയവരെ പീഡകരാക്കുന്നു, വിജയ് ബാബുവിനെ പിന്തുണച്ച് ശാന്തിവിളഅതിജീവിതയെന്ന് പേരെന്തിന്? വളര്‍ത്തിയവരെ പീഡകരാക്കുന്നു, വിജയ് ബാബുവിനെ പിന്തുണച്ച് ശാന്തിവിള

1

സിദ്ദുവിനെതിരെ പഞ്ചാബിലെ സമിതി ഒന്നാകെ തിരിഞ്ഞിരിക്കുകയാണ്. സിദ്ദുവിന്റെ പല നടപടികളും പാര്‍ട്ടി വിരുദ്ധമാണെന്ന ആരോപണമുണ്ട്. പഞ്ചാബിന്റെ ചുമതലയുള്ള ജനറല്‍സ സെക്രട്ടറി ഹരീഷ് ചൗധരിയാണ് നടപടി കടുപ്പിച്ചിരിക്കുന്നത്. അദ്ദേഹം സോണിയാ ഗാന്ധിക്ക് കത്തെഴുതിയിരിക്കുകയാണ്. സിദ്ദുവിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് സോണിയയോട് ചൗധരി ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ 23ന് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. സിദ്ദു കോണ്‍ഗ്രസ് സര്‍ക്കാരിനെ തുടര്‍ച്ചയായി വിമര്‍ശിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് കത്തില്‍ ചൗധരി പറയുന്നു. അതുകൊണ്ട് നടപടി ഉറപ്പായും വേണമെന്നാണ് നിര്‍ദേശം.

ചരണ്‍ജിത്ത് സിംഗ് ചന്നിയെയും, അമരീന്ദര്‍ സര്‍ക്കാരിനെയും സിദ്ദു അഴിമതിക്കാരായി മുദ്രകുത്തി. ശിരോമണി അകാലിദളുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് വരെ ആരോപിച്ചു. ഇതെല്ലാം പാര്‍ട്ടി വിരുദ്ധമായ കാര്യമാണ്. അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ മതിയായ കാരണങ്ങളാണ് ഇതെന്ന് ഹരീഷ് ചൗധരി ചൂണ്ടിക്കാണിച്ചു. കോണ്‍ഗ്രസ് ആ സമയം തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്ന സമയമായിരുന്നു. അത്തരമൊരു പരാമര്‍ശം, ആ ഘട്ടത്തില്‍ നടത്തിയത് ഒട്ടും യോജിക്കാത്ത കാര്യമാണ്. താന്‍ സിദ്ദുവിനെ താക്കീത് ചെയ്തിട്ടും, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സിദ്ദു ഏര്‍പ്പെട്ടു. സര്‍ക്കാരിനെതിരെ തുടരെ ആവശ്യമില്ലാത്ത കാര്യങ്ങളാണ് സിദ്ദു വിളിച്ച് പറഞ്ഞതെന്നും ചൗധരി പറഞ്ഞു.

സിദ്ദുവിനെതിരായ നടപടി കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും ഹരീഷ് ചൗധരി പറഞ്ഞു. അതേസമയം സിദ്ദുവിന്റെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും, ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജാ വാറിംഗ് തയ്യാറാക്കിയിട്ടുണ്ട്. ഇക്കാര്യം താന്‍ ദേശീയ അധ്യക്ഷയ്ക്ക് കൈമാറും. സിദ്ദുവിനെ ഒരിക്കലും പാര്‍ട്ടിക്ക് മുകളിലായി സ്ഥാപിക്കരുത്. നടപടി എടുത്താല്‍ എല്ലാവര്‍ക്കും പാഠമാകും. സിദ്ദുവില്‍ നിന്ന് ആദ്യം വിശദീകരണം തേടണം. അതിന് ശേഷം നടപടിയെടുക്കണമെന്നും ചൗധരി ആവശ്യപ്പെട്ടു. നേരത്തെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സിദ്ദു ഏര്‍പ്പെടുന്നതായി സംസ്ഥാന അധ്യക്ഷനും ആരോപിച്ചിരുന്നു.

ദിലീപ് വിഷയത്തിന് മുന്നേ പ്രശ്‌നങ്ങള്‍, തുറന്ന് പറഞ്ഞാല്‍ തെറിവിളി;സിനിമ സുരക്ഷിതമല്ലെന്ന് സാന്ദ്രദിലീപ് വിഷയത്തിന് മുന്നേ പ്രശ്‌നങ്ങള്‍, തുറന്ന് പറഞ്ഞാല്‍ തെറിവിളി;സിനിമ സുരക്ഷിതമല്ലെന്ന് സാന്ദ്ര

English summary
congress may suspend navjot singh sidhu, state leadership asks high command for disciplinary action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X