• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോദിയുടെ ജന്‍മനാട്ടില്‍ അങ്കം കുറിക്കാന്‍ കോണ്‍ഗ്രസ്! രാഹുലും പ്രിയങ്കയും! പൊടിപാറും! 58 വര്‍ഷങ്ങള്‍

 • By Aami Madhu
cmsvideo
  കോൺഗ്രസിന്റെ അങ്കം മോദിയുടെ നാട്ടിൽ | Oneindia Malayalam

  ഏഴ് ഘട്ടങ്ങളിലായി രാജ്യം 17 ാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഭരണ തുടര്‍ച്ച ലഭിക്കുമെന്ന പ്രതീക്ഷയില്‍ ബിജെപിയും മോദിയെ പുറത്താക്കാന്‍ ആകുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസും കച്ചമുറുക്കുകയാണ്.

  സിപിഎം ഹിന്ദുക്കെളെ ദ്രോഹിച്ചെന്ന് ബിജെപി പ്രവര്‍ത്തകര്‍! കണ്ടം വഴി ഓടിച്ച് വോട്ടര്‍! വീഡിയോ

  തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് മൂന്നാം ദിവസം മോദിയുടെ ജന്‍മനാട്ടില്‍ ഇന്ന് അങ്കത്തിനിറങ്ങുകയാണ് കോണ്‍ഗ്രസ്. നീണ്ട് 58 വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തക സമിതി ഗുജറാത്തിലെ അഹമ്മദാബാദില്‍ ചേരും. പല സുപ്രധാന തിരുമാനങ്ങളും യോഗത്തില്‍ കൈക്കൊള്ളുമെന്നാണ് വിവരം. സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ കൈക്കൊളളും

  മോദിക്കെതിരെ അങ്കം കുറിച്ച്

  മോദിക്കെതിരെ അങ്കം കുറിച്ച്

  പ്രധാനമന്ത്രി മോദിയുടേയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടേയും തട്ടകമായ അഹമ്മദാബാദിലാണ് കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തക സമിതി യോഗം നടക്കുന്നത്. ഗാന്ധിനഗറില്‍ നിന്നുള്ള റാലിയോടെയാകും മോദിയുടെ ജന്‍മനാട്ടില്‍ കോണ്‍ഗ്രസിന്‍റെ അങ്കം കുറിക്കല്‍.

  സോണിയയും രാഹുലും

  സോണിയയും രാഹുലും

  യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കും.

  പൊടിപാറിക്കാന്‍ പ്രിയങ്ക ഗാന്ധി

  പൊടിപാറിക്കാന്‍ പ്രിയങ്ക ഗാന്ധി

  ഫിബ്രവരി 28 നായിരുന്നു പ്രവര്‍ത്തക സമിതി യോഗം നടത്താന്‍ തിരുമാനിച്ചിരുന്നത്. എന്നാല്‍ പുല്‍വാമ ഭീകരാക്രമണവും കാശ്മീരിലെ തുടര്‍ സംഭവങ്ങളും കാരണം യോഗം നീട്ടിവെയ്ക്കുകയായിരുന്നു. ഗുജറാത്തിലെ മണ്ണില്‍ പ്രിയങ്ക ഗാന്ധിയുടെ ആദ്യ പൊതുയോഗവും നടക്കും.

  ഗുജറാത്തില്‍ ' കൈ' വെയ്ക്കും

  ഗുജറാത്തില്‍ ' കൈ' വെയ്ക്കും

  കിഴക്കന്‍ യുപിയുടെ സംഘടനാ ചുമതല ഏറ്റെടുത്ത് ഒരു മാസം കഴിയുമ്പോഴാണ് ഗുജറാത്തിലേക്ക് പ്രിയങ്ക ഗാന്ധിയുടെ വരവ്. യുപിയ്ക്കൊപ്പം തന്നെ മറ്റ് സംസ്ഥാനങ്ങളിലും പ്രിയങ്ക പ്രചരണത്തിനെത്തുമെന്ന് നേരത്തേ തന്നെ നേതൃത്വം വ്യക്തമാക്കിയിരുന്നു.

  പ്രവര്‍ത്തകരുടെ ആവേശം

  പ്രവര്‍ത്തകരുടെ ആവേശം

  പാര്‍ട്ടിയുടെ മുന്നേറ്റത്തിന് പ്രിയങ്കയുടെ വരവ് സഹായകമാകും എന്നാണ് സംസ്ഥാന നേതൃത്വം കണക്കാക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം സോണിയാ ഗാന്ധിയും പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നത് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്.

  തുടക്കം ഇങ്ങനെ

  തുടക്കം ഇങ്ങനെ

  ദണ്ഡി യാത്രയുടെ വാര്‍ഷികാഘോഘവും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ഗാന്ധിയുട സബര്‍മതി ആശ്രമത്തില്‍ പ്രാര്‍ത്ഥനയോട് കൂടിയാകും യോഗം തുടങ്ങുക. ഭീകാരക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ ശേഷം പ്രവര്‍ത്തക സമിതി യോഗം തുടങ്ങും.

  മൂര്‍ച്ചകൂട്ടാന്‍ ഇവ

  മൂര്‍ച്ചകൂട്ടാന്‍ ഇവ

  തൊഴിലില്ലായ്മ, സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍, വിലക്കയറ്റം, റാഫേല്‍ അഴിമതി, ജിഎസ്ടി തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. റിസര്‍വ്വ് ബാങ്കിന്‍റെ അനുമതിയില്ലാതെയാണ് നോട്ട് നിരോധിച്ചതെന്ന വിവരാവകാശ രേഖയിലെ വിവരങ്ങള്‍ ഉള്‍പ്പെടെ മോദിക്കെതിരെ യോഗത്തില്‍ ആയുധമാക്കും.

  മോദിക്കെതിരെ

  മോദിക്കെതിരെ

  തൊഴിലില്ലായ്മയില്‍ മോദി സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയരുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മിനിമം വേതനമെന്ന പ്രഖ്യാപനം യോഗത്തില്‍ ഉയര്‍ത്തിക്കാട്ടും.കേന്ദ്രസര്‍ക്കാരിന്‍റെ പല നയങ്ങള്‍ക്കുമെതിരെ വര്‍ക്കിങ്ങ് കമ്മിറ്റി പ്രമേയം പാസാക്കുമെന്നും സംസ്ഥാന നേതാക്കള്‍ പറഞ്ഞു.

  കരുത്തു പകരാന്‍ ഹാര്‍ദ്ദിക്

  കരുത്തു പകരാന്‍ ഹാര്‍ദ്ദിക്

  ഇന്ന് തന്നെയാണ് പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദ്ദിക്ക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുന്നത്. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ഹാര്‍ദ്ദിക്കിന്‍റെ കോണ്‍ഗ്രസ് പ്രവേശനം. ര്‍ദിക് ജാംനഗറില്‍ മത്സരിച്ചേക്കാന്‍ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. പട്ടേല്‍, മുസ്ലീം, ദളിത് വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലമാണ് ജാംനഗര്‍.ട്ടേല്‍ പ്രക്ഷോഭത്തിലൂടെ ബിജെപി സര്‍ക്കാറിനെ വിറപ്പച്ച ഹാര്‍ദ്ദിക് പടേലിന്‍റെ കോണ്‍ഗ്രസ് പ്രവേശം പാര്‍ട്ടിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

  58 വര്‍ഷത്തിനിപ്പുറം

  58 വര്‍ഷത്തിനിപ്പുറം

  കഴിഞ്ഞ 28 വര്‍ഷങ്ങളായി ബിജെപി അധികാരത്തില്‍ ഇരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ബിജെപിയുടെ ഉരുക്കു കോട്ടയായി മാറിയ സംസ്ഥാനത്ത് കോണ്‍ഗ്രസ് അവസാനമായി അധികാരത്തില്‍ എത്തിയത് 1985ലായിരുന്നു.

  രണ്ടും കല്‍പ്പിച്ച്

  രണ്ടും കല്‍പ്പിച്ച്

  അവിടുന്ന് ഇങ്ങോട്ട് ഒരു തിരഞ്ഞെടുപ്പിലും വിജിയിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ല.ഗുജറാത്തില്‍ 26 ലോക്‌സഭാ മണ്ഡലങ്ങളാണ് ഉള്ളത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത് കേവലം 5 സീറ്റുകളില്‍ മാത്രമായിരുന്നു.ഇത്തവണ ലോക്സഭയിലേക്ക്15 സീറ്റിലെങ്കിലും വിജയിക്കാനുറച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നത്

  കുമ്മനം ജയിച്ചാല്‍ കേന്ദ്രമന്ത്രി! വന്‍ ഓഫറുമായി ദേശീയ നേതൃത്വം! തുറുപ്പാക്കാന്‍ ആര്‍എസ്എസ്

  കാത്തു സൂക്ഷിച്ച 'പത്തനംതിട്ട' പിള്ള കൊണ്ടുപോയി? കെ സുരേന്ദ്രന് സീറ്റ് ഇല്ല! വാളെടുത്ത് അണികള്‍

  English summary
  Congress Meet In PM Modi's Gujarat Today; Priyanka Gandhi's Debut Speech
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X