കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സേനകളുടെ കഴിവിനെ ബാധിക്കും; അഗ്നിപഥിനെതിരെ രാഷ്ട്രപതിയ്ക്ക് നിവേദനവുമായി കോണ്‍ഗ്രസ്

Google Oneindia Malayalam News

ന്യൂദല്‍ഹി: അഗ്‌നിപഥ് പദ്ധതിയില്‍ പ്രതിഷേധവുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് പരാതി നല്‍കി കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ഏഴ് അംഗ പ്രതിനിധി സംഘമാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടത്. അഗ്‌നിപഥ് പദ്ധതിയിലെ ആശങ്ക രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അറിയിച്ചു എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അഗ്നിപഥ് പദ്ധതി വഴിയുള്ള റിക്രൂട്ട്‌മെന്റ് സേനയുടെ പ്രാഗല്‍ഭ്യത്തെ ബാധിക്കും എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

രാഷ്ട്രപതിയ്ക്ക് നല്‍കിയ നിവേദനത്തില്‍ ഇക്കാര്യം എടുത്ത് പറഞ്ഞിട്ടുണ്ട് എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. തിളാഴ്ച ഉച്ചയോടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതി ഭവനിലേക്ക് എത്തിയത്. മാര്‍ച്ച് ചെയ്താണ് നേതാക്കള്‍ രാഷ്ട്രപതി ഭവനിലെത്തിയത്. ഇതിനോടൊപ്പം രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരായ ഇ ഡി നടപടിയിലും രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കണ്ട് കോണ്‍ഗ്രസ് പ്രതിഷേധം അറിയിച്ചു.

gr

എ ഐ സി സി ആസ്ഥാനത്ത് പൊലീസ് അതിക്രമം കാണിച്ചത് ഒരിക്കലും ന്യായീകരിക്കാന്‍ ആകില്ല എന്നും നേതാക്കള്‍ രാഷ്ട്രപതിയോട് പറഞ്ഞു. നേതാക്കളെ ക്രൂരമായി കൈകാര്യം ചെയ്തത് പ്രിവിലേജ് കമ്മിറ്റി അന്വേഷിക്കണം എന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഈ വിഷയം പാര്‍ലമെന്റിലും ഉന്നയിക്കുമെന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം അഗ്നിപഥ് വിഷയം ചര്‍ച്ച ചെയ്യാന്‍ കര, നാവിക, വ്യോമസേനാ മേധാവിമാര്‍ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.

'ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടില്ല,സ്വന്തം റിപ്പോര്‍ട്ടിനെ തന്നെ തള്ളിപ്പറയുകയാണോ?'; സര്‍ക്കാരിനോട് ഹൈക്കോടതി'ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടില്ല,സ്വന്തം റിപ്പോര്‍ട്ടിനെ തന്നെ തള്ളിപ്പറയുകയാണോ?'; സര്‍ക്കാരിനോട് ഹൈക്കോടതി

അഗ്‌നിപഥ് പദ്ധതി സംബന്ധിച്ച നിര്‍ദേശങ്ങള്‍, ആശങ്കകള്‍, മാറ്റങ്ങള്‍ എന്നിവ കൂടിക്കാഴ്ചയില്‍ വിഷയമാവും എന്നാണ് വൃത്തങ്ങള്‍ അറിയിക്കുന്നത്. പ്രതിഷേധങ്ങള്‍ എത്ര ശക്തമായാലും അഗ്‌നിപഥ് പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം അഗ്‌നിപഥ് പദ്ധതി നടപ്പാക്കുന്നത് വഴി ഭാവിയില്‍ സേനകളുടെ അംഗബലം കുറയും.

എന്തിനേറെ ക്യാപ്ഷന്‍..? ഈ ഫോട്ടോ തന്നെ മതിയല്ലോ; അന്ന രാജന്റെ കലക്കന്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
Agnipath പ്രതിഷേധം മുറുകുന്നു, രാജ്യമെങ്ങും കനത്ത സുരക്ഷ | *Defence

നിലവില്‍ 14 ലക്ഷമാണ് രാജ്യത്തിന്റെ കര, നാവിക, വ്യോമ സേനകളുടെ ആകെ അംഗബലം. ഇത് ഘട്ടം ഘട്ടമായി കുറയ്ക്കുകയാണ് അഗ്‌നിപഥ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഇക്കാര്യം ചര്‍ച്ചയില്‍ പ്രധാന വിഷയമായി പരിഗണിക്കും എന്നാണ് റിപ്പോര്‍ട്ട്. അതേസമയം സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത ബന്ദ് രാജ്യത്ത് പലയിടത്തും റോഡ്, റെയില്‍ ഗതാഗതത്തെ ബാധിച്ചു.

English summary
congress met President Ramnath Kovind and lodged a complaint against the Agnipath scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X