കാണാതായ കോൺഗ്രസ് എംഎൽഎയെ സ്വിമ്മിങ് പൂളിൽ കണ്ടെത്തി... ബിജെപി കടത്തിയതാണോ?
ബെംഗളൂരു: കുന്തം പോയാല്‍ കുടത്തിലും തപ്പണമെന്നല്ലേ ശാസ്ത്രം. വിശ്വാസ വോട്ടെടുപ്പിന് മണിക്കുകള്‍ അവശേഷിക്കെ കോണ്‍ഗ്രസ് എംഎല്‍എയെ കാണാതായതാണ് ചിരിക്ക് വകയൊരുക്കിയത്. ബിജെപിയുടെ ദൃഷ്ടി പതിയാതിരിക്കാന്‍ കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാരെ ഹൈദരാബാദിലേക്ക് കടത്തിയെങ്കിലും ഇരു പാര്‍ട്ടികള്‍ക്കും ചങ്കിടിപ്പ് മാറുന്നില്ല. ഹൈരാബാദിലെ താജ് കൃഷ്ണ ഹോട്ടലില്‍ പാര്‍പ്പിച്ച കോണ്‍ഗ്രസ് എംഎല്‍എ അപ്രത്യക്ഷനായതോടെ സംശയത്തിന്റെ മുള്‍മുനയിലായത് ബിജെപിയാണ്. എന്നാല്‍ ഹോട്ടല്‍ അരിച്ചുപെറുക്കിയപ്പോഴാണ് എംഎല്‍എയെ ഹോട്ടലിലെ സ്വിമ്മിംഗ് പൂളില്‍ നിന്ന് കണ്ടെത്തിയത്.
കര്‍ണാടകത്തില്‍ ബിജെപിക്ക് ഭൂരിപക്ഷം നേടാന്‍ കഴിതായതോടെയാണ് ബിജെപിയെ ഭയന്ന് കോണ്‍ഗ്രസും ജെഡിഎസും എഎംഎല്‍എമാരെ സുരക്ഷിതമാക്കാനുള്ള നീക്കം ആരംഭിച്ചത്. ഇതോടെ അര്‍ദ്ധരാത്രി തന്നെ എംഎല്‍എമാരെ മൂന്ന് ബസുകളിലായി ഹൈദരാബാദിലേക്ക് മാറ്റിയത്. ഇതിനിടെ ഹൈദരാബാദിലെ ഹോട്ടലില്‍ നിന്ന് ബിജെപി എംഎല്‍എയെ കടത്തിയോ എന്ന് വരെ ജെഡിഎസും കോണ്‍ഗ്രസും സംശയിച്ചു. ത്രിശങ്കുവിലായത് യാത്രാക്ഷീണം മൂലം സ്വിമ്മിംഗ് പൂളില്‍ കുളിക്കാനിറങ്ങിയ എംഎല്‍എയാണ്. 600 കിലോമീറ്റര്‍ യാത്ര ചെയ്തതിന്റെ ക്ഷീണം മാറ്റാന്‍ കുളിക്കാനിറങ്ങിയെന്നായിരുന്നു എംഎല്‍എയുടെ മറുപടി. ഹോട്ടല്‍ ജീവനക്കാര്‍ ഹോട്ടലില്‍ പരക്കെ തിരച്ചില്‍ നടത്തിയെങ്കിലും സംശയം ബലപ്പെടുന്നതിന് മുമ്പുതന്നെ എംഎല്‍എയെ കണ്ടുകിട്ടുകയും ചെയ്തുു.

Recommended Video

കര്‍ണാടകത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് കടത്തിയെങ്കിലും ബിജെപിയുടെ വലയില്‍ വീഴാതിരിക്കാന്‍ എംഎല്‍എമാരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ കോണ്‍ഗ്രസ് ആപ്പ് വരെ പുറത്തിറക്കിയിരുന്നു. നിലവില്‍ 103 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. ഭൂരിപക്ഷം തെളിയിക്കുന്നതിന് എട്ട് എംഎല്‍മാരുടെ കുറവാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്കുള്ളത്. ഏത് വിധേനയും ഭൂരിപക്ഷം തെളിയിക്കാനാണ് ബിജെപിയുടെ നീക്കം. വൈകിട്ട് നാല് മണിക്കാണ് വിശ്വാസവോട്ടെടുപ്പ്.












Click it and Unblock the Notifications