Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് എംപി രാജീവ് സതാവ് കൊവിഡ് ബാധിച്ച് മരിച്ചു. അനുശോചനം രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി

മുംബൈ: കോണ്‍ഗ്രസ് നേതാവ് എംപിയുമായ രാജീവ് സതാവ് അന്തരിച്ചു. കൊവ്ഡ ബാധിതനായി ചികിത്സയില്‍ ഇരിക്കെയാണ് മരണം. അദ്ദേഹത്തിന് കൊവിഡ് ഭേദമായി വരികയായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 46ാം വയസ്സിലാണ് മരണം അദ്ദേഹത്തെ കവര്‍ന്നെടുത്തത്. ഏപ്രില്‍ 22നാണ് സതാവിനിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് പുനെയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ പ്രമുഖനായ കോണ്‍ഗ്രസ് നേതാവായിരുന്നു അദ്ദേഹം.

ടൗട്ടേ ചുഴലിക്കാറ്റ് ഗോവന്‍ തീരത്ത്; പനാജിയില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

1

രാഹുല്‍ ഗാന്ധിയുടെ വിശ്വസ്താന്‍മാരില്‍ ഒരാളാണ് രാജീവ് സതാവ്. എഐസിസി അംഗമാണ് സതാവ്. വിദര്‍ഭ-മറാത്ത് വാഡ ംേഖലയില്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാവായിരുന്നു സതാവ്. മരണപ്പെടുമ്പോള്‍ സതാവ് വെന്റിലേറ്റിലായിരുന്നു. പുതിയെ വൈറല്‍ രോഗവും സതാവിന്റെ ആരോഗ്യ സ്ഥിതി മോശമാക്കുകയായിരുന്നു. രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. എനിക്ക് സുഹൃത്തിനെ നഷ്ടമായതില്‍ വലിയ ദു:ഖമുണ്ട്. വലിയ സാധ്യതകളുള്ള നേതാവായിരുന്നു സതാവ്. കോണ്‍ഗ്രസിന്റെ മൂല്യങ്ങള്‍ അദ്ദേഹത്തിലുണ്ടായിരുന്നു. വലിയ നഷ്ടമാണ് കോണ്‍ഗ്രസിന് സംഭവിച്ചിരിക്കുന്നതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

രണ്‍ദീപ് സുര്‍ജേവാലയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസില്‍ എനിക്കൊപ്പം രാഷ്ട്രീയ തുടങ്ങിയ സുഹൃത്തിനെയാണ് നഷ്ടമാതെന്നും സുര്‍ജേവാല ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസിന് മുന്നണിപ്പോരാളിയെയാണ് നഷ്ടമായത്. വളരെ സങ്കടകരമായ കാര്യമാണിത്. കോണ്‍ഗ്രസിന് ഇതുപോലൊരു നേതാവിനെ എപ്പോഴും മിസ് ചെയ്യുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. നേരത്തെ രാഹുല്‍ തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടതില്‍ പ്രധാനിയായിരുന്നു സതാവ്. 2014 ഹിഗോളിയിലെ മണ്ഡലത്തില്‍ സുബാഷ് വാങ്കഡെയെ കോണ്‍ഗ്രസ് പരാജയപ്പെടുത്തിയിരുന്നു.

ഹോട്ട് ചിത്രങ്ങളുമായി ആകാന്‍ഷ ശര്‍മ; നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+