Get Updates
Get notified of breaking news, exclusive insights, and must-see stories!

290 സീറ്റില്‍ കോണ്‍ഗ്രസ് മല്‍സരിക്കും; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലം നിശ്ചയിച്ചു... 85 ആവശ്യപ്പെടും

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 290 സീറ്റില്‍ സ്വതന്ത്രമായി മല്‍സരിക്കാന്‍ ആലോചന. സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ നിയോഗിച്ച സമിതിയാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്. 85 സീറ്റ് ഇന്ത്യ സഖ്യത്തിലെ മറ്റു കക്ഷികളില്‍ നിന്ന് ആവശ്യപ്പെടാനും ധാരണയായിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍.

ഡിസംബര്‍ 29, 30 ദിവസങ്ങളില്‍ ബന്ധപ്പെട്ട കമ്മിറ്റി യോഗം ചേര്‍ന്ന് മണ്ഡലങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കമ്മിറ്റി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തും.

congress-seat-share

അടുത്ത വ്യാഴാഴ്ച ഖാര്‍ഗെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഓരോ സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് പ്രസിഡന്റ്, നിയമസഭാ കക്ഷി നേതാവ് എന്നിവരാണ് യോഗത്തില്‍ സംബന്ധിക്കുക. സീറ്റ് വിഭജനം സംബന്ധിച്ച് സംസ്ഥാന നേതാക്കളുടെ പ്രതികരണം ഈ യോഗത്തില്‍ തേടും. അതിന് ശേഷമാകും സീറ്റ് വിഭജന കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കുക.

അതേസമയം, ചില സംസ്ഥാനങ്ങളില്‍ പ്രാദേശിക കക്ഷികള്‍ കൂടുതല്‍ സീറ്റില്‍ മല്‍സരിക്കും. പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉദാഹരണം. ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ആണ് കൂടുതല്‍ സീറ്റില്‍ മല്‍സരിക്കുക. തമിഴ്‌നാട്ടില്‍ ഡിഎംകെയും. ബിഹാറില്‍ ജെഡിയു, ആര്‍ജെഡി പാര്‍ട്ടികള്‍ ഇന്ത്യ സഖ്യത്തില്‍ നിന്ന് കൂടുതല്‍ സീറ്റില്‍ ജനവിധി തേടും.

ഉത്തര്‍ പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയാകും കൂടുതല്‍ സീറ്റില്‍ മല്‍സരിക്കുക. കോണ്‍ഗ്രസിന് അമേഠിയും റായ്ബറേലിയും മാത്രമേ വിട്ടു നല്‍കൂ എന്നാണ് എസ്പിയുടെ നിലപാട്. യുപിയില്‍ ഇനിയും തുടര്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. അതേസമയം, മഹാരാഷ്ട്രയില്‍ വലിയ പ്രതിസന്ധി നേരിടുമെന്നാണ് കരുതുന്നത്. 22 സീറ്റ് ശിവസേന ആവശ്യപ്പെടുമെന്നാണ് വിവരം. അതിന് കോണ്‍ഗ്രസ് അനുവദിക്കാന്‍ സാധ്യത കുറവാണ്.

ഡല്‍ഹിയിലും പഞ്ചാബിലും എഎപി-കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. രണ്ടിടത്തും ഇരുപാര്‍ട്ടികള്‍ക്കും സ്വാധീനം ശക്തമാണ്. ഡല്‍ഹിയില്‍ ഒരുപടി മുന്നില്‍ എഎപിയാണെങ്കില്‍ പഞ്ചാബില്‍ കോണ്‍ഗ്രസാണ്. രണ്ട് സംസ്ഥാനവും ഭരിക്കുന്നത് എഎപിയും. ചര്‍ച്ചയില്‍ ധാരണയിലെത്താന്‍ സാധിച്ചില്ലെങ്കില്‍ കേരളത്തിലെ പോലെ എല്ലാ സീറ്റിലും ഇരുപാര്‍ട്ടികളും മല്‍സരിക്കാനുള്ള സാധ്യതയും തള്ളാനാകില്ല.

അതേസമയം, കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസും ബിജെപിയും നേരിട്ടാണ് മല്‍സരം. ഇവിടെ ചെറുകക്ഷികളായ എസ്പിയും ബിഎസ്പിയും ആര്‍ക്കൊപ്പം നില്‍ക്കുമെന്നതാണ് വെല്ലുവിളി. ഇവരുടെ പിന്തുണ കൂടി നേടാനായാല്‍ കോണ്‍ഗ്രസിന് പ്രതീക്ഷ വര്‍ധിക്കും. സീറ്റ് വിഭജനം പൂര്‍ത്തിയാക്കി വേഗത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+