കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ ലക്ഷ്യമിടുന്നത് 2003ലെ തന്ത്രം; 180 സീറ്റില്‍ കോണ്‍ഗ്രസിനെ കാണാനേയില്ല... ആശങ്ക

Google Oneindia Malayalam News

ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതീക്ഷ നല്‍കുന്ന ഫലം കാണാത്ത കോണ്‍ഗ്രസ് അതിജീവനത്തിന്റെ പാത തേടുകയാണ്. രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കാനിരിക്കുന്ന ചിന്തന്‍ ശിവിര്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. സമാനമായ ഒരു ചിന്തന്‍ ശിവര്‍ ആണ് തകര്‍ന്നുപോയി എന്ന് കരുതിയ കോണ്‍ഗ്രസിന് കുതിക്കാനുള്ള ഊര്‍ജം നല്‍കിയത്.

അതേ തന്ത്രമാണ് സോണിയ ഗാന്ധി ഇപ്പോള്‍ പയറ്റുന്നത്. എങ്കിലും പേരിന് പോലും സാന്നിധ്യമില്ലാത്ത 180 ലോക്‌സഭാ മണ്ഡലങ്ങളാണ് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നത്. ഈ വെല്ലുവിളി മറികടക്കാനുള്ള തന്ത്രങ്ങള്‍ ഉദയ്പൂര്‍ യോഗത്തില്‍ തയ്യാറാക്കുമെന്നാണ് കരുതുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

പ്രതിസന്ധി അറിയിച്ചു; മഞ്ജുവാര്യര്‍ ഇടപെട്ടില്ല... വക്കീല്‍ നോട്ടീസ് അയച്ച് സംവിധായകന്‍പ്രതിസന്ധി അറിയിച്ചു; മഞ്ജുവാര്യര്‍ ഇടപെട്ടില്ല... വക്കീല്‍ നോട്ടീസ് അയച്ച് സംവിധായകന്‍

1

ഇതിന് മുമ്പ് മൂന്ന് ചിന്തന്‍ ശിവിറുകളാണ് സോണിയ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം കോണ്‍ഗ്രസ് നടത്തിയത്. 1998, 2003, 2013 എന്നീ വര്‍ഷങ്ങളിലായിരുന്നു ഇത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഈ സമ്മേളനത്തില്‍ എത്തും. ഇത്തവണ രാജസ്ഥാനിലെ ഉദയ്പൂരിലാണ് ചിന്തന്‍ ശിവിര്‍. 400ഓളം പ്രതിനിധികളാണ് യോഗത്തിനെത്തുക. കോണ്‍ഗ്രസിന്റെ ഭാവി നിര്‍ണയിക്കുന്ന സമ്മേളനമായിരിക്കുമിത്.

2

2003ല്‍ നടന്ന ചിന്തന്‍ ശിവിര്‍ മാത്രമാണ് കോണ്‍ഗ്രസിന് ഗുണമായത്. പത്ത് വര്‍ഷം രാജ്യം ഭരിക്കാന്‍ അവസരമൊരുക്കിയത് ഈ ചിന്തന്‍ ശിവിറിലെ തന്ത്രങ്ങളായിരുന്നു. സോണിയ പ്രധാനമന്ത്രിയാകാതിരുന്നതും മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായതും പത്ത് വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചതുമെല്ലാം ഈ ചിന്തന്‍ ശിവിറിലെ തന്ത്രങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു.

3

ചരിത്രത്തില്‍ തുല്യതയില്ലാത്ത വെല്ലുവിളിയാണിപ്പോള്‍ കോണ്‍ഗ്രസ് നേരിടുന്നത്. തീവ്ര ദേശീയതയും ഹിന്ദുത്വവും അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ബിജെപിയുടെ മുന്നേറ്റം എങ്ങനെ തടയാനാകുമെന്ന് കോണ്‍ഗ്രസ് ആലോചിക്കുന്നു. മാത്രമല്ല, പ്രാദേശിക പാര്‍ട്ടികളുമായുള്ള സഹകരണം സംബന്ധിച്ചും ചിന്തന്‍ ശിവിറില്‍ തീരുമാനമാകും. ചിന്തന്‍ ശിവിറിന് മുന്നോടിയായി തുടര്‍ച്ചയായ യോഗങ്ങളാണ് കോണ്‍ഗ്രസ് നടത്തിവരുന്നത്.

4

അംബിക സോണി, ജയറാം രമേശ്, മുകുള്‍ വാസ്‌നിക്, കെസി വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ ചിന്തന്‍ ശിവിറിന്റെ ഒരുക്കങ്ങള്‍ കഴിഞ്ഞ ദിവസം അവലോകനം ചെയ്തിരുന്നു. ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങിന്റെ നേതൃത്വത്തില്‍ മറ്റൊരു യോഗവും ചേരുകയുണ്ടായി. സമീപ കാലത്തേറ്റ തിരിച്ചടികള്‍ യോഗം ചര്‍ച്ച ചെയ്തു. പഞ്ചാബില്‍ ഭരണം നഷ്ടമായതും എഎപിയുടെ വളര്‍ച്ചയും കോണ്‍ഗ്രസിനെ അലട്ടുന്ന മറ്റൊരു വിഷയമാണ്.

5

ബിജെപിയെ എങ്ങനെ നേരിടുമെന്നാണ് കോണ്‍ഗ്രസ് പ്രധാനമായും ആലോചിക്കുന്നത്. കോണ്‍ഗ്രസിനുണ്ടായിരുന്ന സാമൂഹിക അടിത്തറ നഷ്ടമാകുന്നതിലുള്ള ആശങ്ക സോണിയ ഗാന്ധി മുതിര്‍ന്ന നേതാക്കളെ അറിയിച്ചിരുന്നു. തോല്‍വിയേക്കാള്‍ സോണിയയെ അലട്ടുന്ന വിഷയവും ഇതാണ്. 1998ന് ശേഷം കോണ്‍ഗ്രസ് ഒറ്റയ്ക്ക് കേന്ദ്രം ഭരിച്ചിട്ടില്ല. പ്രാദേശിക പാര്‍ട്ടികള്‍ വളര്‍ന്നതും ഇതിന് ശേഷമാണ്

6

യുപി, ബിഹാര്‍, ഒഡീഷ, പശ്ചിമ ബംഗാള്‍ തുടങ്ങി ലോക്‌സഭാ സീറ്റുകള്‍ ഏറെയുള്ള സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ് മാറ്റി നിര്‍ത്തപ്പെട്ടിരിക്കുന്നു. 180 ലോക്‌സഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് സാന്നിധ്യമേയില്ല. പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ പ്രാദേശിക കക്ഷികളുമായി സഖ്യം വേണമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ സമവായ ശ്രമം ഉദയ്പൂര്‍ സമ്മേളനത്തില്‍ ഉണ്ടാകും.

7

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. രാജസ്ഥാന്‍, ചത്തീസ്ഗഡ്, മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ അടുത്ത വര്‍ഷവും. എല്ലാം കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളാണ്. ഇവിടെ ജയിക്കാന്‍ സാധിച്ചാല്‍ 2024ലെ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയേറും. ബാക്കിയുള്ള ചില സംസ്ഥാനങ്ങളില്‍ സഖ്യനീക്കങ്ങളും നടക്കും. ഇതിന് മുന്നോടിയായി പാര്‍ട്ടിക്കുള്ളില്‍ സമവായമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്.

English summary
Congress Never Face This Kind Of Challenge in History; Udaipur Session is Crucial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X