കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ ചുവടുമാറ്റി സീനിയേഴ്‌സ്, ബിജെപിക്കെതിരെ 1998 മോഡല്‍, രാഹുലിനൊപ്പം, സര്‍വം സജ്ജം!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ സീനിയേഴ്‌സിനെ ചുരുട്ടിക്കെട്ടാനുള്ള പ്ലാന്‍ ആരംഭിച്ച് രാഹുല്‍ ഗാന്ധി. എന്നാല്‍ മറുവശത്ത് ചുവടുമാറ്റത്തിന് ഒരുങ്ങുകയാണ് ജയറാം രമേശ് അടക്കമുള്ള സീനിയേഴ്‌സ്. രാഹുലിന്റെ വരവ് തടയാന്‍ ഇവര്‍ക്ക് സാധിക്കില്ലെന്ന തിരിച്ചറിവാണ് ഇത്. ബിജെപിയെ വീഴ്ത്തുന്നതിനേക്കാള്‍ ഉപരി പാര്‍ട്ടിയിലെ നിലനില്‍പ്പാണ് ഇവര്‍ സ്വപ്‌നം കാണുന്നത്. 1998ലെ മോഡലാണ് ഇവര്‍ മുന്നില്‍ കാണുന്നത്. അന്നാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തേത്തിന് സമാനമായ തലമുറ മാറ്റം ഉണ്ടായത്.

1998 മോഡല്‍

1998 മോഡല്‍

സോണിയാ ഗാന്ധി അധ്യക്ഷ പദവിയിലേക്ക് വന്നത് അവിചാരിതമായിട്ടായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ സോണിയക്കെതിരെ വലിയ പ്രക്ഷോഭം നടക്കുമ്പോള്‍ താരമത്യേന അത്ര സീനിയറല്ലാത്ത നേതാക്കള്‍ സോണിയക്ക് കീഴില്‍ അണിനിരന്നു. സീതാറാം കേസരിയെ അടക്കം പുറത്താക്കി സോണിയ അധ്യക്ഷയാവുകയും ചെയ്തു. 1999ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും 2004ല്‍ വിജയം നേടിയത് ഈ യുവാക്കളെ കൊണ്ടാണ്. അതുകൊണ്ട് ഇതേ രീതിയിലേക്ക് ഒരിക്കല്‍ കൂടി സ്വയം പറിച്ച് നടാനാണ് സീനിയേഴ്‌സ് ലക്ഷ്യമിടുന്നത്.

രാഹുല്‍ പ്ലാന്‍ ചെയ്യുന്നത്...

രാഹുല്‍ പ്ലാന്‍ ചെയ്യുന്നത്...

കോണ്‍ഗ്രസില്‍ പുതിയ അധ്യക്ഷന്‍മാര്‍ എപ്പോഴൊക്കെ ചാര്‍ജ് എടുത്തിട്ടുണ്ടോ അപ്പോഴൊക്കെ ഈ വയസ്സന്‍ ഗ്യാംഗിനെ പുറത്താക്കിയിട്ടുണ്ട്. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, പിവി നരസിംഹ റാവു, സീതാറാം കേസരി എന്നിവര്‍ ഇതേ രീതി പിന്തുടര്‍ന്നിട്ടുണ്ട്. സീതാറാം കേസരിയെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്ന് തന്നെ പുറത്താക്കിയത് പ്രണബ് മുഖര്‍ജി അടക്കമുള്ളവര്‍ നടത്തിയ ഗെയിമായിരുന്നു. എന്നാല്‍ രാഹുലിന്റെ വരവില്‍ അതുണ്ടായിട്ടില്ല. കോണ്‍ഗ്രസില്‍ അത്തരമൊരു മാറ്റമുണ്ടാവുമെന്ന കര്‍ശന നിലപാടിലാണ് രാഹുല്‍.

കളി മാറുന്നു

കളി മാറുന്നു

രാഹുല്‍ ഉദ്ദേശിച്ചത് പോലെ ബിജെപിക്കെതിരെയുള്ള ഏറ്റുമുട്ടലിന് സീനിയേഴ്‌സ് നേതൃത്വം നല്‍കാന്‍ ഒരുങ്ങുകയാണ്. അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കിയപ്പോള്‍ സീതാറാം കേസരി കാണിച്ച അതേ തന്ത്രമാണിത്. അന്ന് ബിജെപി നേതാവ് എല്‍കെ അദ്വാനി പങ്കെടുക്കേണ്ട തിരഞ്ഞെടുപ്പ് റാലിയില്‍ സ്‌ഫോടനമുണ്ടായിരുന്നു. അതിന് പിന്നില്‍ ആര്‍എസ്എസാണെന്ന് ആരോപിച്ച് വന്‍ പ്രചാരണമാണ് കേസരി നടത്തിയത്. അത് വലിയ വിവാദമാവുകയും, ആര്‍എസ്എസ് മാനനഷ്ടക്കേസ് നല്‍കുകയും ചെയ്തു. എന്നാല്‍ കേസരി ജാമ്യത്തില്‍ ഇറങ്ങി. ഇതുപോലെ ബിജെപി നേരിട്ട് രാഹുലിന്റെ ടീമിനെ തന്നെ സീനിയര്‍ ടീമാക്കി മാറ്റാനാണ് ലക്ഷ്യം.

ഓണ്‍ലൈന്‍ കണ്‍വെന്‍ഷന്‍

ഓണ്‍ലൈന്‍ കണ്‍വെന്‍ഷന്‍

രാഹുലിന്റെ തിരിച്ചുവരവ് ജനങ്ങളുടെ തീരുമാന പ്രകാരമായിരിക്കണം എന്നാണ് സീനിയേഴ്‌സ് മുന്നോട്ട് വെക്കുന്നത്. ഇതിനായി ഓണ്‍ലൈന്‍ കണ്‍വെന്‍ഷന്‍ വിളിച്ച് രാഹുലിനെ അധ്യക്ഷനായി പ്രഖ്യാപിക്കാനാണ് തീരുമാനം. രാഹുല്‍ ലാവോ എന്ന പ്രചാരണവും പാര്‍ട്ടിയില്‍ നടക്കുന്നുണ്ട്. നേരത്തെ രാഹുല്‍ കാത്തിരിക്കുക എന്ന ക്യാമ്പയിന്‍ നടത്തിയ അതേ സീനിയേഴ്‌സാണ് ഇപ്പോള്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കാനെത്തുന്നത്. പക്ഷേ ഇവര്‍ കടിഞ്ഞാണിട്ട അവസ്ഥയിലാണ്.

മാറിയ നേതാവ്

മാറിയ നേതാവ്

രാഹുല്‍ ഒരു വര്‍ഷം കൊണ്ട് മാറിയ നേതാവാണെന്ന് കാണിക്കാനാണ് ടീം ലക്ഷ്യമിടുന്നത്. രഘുറാം രാജനുമായുള്ള അഭിമുഖം അതിന്റെ തുടക്കമായിരുന്നു. മോദിക്ക് ദേശീയത വശമുള്ളത് പോലെ രാഹുലിന് രാജ്യത്തിന്റെ സാമൂഹിക വികസന സൂചികകളില്‍ കൃത്യമായ ബോധമുണ്ടെന്ന് സ്ഥാപിക്കാനുള്ള ഗെയിമായിരുന്നു അത്. ഇന്റലെക്ച്വല്‍ ആവാനുള്ള നീക്കവും ഇതിന് പിന്നിലുണ്ട്. അതിലുപരി മോദിയെ പോലെ ഉത്തരവാദിത്തപ്പെട്ട രാജ്യത്തെ നയിക്കാന്‍ അറിയുന്ന നേതാവാണെന്ന് രാഹുലിന് സ്ഥാപിക്കുകയും വേണം.

സീനിയേഴ്‌സിനുള്ള ഭയം

സീനിയേഴ്‌സിനുള്ള ഭയം

സീനിയേഴ്‌സ് രാഹുലിന്റെ കാര്യത്തില്‍ രണ്ട് അഭിപ്രായത്തിലെത്താന്‍ കാരണം ഭാവിയെ കരുതിയാണ്. മന്‍മോഹന്‍ സിംഗിന്റെ ഗതി വരുമെന്നാണ് ഭൂരിഭാഗം നേതാക്കളും കരുതുന്നത്. പാര്‍ട്ടിക്കുള്ളില്‍ സോണിയയുടെ ടീമാണെങ്കിലും ഒന്നും പറയാന്‍ അദ്ദേഹത്തിനാവുന്നില്ലെന്ന് സീനിയേഴ്‌സ് പറയുന്നു. അതേസമയം മന്‍മോഹന്‍ അടങ്ങുന്ന ടീമാണ് രാഹുലിന്റെ തിരിച്ചുവരവിനുള്ള തിരക്കഥ തയ്യാറാക്കിയതെന്ന് ജൂനിയര്‍ ടീമും വെളിപ്പെടുത്തി. ജയറാം രമേശ്, പി ചിദംബരം, അശോക് ഗെലോട്ട്, തുടങ്ങിയവരും കളം മാറിയവരില്‍ ഉള്‍പ്പെടും.

ബിജെപിയെ എങ്ങനെ നേരിടും

ബിജെപിയെ എങ്ങനെ നേരിടും

മൂന്ന് തരത്തിലുള്ള ആക്രമണമാണ് രാഹുല്‍ പ്ലാന്‍ ചെയ്യുന്നത്. രാഹുലിന്റെ മോദിക്കായുള്ള രാഷ്ട്രീയപരമായ ആക്രമണം. ഇത് പ്രധാനമന്ത്രിക്ക് എതിരാളിയാണെന്ന് ബോധ്യപ്പെടുത്താനാണ്. യുവനേതാക്കള്‍ ആരോപണങ്ങള്‍ക്ക് മറുപടി പറയും. സീനിയര്‍ നേതാക്കള്‍ സര്‍ക്കാരിനെയും ബിജെപിയെയും തുടര്‍ച്ചയായി ആക്രമിക്കും. ഇന്ന് പത്ത് ചോദ്യങ്ങള്‍ ഉന്നയിച്ചത് ഇതിന്റെ തുടക്കമാണ്. ഇത്തരത്തിലൊരു മോഡലാണ് രാഹുല്‍ നടപ്പാക്കുന്നത്. ഇതിലൂടെ എല്ലാ വിഭാഗത്തെയും ഒപ്പം കൂട്ടാം. കാലക്രമേണ ഈ സീനിയര്‍ നേതാക്കളെ ഒന്നൊന്നായി പാര്‍ട്ടിക്ക് പുറത്തേക്ക് എറിയാം. വര്‍ക്കിംഗ് കമ്മിറ്റിയില്‍ അപ്പോഴേക്കും ഭൂരിപക്ഷം നേടണമെന്ന് രാഹുല്‍ കണക്ക് കൂട്ടുന്നു.

English summary
congress old guard have changing, found proximity with rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X