കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ യുഗത്തിലേക്ക് മടങ്ങാന്‍ കോണ്‍ഗ്രസ്... സമ്മതിക്കാതെ സീനിയേഴ്‌സ്, റാവത്തിന്റെ നിര്‍ദേശം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ക്കായുള്ള ചര്‍ച്ചകള്‍ സജീവം. ഒരിക്കല്‍ കൂടി ജൂനിയര്‍-സീനിയര്‍ പോരാട്ടമായി മാറിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധി വരുമെന്ന് സൂചനകള്‍ സജീവമായതോടെ പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ഓട്ടത്തിലാണ് സീനിയര്‍ നേതാക്കള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഹരിയാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നേട്ടമാണ് ഇവര്‍ ഉയര്‍ത്തി കാണിക്കുന്നത്.

പക്ഷേ ദില്ലിയിലെ പരാജയം ഇവര്‍ക്ക് വലിയ തിരിച്ചടിയാണ്. കോണ്‍ഗ്രസിനെ വട്ടപൂജ്യമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് സീനിയര്‍ നേതാക്കളാണെന്ന ആരോപണം ശ്ക്തമാണ്. പിസി ചാക്കോയും അജയ് മാക്കനും അടക്കമുള്ളവര്‍ ഇതില്‍ പങ്കാളിയാണ്. പരാജയത്തിന് ശേഷം ഇതുവരെ കോണ്‍ഗ്രസ് തിരുത്താനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടില്ല. സീനിയര്‍ നേതാക്കള്‍ വഴങ്ങാതെ നില്‍ക്കുകയാണ്. ഇതിനിടെ ഹരീഷ് റാവത്തിന്റെ വാക്കുകള്‍ പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

രാഹുലിന്റെ വരവ്

രാഹുലിന്റെ വരവ്

സോണിയാ ഗാന്ധി തുടരില്ലെന്ന് പാര്‍ട്ടിക്കുള്ളില്‍ വ്യക്തമാണ്. എന്നാല്‍ രാഹുലിന് പകരക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ സീനിയര്‍ വിഭാഗം നേതാക്കള്‍ നേരത്തെ തുടങ്ങിയിരുന്നു. രാഹുല്‍ അധ്യക്ഷനായ ശേഷം സോണിയയെ ഉപദേശിക്കുന്നത് പോലെ സീനിയര്‍ നേതാക്കള്‍ക്ക് രാഹുലിന്റെ കാര്യത്തില്‍ ഇടപെടാന്‍ സാധിച്ചിരുന്നില്ല. സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, ജിതിന്‍ പ്രസാദ, ആര്‍പിഎന്‍ സിംഗ് എന്നിങ്ങനെ പ്രമുഖ നേതാക്കള്‍ രാഹുല്‍ വിഭാഗത്തില്‍ നിന്ന് ഉയര്‍ന്ന് വരികയും ചെയ്തു. ഇതേ ഗതി വീണ്ടും ഉണ്ടാവുമെന്നാണ് സീനിയര്‍ വിഭാഗത്തിന്റെ വാദം. പകരക്കാരെ കണ്ടെത്താനുള്ള നീക്കം പൊളിഞ്ഞിരിക്കുകയാണ്.

രാജ്യസഭാ തിരഞ്ഞെടുപ്പ്

രാജ്യസഭാ തിരഞ്ഞെടുപ്പ്

കോണ്‍ഗ്രസില്‍ അനുനയ നീക്കം തുടങ്ങിയെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി രാജ്യസഭാ സീറ്റ് അടക്കം വിട്ടുകൊടുക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അതൊക്കെ സീനിയര്‍ നേതാക്കള്‍ തള്ളിയിരിക്കുകയാണ്. എന്നാല്‍ ശശി തരൂരിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന സീനിയര്‍ നേതാക്കള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടന്നാല്‍ ദീര്‍ഘകാലമായി പദവികളിലിരിക്കുന്ന പലര്‍ക്കും സ്ഥാനങ്ങള്‍ നഷ്ടമാകും. യുവനേതാക്കള്‍ ആവശ്യപ്പെടുന്നതും തിരഞ്ഞെടുപ്പ് നടത്താന്‍ തന്നെയാണ്.

ദില്ലിയിലെ വീഴ്ച്ച

ദില്ലിയിലെ വീഴ്ച്ച

ദില്ലിയിലെ വീഴ്ച്ചയ്ക്ക് പിന്നാലെ ശശി തരൂര്‍, മനീഷ് തിവാരി, ജയറാം രമേശ്, സന്ദീപ് ദീക്ഷിത്, സഞ്ജയ് നിരുപം, വീരപ്പ മൊയ്‌ലി എന്നിവര്‍ മാറ്റത്തിനായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ടുദിവസത്തിനുള്ളില്‍ ഇവരില്‍ പലരും നിലപാട് മാറ്റിയിരിക്കുകയാണ്. യുവനേതാക്കള്‍ക്കായി പദവികള്‍ വിട്ടുനല്‍കാനാവില്ലെന്ന് ഇവര്‍ തന്നെ വ്യക്തമാക്കി. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രാഹുല്‍ ഗാന്ധിയുടെ തോല്‍വി യുവനേതാക്കളെ ദുര്‍ബലമാക്കിയതായി നേതാക്കള്‍ പറയുന്നു. രാഹുലിനൊപ്പം നിന്ന പ്രവര്‍ത്തകരില്‍ പലരും ദില്ലിയില്‍ നിന്ന് വിട്ടുനിന്നതാണ് തോല്‍വിക്ക് കാരണമായി നേതൃത്വം വിലയിരുത്തുന്നത്.

കോണ്‍ഗ്രസ് രണ്ട് തട്ടില്‍

കോണ്‍ഗ്രസ് രണ്ട് തട്ടില്‍

സീനിയര്‍ നേതാക്കള്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തെയാണ് ദില്ലിയിലെ തോല്‍വിക്ക് പ്രധാന കാരണമായി വിലയിരുത്തുന്നത്. എന്നാല്‍ ഗുലാം നബി ആസാദ് അടക്കമുള്ള നേതാക്കള്‍ എന്ത് പ്രവര്‍ത്തനമാണ് നടത്തുന്നതെന്നാണ് ചോദ്യം. ഏറ്റവും വലിയ പ്രശ്‌നമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്, അഭിഷേക് മനു സിംഗ്‌വി ബംഗാളില്‍ നിന്ന് രാജ്യസഭയിലെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസും മമതയും സഹായിച്ച്ത കൊണ്ടാണ് ഈ നേട്ടം. തൃണമൂലിന്റെ അഭിഭാഷകനുമാണ് അദ്ദേഹം. ഇതെല്ലാം പാര്‍ട്ടിക്ക് പൊതുമധ്യത്തില്‍ വലിയ തിരിച്ചടിയാണെന്ന് ആരോപണമുണ്ട്.

റാവത്തിന്റെ ചോദ്യം

റാവത്തിന്റെ ചോദ്യം

രാഹുല്‍ എന്തുകൊണ്ട് നേതൃത്വത്തിലേക്ക് വരുന്നില്ലെന്ന് റാവത്ത് ചോദിക്കുന്നു. ഇതാണ് അദ്ദേഹത്തിന് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള ശരിയായ സമയം. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ രാജിവെച്ചത്, അദ്ദേഹത്തിന്റെ പ്രതിച്ഛായ വര്‍ധിപ്പിച്ചെന്ന് റാവത്ത് പറയുന്നു. എന്നാല്‍ ആ മനോവിഷമം അദ്ദേഹം മറക്കണം. രാഹുല്‍ വരണമെന്ന കാര്യത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണ്. സോണിയാ ഗാന്ധിയുടെ ആരോഗ്യത്തിന്റെ കാര്യതതില്‍ ആശങ്കയുണ്ടെന്നും റാവത്ത് പറഞ്ഞു.

എന്തുകൊണ്ട് നയിക്കുന്നില്ല

എന്തുകൊണ്ട് നയിക്കുന്നില്ല

യുവനേതാക്കള്‍ പാര്‍ട്ടിയിലെ പല പ്രശ്‌നങ്ങളും ഏറ്റെടുക്കുന്നില്ലെന്നാണ് പ്രധാന പരാതി. സിഎഎ, എന്‍ആര്‍സി തുടങ്ങിയ വിഷയങ്ങളില്‍ ഇവര്‍ ഇടപെടുന്നില്ലെന്ന് സീനിയര്‍ വിഭാഗം ഉന്നയിക്കുന്നു. സംസ്ഥാന വിഷയങ്ങളില്‍ പോലും ഇടപെട്ട് സ്വാധീനമുണ്ടാക്കാന്‍ സാധിക്കാത്തവരെ എങ്ങനെ നേതൃത്വത്തില്‍ നിലനിര്‍ത്തും എന്നാണ് ചോദ്യം. അതേസമയം ദില്ലിയിലെ തോല്‍വി സീനിയര്‍ വിഭാഗത്തിന് വലിയ തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. യുവനേതാക്കളെ പിന്തുണച്ച് ശശി തരൂരും ജയറാം രമേശും അടക്കമുള്ള സീനിയര്‍ നേതാക്കള്‍ രംഗത്തുണ്ട്.

55 സീറ്റിലെ പോരാട്ടം

55 സീറ്റിലെ പോരാട്ടം

രാജ്യസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ സീനിയര്‍-ജൂനിയര്‍ പോരാട്ടം നടക്കും. 55 സീറ്റിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച 26നാണ് തിരഞ്ഞെടുപ്പ്. മഹാരാഷ്ട്രയില്‍ നിന്ന് 7 സീറ്റുകളാണ് ഒഴിവു വരുന്നത്. തമിഴ്‌നാട്ടില്‍ ആറും ബംഗാളിലും ബീഹാറിലും അഞ്ച് സീര്‌റുകള്‍ വീതമുണ്ട്. ബിജെപിയെ ബീഹാര്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ അട്ടിമറിക്കാനാവില്ല. എന്നാല്‍ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ ബിജെപിയുടെ സഖ്യകക്ഷികള്‍ കൈവിടുന്നത് നേട്ടമാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

 രാഹുലിനെ നിര്‍ബന്ധിക്കരുത്... പകരക്കാരെ കണ്ടെത്തണം, പ്രിയങ്കയ്ക്ക് യോഗ്യതയുണ്ടെന്ന് തരൂര്‍!! രാഹുലിനെ നിര്‍ബന്ധിക്കരുത്... പകരക്കാരെ കണ്ടെത്തണം, പ്രിയങ്കയ്ക്ക് യോഗ്യതയുണ്ടെന്ന് തരൂര്‍!!

English summary
congress old guard unlikely to give space for youth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X