കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിതെറ്റി കോണ്‍ഗ്രസ്!! പിടിച്ചു നില്‍ക്കാന്‍ സഹായം തേടി, ജെഡിഎസുമായി സഖ്യത്തിന്!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കെ ജെഡിഎസിനെ ഒപ്പം ചേര്‍ക്കാന്‍ കോണ്‍ഗ്രസ്. കര്‍ണാടകത്തില്‍ തൂക്കുമന്ത്രിസഭയായിരിക്കും നിലവില്‍ വരികയെന്ന സൂചനകള്‍ക്കിടെയാണ് ദേവഗൗഡയുടെ ജനതാദള്‍ എസുമായി സഖ്യത്തിന് തയ്യാറാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഘെലോട്ടാണ് ജെഡിഎസുമായി സഖ്യത്തിന് തയ്യാറാണെന്ന് അറിയിച്ചിട്ടുള്ളത്. എന്നാല്‍ അതേ സമയം ഭൂരിപക്ഷത്തോടെ വിജയിച്ച് കോണ്‍ഗ്രസ് അധികാരത്തിലേറുമെന്നും അശോക് ഘെലോട്ട് ചൂണ്ടിക്കാണിക്കുന്നു. ബിജെപി ഒന്നാമതും പിന്നില്‍ കോണ്‍ഗ്രസും മൂന്നാം സ്ഥാനത്ത് ജെഡിഎസും ആയിരിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

വോട്ടെണ്ണല്‍ ആരംഭിച്ചതോടെ ബിജെപിയും ജെഡിഎസും നില മെച്ചപ്പെടുത്തിയതോടെയാണ് അശോക് ഘെലോട്ടിന്റെ പ്രതികരണം. ട്രെന്‍ഡുകള്‍ എന്താണ് പറയുന്നതെന്ന് കാത്തിരിക്കാമെന്നും ഞങ്ങള്‍ ഒന്നും പറയുന്നില്ലെന്നുമാണ് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വോട്ടെണ്ണല്‍ ആരംഭിച്ചതോടെ പ്രതികരിച്ചത്.

mallikarjun-kharge2

ഗോവയിലും മണിപ്പൂരിലും സംഭവിച്ചത് ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, അശോക് ഘെലോട്ട് എന്നിവരെ കര്‍ണാടകത്തിലേക്ക് അയച്ചിരുന്നു. ബിജെപിയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും പുറമേ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറെയും പാര്‍ട്ടി പ്രചാരണത്തിന് ഇറക്കിയിരുന്നു.

Recommended Video

cmsvideo
Karnataka Elections : കർണാടകയിലും BJP തന്നെ | Oneindia Malayalam

കര്‍ണാടകത്തില്‍ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്ന് മുതിര്‍ന്ന നേതാവ് സദാനന്ദ് ഗൗഡ ചൂണ്ടിക്കാണിച്ചിരുന്നു. അതിനൊപ്പം ജെഡിഎസുമായി സഖ്യത്തിനില്ലെന്നും ഗൗഡ വ്യക്തമാക്കിയിരുന്നു. കര്‍ണാടകത്തില്‍ ‍ഞങ്ങള്‍ വിജയിക്കും, ആരുമായും സഖ്യം രൂപീകരിക്കേണ്ട ആവശ്യമില്ലെന്നും ഗൗഡ കൂട്ടിച്ചേര്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് ജെഡിഎസുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളത്.

English summary
As the results of the Karnataka assembly election started to flow in on Tuesday morning, the Congress said it is open to forming alliance with the Janata Dal (Secular), JD (S).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X