• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പവാറിനെ മുന്നിലിട്ട് കളിക്കുന്നതാര്... ലക്ഷ്യം കോണ്‍ഗ്രസിനെ പിളര്‍ത്തല്‍? ആ നീക്കങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ബിജെപിക്കെതിരായ ബദല്‍ നീക്കത്തിന് ആര് മുന്നില്‍ നില്‍ക്കുമെന്ന ചോദ്യം ദേശീയ രാഷ്ട്രീയ നേതാക്കള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. രാഹുല്‍ ഗാന്ധി പിന്നാക്കം നില്‍ക്കുന്നതോടെ കോണ്‍ഗ്രസിന് ഉയര്‍ത്തിക്കാട്ടാന്‍ മറ്റൊരാളില്ല. എന്നാല്‍ ബിജെപി ഇനിയും അധികാരം പിടിക്കുന്നത് തടയണം എന്ന് ആഗ്രഹിക്കുന്ന ഒട്ടേറെ പ്രതിപക്ഷ നേതാക്കള്‍ രാജ്യത്തുണ്ട്. അവരുടെ കൂട്ടായ്മ വേഗത്തില്‍ നടക്കില്ല.

കാരണം വ്യത്യസ്ത ചിന്താധാരകളില്‍ പ്രാദേശികമായ താല്‍പ്പര്യങ്ങളില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന അവര്‍ക്ക് ദേശീയതലത്തില്‍ ഐക്യനിര പടുത്തുയര്‍ത്താന്‍ പ്രയാസമാണ്. ഇവിടെയാണ് ദേശീയ തലത്തില്‍ മുതിര്‍ന്ന നേതാവായ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ മുന്നിലേക്ക് നില്‍ക്കുന്നത്....

കര്‍ണാടകയില്‍ ബസ് ഗതാഗതം പുനസ്ഥാപിച്ചു; ചിത്രങ്ങള്‍ കാണാം

ഒടുവില്‍ കിരണ്‍ പെട്ടു; വീട്ടില്‍ സംഭവിച്ചത് ഇതാണ്... എല്ലാം തുറന്നുപറഞ്ഞ് പ്രതി, അറസ്റ്റ് രേഖപ്പെടുത്തിഒടുവില്‍ കിരണ്‍ പെട്ടു; വീട്ടില്‍ സംഭവിച്ചത് ഇതാണ്... എല്ലാം തുറന്നുപറഞ്ഞ് പ്രതി, അറസ്റ്റ് രേഖപ്പെടുത്തി

രണ്ടു ചര്‍ച്ചകള്‍

രണ്ടു ചര്‍ച്ചകള്‍

ബിജെപിക്കെതിരെ രാഷ്ട്രീയ പടയൊരുക്കം നടക്കുന്നു എന്ന തോന്നലിന് കാരണം ശരദ് പവാറും രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും തമ്മില്‍ നടത്തിയ ചര്‍ച്ചകളാണ്. പത്ത് ദിവസത്തിനിടെ രണ്ടു ചര്‍ച്ചകളാണ് ഇരുവരും നടത്തിയത്. ഒന്ന് മുംബൈയിലും മറ്റൊന്ന് ദില്ലിയിലും.

15 പ്രമുഖരെ

15 പ്രമുഖരെ

തിങ്കളാഴ്ചയാണ് ദില്ലിയിലെ ചര്‍ച്ച നടന്നത്. തൊട്ടുപിന്നാലെ പവാറിന്റെ വീട്ടില്‍ ചൊവ്വാഴ്ച പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം ചേരാന്‍ പോകുന്നു എന്ന പ്രചാരണമുണ്ടായി. ഈ യോഗത്തിലേക്ക് പ്രധാന വ്യക്തികളെ ക്ഷണിക്കുകയും ചെയ്തു. ദേശീയ തലത്തില്‍ പ്രമുഖരായ 15ഓളം പേരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്.

പ്രാധാന്യം നഷ്ടമായി

പ്രാധാന്യം നഷ്ടമായി

എന്നാല്‍ ബിജെപിക്കെതിരായ മൂന്നാം മുന്നണി നീക്കമല്ല നടക്കുന്നത് എന്ന് പ്രശാന്ത് കിഷോര്‍ തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതോടെയാണ് യോഗത്തിന്റെ പ്രാധാന്യം നഷ്ടമായത്. ബിജെപിക്കെതിരെ മൂന്നാം മുന്നണിയോ നാലാം മുന്നണിയോ വന്നിട്ട് കാര്യമില്ല. താന്‍ ആ യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു.

പാര്‍ട്ടി പ്രതിനിധികളെയല്ല വിളിച്ചത്

പാര്‍ട്ടി പ്രതിനിധികളെയല്ല വിളിച്ചത്

കോണ്‍ഗ്രസ് ഇല്ലാത്ത ഒരു നീക്കം ദേശീയ തലത്തില്‍ ഒരിക്കലും വിജയിക്കാന്‍ പോകുന്നില്ല എന്നാണ് പ്രശാന്ത് കിഷോറിന്റെ നിലപാട് എന്നാണ് വിവരം. ഇക്കാര്യം അദ്ദേഹം പവാറിനെ ധരിപ്പിക്കുകയും ചെയ്തിരുന്നുവത്രെ. എന്നാല്‍ കോണ്‍ഗ്രസിനെ എന്നല്ല, ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും യോഗത്തിലേക്ക് വിളിക്കുന്നില്ലെന്നും പ്രമുഖ വ്യക്തികളെയാണ് ക്ഷണിക്കുന്നതെന്നും സംഘാടകര്‍ വിശദീകരണവുമായി രംഗത്തുവന്നു.

സിന്‍ഹയുടെ രാഷ്ട്ര മഞ്ച്

സിന്‍ഹയുടെ രാഷ്ട്ര മഞ്ച്

ഇന്ന് പവാറിന്റെ വീട്ടില്‍ യോഗം വിളിച്ചത് മുന്‍ ബിജെപി നേതാവായിരുന്നു യശ്വന്ത് സിന്‍ഹയാണ്. മോദിയുമായുള്ള വിയോജിപ്പില്‍ അദ്ദേഹം ബിജെപി വിട്ട് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. രാഷ്ട്ര മഞ്ച് എന്ന പ്രമുഖ വ്യക്തികളുടെ കൂട്ടായ്മയുടെ അണിയറ ശില്‍പ്പിയാണ് യശ്വന്ത് സിന്‍ഹ. ഇദ്ദേഹം പറഞ്ഞിട്ടാണ് യോഗം വിളിച്ചതെന്ന് എന്‍സിപി നേതാക്കള്‍ പറയുന്നു.

പുതിയ സഖ്യം

പുതിയ സഖ്യം

രാഷ്ട്ര മഞ്ചിന്റെ പേരിലാണ് ഇന്നത്തെ യോഗത്തിലേക്ക് പ്രമുഖരെ ക്ഷണിച്ചിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളെ അല്ല, പകരം വ്യക്തികളെയാണ് തങ്ങള്‍ ക്ഷണിച്ചതെന്ന് ഇവര്‍ പറയുന്നു. കോണ്‍ഗ്രസ് പ്രതിനിധികളെ വിളിക്കാത്തത് സംബന്ധിച്ച വിവാദമുയര്‍ന്നപ്പോഴായിരുന്നു ഈ പ്രതികരണം. ഇതുവഴി 2024 ആകുമ്പോഴേക്കും പുതിയ സഖ്യസാധ്യത തള്ളിക്കളയാനുമാകില്ല.

ജി22 നേതാക്കളെ ക്ഷണിച്ചു

ജി22 നേതാക്കളെ ക്ഷണിച്ചു

കോണ്‍ഗ്രസ് പ്രതിനിധികളെ വിളിച്ചിട്ടില്ല. അതേസമയം, മൂന്ന് പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. കപില്‍ സിബല്‍, മനീഷ് തിവാരി ഉള്‍പ്പെടെയുള്ളവരെയാണ് ക്ഷണിച്ചത്. ഇവരെല്ലാം കോണ്‍ഗ്രസിന്റെ നേതൃത്വത്തിനെതിരായ ഭിന്നസ്വരം പരസ്യമായി പ്രകടിപ്പിച്ചവരാണ് എന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസില്‍ ഭിന്നത സൃഷ്ടിക്കാനുള്ള നീക്കമാണോ ഇത് എന്ന് സംശയിക്കുന്നവരുമുണ്ട്.

ഇടതു നേതാക്കള്‍ക്ക് ക്ഷണം

ഇടതു നേതാക്കള്‍ക്ക് ക്ഷണം

സിപിഎം പ്രതിനിധികളെ വിളിച്ചിട്ടില്ല. എന്നാല്‍ സീതാറാം യെച്ചൂരിയെയും എ രാജയെയും ക്ഷണിച്ചു. ഇതും പാര്‍ട്ടി അടിസ്ഥാനമാക്കിയല്ല എന്നും എന്‍സിപി നേതാക്കള്‍ പറയുന്നു. യശ്വന്ത് സിന്‍ഹ പറഞ്ഞത് പ്രകാരമാണ് പവാര്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കി. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായ സഖ്യമാണ് വേണ്ടതെന്ന് ചില നേതാക്കള്‍ അഭിപ്രായപ്പെട്ടുവെന്നും വാര്‍ത്തകളുണ്ട്.

ശിവസേനയുടെ പ്രതികരണം

ശിവസേനയുടെ പ്രതികരണം

പ്രതിപക്ഷ നേതാക്കളുടെ യോഗമല്ല ദില്ലിയില്‍ വിളിച്ചതെന്ന് ശിവസേന എംപി സഞ്ചയ് റാവത്ത് പറഞ്ഞു. തങ്ങളെ യോഗത്തിലേക്ക് വിളിച്ചിട്ടില്ല. എസ്പി, ബിഎസ്പി, ടിഡിപി എന്നിവര്‍ക്കൊന്നും ക്ഷണമില്ലെന്നാണ് അറിഞ്ഞതെന്നും റാവത്ത് പറഞ്ഞു. കെടിഎസ് തുളസി, എസ് വൈ ഖുറേഷി, കെസി സിങ്, ജാവേദ് അക്തര്‍, പ്രതീഷ് നന്തി, കോളിന്‍ ഗോണ്‍സാല്‍വസ്, കരണ്‍ ഥാപ്പര്‍, അശുതോഷ് എന്നിവരടക്കമുള്ളവര്‍ക്ക് ക്ഷണമുണ്ടെന്ന് എന്‍സിപി നേതാവ് നവാബ് മാലിക് പറഞ്ഞു.

തീര്‍ത്തും അനിശ്ചിതത്വം

തീര്‍ത്തും അനിശ്ചിതത്വം

അതേസമയം, എഎപി നേതാവിന് ക്ഷണമുണ്ട്. കശ്മീരിലെ ഫാറൂഖ് അബ്ദുള്ളയ്ക്ക് ക്ഷണമുണ്ട്. മകന്‍ ഉമര്‍ അബ്ദുല്ല എത്തുമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേതാക്കളുടെ യോഗമാണോ എന്ന് ചോദിച്ചാല്‍ അല്ല, എന്നാല്‍ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുന്നില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട്. ദേശീയ തലത്തില്‍ രാജ്യം നേരിടുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് യോഗത്തിന്റെ ലക്ഷ്യമെന്ന് നേതാക്കള്‍ ഒടുവില്‍ പറയുന്നു.

കോണ്‍ഗ്രസില്ലാതെ പ്രതിരോധം എങ്ങനെ

കോണ്‍ഗ്രസില്ലാതെ പ്രതിരോധം എങ്ങനെ

കോണ്‍ഗ്രസ് ഇല്ലാത്ത ഒരു നീക്കവും ദേശീയ തലത്തില്‍ വിജയിക്കാന്‍ പോകുന്നില്ല എന്നാണ് പ്രശാന്ത് കിഷോറിന്റെ നിലപാട്. മൂന്നാം, നാലാം മുന്നണികള്‍ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരെ ഒറ്റക്കെട്ടായുള്ള ദേശീയ ഐക്യമുണ്ടാല്‍ ഫലം കാണുമെന്നാണ് അദ്ദേഹം കരുതുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒട്ടേറെ സംസ്ഥാനങ്ങളില്‍ നിര്‍ണായക ശക്തിയായ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയുള്ള ചര്‍ച്ചയില്‍ കാര്യമില്ലെന്നും കിഷോര്‍ വിലയിരുത്തുന്നു.

യോഗത്തില്‍ പങ്കെടുത്തവര്‍

യോഗത്തില്‍ പങ്കെടുത്തവര്‍

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല, എന്‍സിപിയുടെ മജീദ് മേമന്‍, വന്ദന ചൗഹാന്‍, ആര്‍ജെഡിയുടെ ജയന്ത് ചൗധരി, എസ്പിയുടെ ഗനശ്യാം തിവാരി, എഎപിയുടെ സുശീല്‍ ഗുപ്ത എന്നിവര്‍ രാഷ്ട്രീയ പ്രതിനിധികളായി യോഗത്തില്‍ സംബന്ധിച്ചു എന്നാണ് വിവരം. ഇതോടെ പ്രമുഖ വ്യക്തികളെയാണ് ക്ഷണിക്കുന്നതെന്ന വാദവും പൊളിയുകയാണ്. തൃണമൂല്‍ നേതാവ് യശ്വന്ത് സിന്‍ഹ, ശരദ് പവാര്‍ എന്നിവര്‍ ചര്‍ച്ചകള്‍ നിയന്ത്രിച്ചു. കൂടാതെ വിവിധ മേഖലയില്‍ ശ്രദ്ധേയരായ പ്രമുഖ വ്യക്തികളുമെത്തി.

മലയാളികളുടെ പ്രിയപ്പെട്ട നായിക; കനിഹയുടെ ചിത്രങ്ങൾ വൈറലാകുന്നു

cmsvideo
  Focus back on Congress leadership drift, turmoil in party | Oneindia Malayalam

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Congress out; Who Behind the 'Third Front' Move and Meeting in Sharad Pawar House
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X