Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ കോണ്‍ഗ്രസ്; ഉപതിരഞ്ഞെടുപ്പിന് ഒരുക്കുന്നത് വന്‍ പദ്ധതി

ബെംഗളൂരു: തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ കര്‍ണാടകത്തില്‍ തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയാണ് കോണ്‍ഗ്രസ്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വന്‍ പദ്ധതികളാണ് പാര്‍ട്ടി ഒരുക്കുന്നത്. തിരഞ്ഞെടുപ്പില്‍ ജെഡിഎസുമായുള്ള സഖ്യം തുടരണോയെന്ന ആശങ്ക കോണ്‍ഗ്രസ് ക്യാമ്പില്‍ നിലനിന്നിരുന്നു. എന്നാല്‍ ഇനി സഖ്യത്തിന് ഇല്ലെന്ന് തുറന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 17 സീറ്റുകളിലും തനിച്ച് മത്സരിക്കുമെന്ന് കുമാരസ്വാമി പ്രഖ്യാപിച്ച് കഴിഞ്ഞു.

ഇതോടെ സഖ്യം വരുത്തിവെച്ച പരിക്കുകള്‍ പൂര്‍ണമായും ഇല്ലാതാക്കാനുള്ള തന്ത്രങ്ങളാണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ഒരുക്കുന്നത്. ജെഡിഎസ് സഖ്യം മൂലം നഷ്ടമായ വോട്ടുകള്‍ തിരിച്ചുപിടിക്കുകയാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം. വിശദാംശങ്ങള്‍ ഇങ്ങനെ

 ഉപതിരഞ്ഞെടുപ്പിനൊരുങ്ങി

ഉപതിരഞ്ഞെടുപ്പിനൊരുങ്ങി

കോണ്‍ഗ്രസിലെ 14 ഉം ജെഡിഎസിലെ 3 ഉം വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതോടെ 17 നിയോജക മണ്ഡലങ്ങളിലാണ് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. നിയമപോരാട്ടങ്ങള്‍ ഏറെക്കാലം നീണ്ടുപോയില്ലെങ്കില്‍ 6 മാസത്തിനുള്ളില്‍ തന്നെ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.

 വിമതര്‍ക്ക് വലിയ തിരിച്ചടിയാവും

വിമതര്‍ക്ക് വലിയ തിരിച്ചടിയാവും

അയോഗ്യരാക്കിയ നടപടി സുപ്രീംകോടതി അംഗീകരിച്ചാല്‍ അത് വിമതര്‍ക്ക് വലിയ തിരിച്ചടിയാവും. ഉപതിരഞ്ഞെടുപ്പില്‍ അവര്‍ക്ക് സ്ഥാനാര്‍ത്ഥികളാവാന്‍ കഴിയില്ല. മറിച്ച് സുപ്രീംകോടതി അയോഗ്യത റദ്ദാക്കുകയും രാജി അംഗീകരിക്കപ്പെടുമെന്ന് വ്യക്തമാക്കുകയും ചെയ്താല്‍ ഉപതിരഞ്ഞെടുപ്പില്‍ വിമതര്‍ തന്നെയായിരിക്കും ബിജെപി സ്ഥാനാര്‍ത്ഥികളായി എത്തുക. ഈ സാഹചര്യം മുന്നില്‍ കണ്ടുള്ള പദ്ധതികളാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്.

 സഖ്യം പൊളിയുന്നു

സഖ്യം പൊളിയുന്നു

ബിജെപിയെ പുറത്തുനിര്‍ത്തുകയെന്ന ഒറ്റ ലക്ഷ്യത്തില്‍ ബദ്ധശത്രുക്കളായ ജെഡിഎസുമായി സഖ്യത്തില്‍ എത്തിയത് താഴെ തട്ടില്‍ വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിക്ക് കാരണവും ജെഡിഎസുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചതാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

 സര്‍ക്കാരിന്‍റെ പതനം

സര്‍ക്കാരിന്‍റെ പതനം

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം നടന്ന അര്‍ബന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കുണ്ടാക്കിയ മുന്നേറ്റം ജെഡിഎസ് സഖ്യം തെറ്റായിരുന്നുവെന്ന അഭിപ്രായത്തിന് പാര്‍ട്ടിക്കുള്ളില്‍ മേധാവിത്വം നല്‍കി. ഈ സാഹചര്യം നിലനില്‍ക്കെയാണ് ഇരുപാര്‍ട്ടികളിലും വിമതശല്യം രൂക്ഷമാവുകയും ഒടുവില്‍ സര്‍ക്കാര്‍ വീഴുകയും ചെയ്തത്.

തനിച്ചു പോരാടും

തനിച്ചു പോരാടും

സര്‍ക്കാരിന്‍റെ പതനത്തിന്‍റെ ഉത്തരവാദിത്തം സംബന്ധിച്ച് ഇരു നേതൃത്വങ്ങളും പരസ്പരം പഴി ചാരി തുടങ്ങിയതോടെ നേതാക്കള്‍ക്കിടയിലെ അതൃപ്തിയും പരസ്യമായിരിക്കുകയാണ്. സഖ്യം താഴെ വീഴാന്‍ കാരണം സിദ്ധരാമയ്യയാണെന്നായിരുന്നു കഴിഞ്ഞ ദിവസം എച്ച്ഡി ദേവഗൗഡയുടെ വിമര്‍ശനം. ഇതിനെതിരെ സിദ്ധരമായ്യയും രംഗത്തെത്തിയിരുന്നു. ഇതോടെ
ജെഡിഎസുമായി സഖ്യം വേണ്ടെന്ന നിലപാട് സിദ്ധരാമയ്യ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

 തിരിച്ചു വരവിന് ഒരുങ്ങാന്‍

തിരിച്ചു വരവിന് ഒരുങ്ങാന്‍

ഈ സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളില്‍ ശക്തമായ പ്രവര്‍ത്തനം നടത്തി സീറ്റുകള്‍ കരസ്ഥമാക്കണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം. ജെഡിഎസിന്‍റെ ഉറച്ച വോട്ടുകളായ വൊക്കാംലിഗ സമുദായ വോട്ട് പാര്‍ട്ടിയില്‍ എത്തിക്കാനുള്ള നിര്‍ദ്ദേശങ്ങളും നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

 നഷ്ടപ്പെട്ടതിന് പിന്നില്‍

നഷ്ടപ്പെട്ടതിന് പിന്നില്‍

വൊക്കാലിംഗ വോട്ടുകള്‍ നഷ്ടമായതിന് പിന്നില്‍ സഖ്യമാണെന്നാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്. മാത്രമല്ല ന്യൂനപക്ഷങ്ങളേയും പിന്നാക്ക വിഭാഗക്കാരേയും ലക്ഷ്യം വെച്ചുള്ള മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രവര്‍ത്തനങ്ങളും നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ലിംഗായത്ത് വിഭാഗത്തിന് പ്രത്യേക ന്യൂനപക്ഷ മതപദവി നല്‍കാനുള്ള തിരുമാനവും സമുദായത്തെ ചൊടിപ്പിച്ചിരുന്നു.

 17 മണ്ഡലങ്ങളിലും

17 മണ്ഡലങ്ങളിലും

അതുകൊണ്ട് തിര‍ഞ്ഞെടുപ്പിന് മുന്‍പ് നഷ്ടപ്പെട്ട വൊക്കാലിംഗ വോട്ടുകള്‍ പാര്‍ട്ടിയില്‍ എത്തിക്കാനായി പ്രത്യേക സോഷ്യല്‍ മീഡിയ ക്യാമ്പെയ്നുകള്‍ ഉള്‍പ്പെടെ പാര്‍ട്ടി നടത്തുന്നുണ്ട്. 17 മണ്ഡലങ്ങളിലും സമുദായത്തെ ലക്ഷ്യം വെച്ചുള്ള പ്രചരണങ്ങള്‍ നടത്തണമെന്ന നിര്‍ദ്ദേങ്ങളും കീഴ്ഘടകങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

 പുതിയ അധ്യക്ഷനും

പുതിയ അധ്യക്ഷനും

ഉപതിരഞ്ഞെടുപ്പിന് മുന്‍പായി പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ നിയമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ രാഹുല്‍ ഗാന്ധി കര്‍ണാടക കോണ്‍ഗ്രസ് യൂണിറ്റ് പിരിച്ചു വിട്ടിരുന്നു. അധ്യക്ഷvd] ദിനേഷ് ഗുണ്ടു റാവുവിനേയും വര്‍ക്കിങ്ങ് പ്രസിഡന്‍റ് ഈശ്വര്‍ കാന്ദ്രയേയും തുടരാന്‍ അനുവദിച്ചുകൊണ്ടായിരുന്നു ഇത്. നിലവിലെ സാഹചര്യത്തില്‍ പുതിയ അധ്യക്ഷന്‍ വേണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. ഡികെ ശിവകുമാറിന്‍റെ പേരാണ് പ്രവര്ത്തകര്‍ ഉയര്‍ത്തുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+