കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിയെയും നെഹ്രുവിനെയും കേന്ദ്രം അപമാനിക്കുന്നു; രാഷ്ട്രീയ ലക്ഷ്യം, കടുപ്പിച്ച് സോണിയ ഗാന്ധി

Google Oneindia Malayalam News

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തില്‍ കടുത്ത ഭാഷയില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സോണിയ ഗാന്ധി. മഹാത്മാ ഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്രുവിനെയും അപമാനിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നീങ്ങുന്നതെന്നും സോണിയ പറഞ്ഞു. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യന്‍ സേനാനികള്‍ ചെയ്ത ത്യാഗത്തെ കുറച്ചുകാണിക്കുകയാണ് സര്‍ക്കാര്‍. ചരിത്രപരമായ വസ്തുതകളെ വളച്ചൊടിക്കുകയും തെറ്റായി പ്രചരിപ്പിക്കുകയുമാണിവര്‍. ആത്മപ്രശംസ മാത്രമാണ് ഇവര്‍ ചെയ്യുന്നത്...

s

ഗാന്ധിജി, നെഹ്രു, ആസാദ്, പട്ടേല്‍ തുടങ്ങിയ പ്രമുഖ നേതാക്കളെ അപമാനിക്കാനുള്ള എല്ലാ നീക്കത്തെയും കോണ്‍ഗ്രസ് ശക്തിയുക്തം എതിര്‍ക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു. കഴിഞ്ഞ 75 വര്‍ഷം സര്‍വ മേഖലകളിലും പുരോഗതി പ്രാപിക്കാന്‍ രാജ്യത്തിന് സാധിച്ചു. സ്വതന്ത്ര്യവും സുതാര്യവുമായ തിരഞ്ഞെടുപ്പ് രീതിയാണ് ധിഷണാശാലികളായ നേതാക്കള്‍ സമ്മാനിച്ചത്. ശക്തമായ ജനാധിപത്യവും ഭരണഘടനാ സ്ഥാപനങ്ങളും അവര്‍ നമുക്ക് നല്‍കി. വൈവിധ്യമാണ് രാജ്യത്തിന്റെ ശക്തിയെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ചെങ്കോട്ടല്‍ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി കുടുംബ വാഴ്ച രാഷ്ട്രീയം പൂര്‍ണമായും ഒഴിവാക്കേണ്ടതുണ്ടെന്ന് പറഞ്ഞു. ബാപ്പുജി, നെഹ്രു, നേതാജി സുഭാഷ് ചന്ദ്ര ബോസ്, ബാബാ സാഹിബ് അംബേദ്കര്‍, സവര്‍ക്കര്‍ എന്നിവരോട് നാം കടപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ മോചനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവരായിരുന്നു അവര്‍. 2047 ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമായും അഞ്ച് കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാന്‍ മോദി അഭ്യര്‍ഥിച്ചു.

രണ്ടാം പാദത്തിലും റെക്കോഡ് ലാഭവിഹിതവുമായി അരാംകോ; വരുമാനത്തില്‍ വര്‍ഷം തോറും 90 ശതമാനം വര്‍ധന!രണ്ടാം പാദത്തിലും റെക്കോഡ് ലാഭവിഹിതവുമായി അരാംകോ; വരുമാനത്തില്‍ വര്‍ഷം തോറും 90 ശതമാനം വര്‍ധന!

അടുത്ത 25 വര്‍ഷത്തിനകം ഇന്ത്യ വികസിത രാജ്യമാകേണ്ടതുണ്ടെന്ന് മോദി പറഞ്ഞു. കൊളോണിയന്‍ മുന്‍ധാരണകള്‍ ജനങ്ങള്‍ മാറ്റിവെക്കണമെന്നും അടിമത്ത മനോഭാവം ഇല്ലാതാക്കണമെന്നും മോദി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പൈതൃകത്തില്‍ അഭിമാനമുള്ളവരാകണം ഓരോ ഇന്ത്യക്കാരനും. രാജ്യത്തിന്റെ ഉന്നമനത്തിന് എല്ലാ ഇന്ത്യക്കാരും ഐക്യത്തോടെ പ്രവര്‍ത്തിക്കണം. ഇന്ത്യയുടെ പുരോഗതിയുടെ മൂലക്കല്ല് സമത്വമാണ്. പൗരന്‍മാരുടെ കര്‍ത്തവ്യ ബോധം പ്രധാനമാണ്. വൈദ്യുതിയും വെള്ളവും സംരക്ഷിക്കപ്പെടണം. ഇക്കാര്യം ശ്രദ്ധിച്ചാല്‍ വലിയ മാറ്റങ്ങള്‍ പ്രകടകമാകും.

Recommended Video

cmsvideo
അടുത്ത 25 വര്ഷം യുവാക്കൾ ജീവിതം രാജ്യത്തിനായി സമർപ്പിക്കണം

English summary
Congress President Sonia Gandhi Criticized Modi Government in Independence Message
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X