പട്ടിദാർ വിഭാഗത്തിന് സംവരണം വാഗ്ദാനം ചെയ്ത് കോൺഗ്രസ്, ഹർദിക് കോൺഗ്രസിൽ, ബിജെപിക്ക് പണിപാളി

  • Posted By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: പട്ടിദാർ വിഭാഗത്തിന് സംവരണം വാഗ്ദാനം ചെയ്ത് കോൺഗ്രസ്. പട്ടിദാർ വിഭാഗക്കാർക്ക് ഇബിസി സംവരണം നൽകുമെന്ന് കോൺഗ്രസ് ഉറപ്പ് നൽകിയിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്ക നിൽക്കുന്നവരാണ് ഇബിസി വിഭാഗത്തിലുള്ളത്.

ഇതോടെ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ പട്ടേൽ വിഭാഗം കോൺഗ്രസിന് പിന്തുണ നൽകുമെന്നാണ് റിപ്പോർട്ട്. സംവരണം സംബന്ധിച്ച് കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് പട്ടിദാർ നേതാവ് ഹർദിക് പട്ടേൽ കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് കോൺഗ്രസ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇതോട് ഗുജറാത്തിൽ പട്ടിദാർ വിഭാഗക്കാരെ ഒപ്പം കൂട്ടി മോദിക്കെതിരെ ആഞ്ഞടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഗുജറാത്തില്‍ 146 സമുദായങ്ങളാണ്‌ ഒബിസി വിഭാഗത്തില്‍ വരുന്നത്. ആകെ ജനസംഖ്യയുടെ 40 ശതമാനമാണിത്. പരമ്പരാഗതമായി ബിജെപി പ്രവര്‍ത്തകരാണിവർ.

ഏതു നിമിഷവും അത് സംഭവിക്കാം , രണ്ടും കൽപിച്ച് യുഎസും ദക്ഷിണ കൊറിയയും, ലക്ഷ്യം ഉത്തരകൊറിയ

പട്ടേലിനെ ഒപ്പം കൂട്ടും

പട്ടേലിനെ ഒപ്പം കൂട്ടും

ഒരു തരത്തിലും ഹാർദിക് പട്ടേലിനെ ബിജെപി പാളയത്തിലേയ്ക്ക് ചേക്കേറാൻ കോൺഗ്രസ് അനുവദിക്കുകയില്ല. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമാകുന്ന വോട്ടുകളാണ് പട്ടിദാർ വിഭാഗക്കാരുടെത് . ഇതു കോൺഗ്രസിന് ലഭിച്ചാൽ ബിജെപിയ്ക്ക് ലഭിക്കുന്നഏറ്റവും വലിയ തിരിച്ചടി തന്നെയായിരിക്കും.

ഹർദിക് പട്ടേലിനെ ഭയക്കണം

ഹർദിക് പട്ടേലിനെ ഭയക്കണം

മോദിക്കും ബിജെപി സർക്കാരിനും ഗുജറാത്തിൽ ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നത് ഹർദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള പട്ടിദാർ വിഭാഗക്കാരാണ്. ഇവർ കോൺഗ്രസിലേക്ക് ചാഞ്ഞാൽ ബിജെപിയുടെ വോട്ടിഭ് ശതമാനം കുത്തനെ ഇടിവു സംഭവിക്കുമെന്ന് ഉറപ്പാണ്.

കോൺഗ്രസുമായി കൈകോർക്കും

കോൺഗ്രസുമായി കൈകോർക്കും

ബിജെപിയെ തകർക്കാനായി കോൺഗ്രസുമായി കൈകോർക്കുമെന്നതിനെ കുറിച്ചുള്ള സൂചനകൾ നേരത്തെ ഹാർദിക് പട്ടേൽ തന്നിരുന്നു. സംവരണം നൽകാമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തതോടെ പട്ടേൽ കോൺഗ്രസ് പാളയത്തിൽ എത്തുമെന്ന് ഉറപ്പാണ്.

 ഇരു കൂട്ടരേയും കൂടെ കൂട്ടി കോൺഗ്രസ്

ഇരു കൂട്ടരേയും കൂടെ കൂട്ടി കോൺഗ്രസ്

അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന ദളിത് നേതാവ് അല്‍പേഷ് താക്കൂര്‍ പട്ടേല്‍ വിഭാഗത്തിന് ഒബിസി സംവരണം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍, ഇരുവരേയും കൂടെകൂട്ടുന്ന തീരുമാനമാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്

 ഗുജറാത്തിൽ ബിജെപി വരും

ഗുജറാത്തിൽ ബിജെപി വരും

ഗുജറാത്തിൽ വീണ്ടും ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്നാണ് അഭിപ്രായ സർവെകൾ വ്യക്തമാക്കുന്നത്. എന്നാൽ പട്ടിദാർ വിഭാഗത്തിന്റെ കോൺഗ്രസ് പാളയത്തിലേക്കുള്ള ചേക്കേറ്റം തിരിച്ചടിക്കുള്ള സാധ്യതയുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകർ സൂചിപ്പിക്കുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The Congress has promised reservation in jobs and education to the Patidars, if voted to power in Gujarat. The party said the reservation would be offered not in the OBC category, but under the economically backward class.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്