കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ഒരു കൈനോക്കാന്‍ കോണ്‍ഗ്രസ്, ബിജെപിക്കും എഎപിക്കും പറ്റാത്ത കാര്യം പ്രകടനപത്രികയില്‍

Google Oneindia Malayalam News

ദില്ലി: ആംആദ്മി പാര്‍ട്ടിക്കും ബിജെപിക്കും വെല്ലുവിളിയുയര്‍ത്താന്‍ നീക്കങ്ങളുമായി ദില്ലിയില്‍ കോണ്‍ഗ്രസ്. ഇവിടെ തദ്ദേശ തിരഞ്ഞെടുപ്പ് വരികയാണ്. എഎപിയും ബിജെപിയും തമ്മിലാണ് പ്രധാന പോരാട്ടം. കഴിഞ്ഞ പത്ത് വര്‍ഷമായി ബിജെപിയാണ് ഇവിടെ അധികാരത്തിലുള്ളത്. ഷീലാ ദീക്ഷിതിന് ശേഷം ദില്ലിയില്‍ ഒരു തിരിച്ചുവരവും കോണ്‍ഗ്രസിനുണ്ടായിട്ടില്ല.

നിയമസഭയില്‍ ഒരംഗം പോലും ഇപ്പോള്‍ കോണ്‍ഗ്രസിനില്ല. മൂന്നാമതുള്ള കക്ഷിയെന്ന പരിഗണന പോലും ദില്ലി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ നടക്കുന്നില്ല. ഇതിന് പരിഹാരം കാണാനാണ് ശ്രമം. ഇരുപാര്‍ട്ടികള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്ന പ്രകടനപത്രികയാണ് പാര്‍ട്ടി പുറത്തിറക്കിയിരിക്കുന്നത്.

1

രണ്ട് ഗംഭീര പ്രഖ്യാപനങ്ങളാണ് കോണ്‍ഗ്രസ് നടത്തിയത്. കാലങ്ങളായി എഎപിയും ബിജെപിയും ശ്രമിച്ചിട്ട് പരിഹരിക്കാന്‍ പറ്റാത്തൊരു വിഷയവും അതിലുണ്ട്. ദില്ലിയിലെ മലിനീകരണം നിയന്ത്രിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. മഞ്ഞുകാലം വരാന്‍ പോകുന്ന സാഹചര്യത്തില്‍ ദില്ലി മൊത്തം മൂടുമെന്ന് ഉറപ്പാണ്. വാഹനങ്ങള്‍ക്ക് കാണാന്‍ പോലും സാധിക്കില്ല. അതുകൊണ്ട് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം ഇരുപാര്‍ട്ടികള്‍ക്കുമുള്ള വെല്ലുവിളിയാണ്.

2

ആറ് കോടിയുടെ ബംപര്‍ ജേതാവായി കനേഡിയന്‍ ഇന്ത്യക്കാരന്‍; 27 സഹപ്രവര്‍ത്തകര്‍ക്കായി വീതിക്കും, വൈറല്‍ആറ് കോടിയുടെ ബംപര്‍ ജേതാവായി കനേഡിയന്‍ ഇന്ത്യക്കാരന്‍; 27 സഹപ്രവര്‍ത്തകര്‍ക്കായി വീതിക്കും, വൈറല്‍

ദില്ലിയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനും എഎപി സര്‍ക്കാരും കേന്ദ്രവും മലിനികരണവും, വിഷപുകയും തടയുന്നതില്‍ പരാജയപ്പെട്ടതാണ്. അയല്‍ സംസ്ഥാനങ്ങളെയാണ് ഇപ്പോള്‍ കുറ്റപ്പെടുത്തുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപനം നിര്‍ണായക ചോദ്യങ്ങള്‍ ഇവര്‍ക്ക് നേരെ ഉയരാന്‍ കാരണമാകും. മുനിസിപ്പാലിറ്റികളിലെ ശമ്പളം വര്‍ധിപ്പിക്കുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. ലാന്‍ഡ്ഫില്‍ കേന്ദ്രങ്ങളെല്ലാം ഒഴിപ്പിക്കുമെന്നും കോണ്‍ഗ്രസ് പറയുന്നു.

3

ഇന്നാണ് പ്രകടന പത്രിക കോണ്‍ഗ്രസ് പുറത്തിറക്കിയത്. മൂന്ന് കാര്യങ്ങളാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുന്‍ഗണന നല്‍കുകയെന്നും പാര്‍ട്ടി പറയുന്നു. ശുദ്ധവായു ദില്ലിക്കാരുടെ അവകാശമാണ്. അത് ഉറപ്പാണ്. ജലമലിനീകരണത്തെ തടയാനുള്ള ശ്രമങ്ങളുണ്ടാവും. ഇതൊക്കെയാണ് മുന്‍ഗണനയിലുള്ള കാര്യങ്ങള്‍. ദില്ലിയിലെ മതസൗഹാര്‍ദം പുനസ്ഥാപിക്കുകയാണ് മറ്റൊരു ലക്ഷ്യം. മുനിസിപ്പിലാറ്റികളിലെ ശമ്പളം ഇരട്ടിയാക്കും. ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം വര്‍ധിപ്പിക്കാനാണിത്.

4

SKIN: ചര്‍മകാന്തിക്ക് ബെസ്റ്റാണ് റോസ് വാട്ടര്‍, ഈ രീതിയില്‍ ഉപയോഗിക്കാന്‍ മിന്നിത്തിളങ്ങും

ഇപ്പോള്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തും. ഒഴിവുള്ള പോസ്റ്റുകളില്‍ വേഗത്തില്‍ നിയമനം നടത്തും. ഇതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. ധാരാളം അസംസ്‌കൃത മാലിന്യങ്ങള്‍ മൂന്ന് മാലിന്യ കേന്ദ്രങ്ങളിലായിട്ടുണ്ട്. ഇവ നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. ഇത് തീര്‍ച്ചയായും ഒഴിവാക്കും. കൃത്യമായ മലിനീകരണ നിയന്ത്രണ സംവിധാനത്തിനും, വേസ്റ്റ് മാനേജ്‌മെന്റിനും കോണ്‍ഗ്രസ് മുന്‍കൈയ്യെടുക്കും. ഇവ റിസൈക്കിള്‍ ചെയ്യാനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കുമെന്നും പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് അവകാശപ്പെടുന്നു.

5

ആദ്യം അടിച്ചത് 8 ലക്ഷം, രണ്ടാം ജാക്‌പോട്ടില്‍ 6 കോടി; കനേഡിയക്കാരനെ ഭാഗ്യം തുണച്ചത് 59ാം വയസ്സില്‍ആദ്യം അടിച്ചത് 8 ലക്ഷം, രണ്ടാം ജാക്‌പോട്ടില്‍ 6 കോടി; കനേഡിയക്കാരനെ ഭാഗ്യം തുണച്ചത് 59ാം വയസ്സില്‍

ദില്ലിയില്‍ മഴ പെയ്താല്‍ റോഡുകള്‍ നിറഞ്ഞ് കവിയുന്ന പ്രശ്‌നമുണ്ട്. ഇവിടെ ഒരു ഡ്രെയിനേജ് മാസ്റ്റര്‍ പ്ലാന്‍ കൊണ്ടുവരുമെന്നാണ് ദില്ലി കോണ്‍ഗ്രസ് പ്രഖ്യാപനം. ഇതിലൂടെ മഴ വെള്ളത്തില്‍ വേഗത്തില്‍ ഇറങ്ങി പോകാന്‍ സഹായകരമാകും. തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലുള്ള ജനങ്ങള്‍ക്ക് ലഭിക്കേണ്ട കാര്യങ്ങളുടെ നിലവാരം കോണ്‍ഗ്രസ് വര്‍ധിപ്പിക്കും. ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കും മുന്‍തൂക്കം നല്‍കും. കോളനികളിലും നല്ല സൗകര്യങ്ങളെത്തും. മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ അഴിമതി അവസാനിപ്പിക്കും. ജനകീയ പങ്കാളിത്തം ഉറപ്പ് വരുത്തും. സ്ത്രീകളുടെ പ്രാതിനിധ്യം എംസിഡിയില്‍ വര്‍ധിപ്പിക്കുമെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടു.

English summary
congress promises to control pollution in delhi mcd poll manifesto, a challenge to aap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X