'എനിക്ക് കിട്ടിയത് വലിയ അംഗീകാരം'; 'കോൺഗ്രസ്സിന് നന്ദി'; 'ആരും തഴയപ്പെടേണ്ടവരല്ല'; - ജെബി പറയുന്നു
ഡൽഹി: കോൺഗ്രസ്സ് രാജ്യസഭാ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ജെബി മേത്തർ. രാജ്യസഭാ സ്ഥാനാർത്ഥിയാകാൻ കഴിഞ്ഞത് വളരെ വലിയ അംഗീകാരം എന്നാണ് ജെബി മേത്തർ വ്യക്തമാക്കിയത്.
പരിഗണിക്കപ്പെട്ടവരിലാരും തഴയപ്പെടേണ്ടവരല്ല. ഇത് സ്ത്രീകൾക്കും യുവാക്കൾക്കുള്ള അംഗീകാരമാണെന്നും ജെബി മേത്തർ പറഞ്ഞു. ഇന്നലെയായിരുന്നു കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നത്. വലിയ രീതിയിലുള്ള ചർച്ചകൾക്ക് ശേഷമാണ് കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായത്. ചർച്ചകളിൽ മൂന്ന് പേരുകൾ പരാമർശിക്കപ്പെട്ടു.
ജെബി മേത്തർ, എം ലിജു, ജോൺസൺ ജോസഫ് എന്നിവരായിരുന്നു സ്ഥാനാർഥി പട്ടികയ്ക്കായി ചർച്ചചെയ്ത് പേരുകൾ. എന്നാൽ നീണ്ട ചർച്ചകൾക്കൊടുവിൽ ഹൈക്കമാൻഡ് ജെബി മേത്തറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു .

ഈ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ജെബി മേത്തർ പ്രതികരിച്ച് രംഗത്തെത്തിയത്. ജെബി മേത്തറിന്റെ വാക്കുകളിലേക്ക് : -
'കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി എന്നത് അപ്രതീക്ഷിതമായ അംഗീകാരമായാണ് കാണുന്നത്. യുവാക്കൾക്കും സ്ത്രീകൾക്കും ഉള്ള അംഗീകാരമാണ്. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലെ എല്ലാ നേതാക്കളോടും ഒരുപാട് നന്ദിയുണ്ട്. രാജ്യസഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് വലിയൊരു അംഗീകാരമാണ്.

സ്ഥാനാർത്ഥിയായി പരിഗണിക്കുമെന്ന് ഒരിക്കൽ പ്രതീക്ഷിച്ച കാര്യമല്ല. പലരും വിഷയത്തിൽ എന്നോട് അഭിപ്രായം ചോദിച്ചിരുന്നു. എന്നാൽ, വിഷയത്തിൽ എല്ലാവരും അഭിപ്രായം പറയാതെ കോൺഗ്രസ് തീരുമാനിക്കട്ടെ എന്നാണ് ഞാൻ പറഞ്ഞത്. എന്തുതന്നെയായാലും കോൺഗ്രസ് തീരുമാനം പൂർണമായും അംഗീകരിക്കുക എന്നത് ആയിരുന്നു ഞാൻ തീരുമാനിച്ചിരുന്നത്. ആ തീരുമാനമാണ് ഞാൻ മഹിളാ കോൺഗ്രസിന് അഭിപ്രായമായി വ്യക്തമാക്കിയിരുന്നത്.

രാജ്യസഭാ സ്ഥാനാർത്ഥി എന്ന വിഷയം എന്നിലേക്ക് വരുമെന്ന ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കോൺഗ്രസ് രാജ്യസഭ സ്ഥാനാർഥിത്വത്തിനെതിരെ പല പേരുകൾ പുറത്ത് വന്നിരുന്നു . കെപിസിസി പ്രസിഡണ്ട് തന്നെ സ്ഥാനാർഥികളെ ഹൈക്കമാൻഡ് നിർദേശിക്കുന്ന സാഹചര്യമുണ്ടായി. പ്രത്യേകിച്ച് എം ലീഗിന് വേണ്ടി ഹൈക്കമാൻഡിൽ പലരും നിർദ്ദേശിച്ചിരുന്നു.എന്നാൽ, പാർട്ടി പരിഗണിക്കപ്പെട്ട എല്ലാവരും കോൺഗ്രസ് പാർട്ടിക്ക് പ്രധാനപ്പെട്ട നേതാക്കന്മാരാണ്. എം ലിജു കോൺഗ്രസ് നേതൃത്വത്തിൽ മുൻ നിരയിൽ ഉള്ള നേതാവാണ്. ആരും തഴയപ്പെടേണ്ടവരല്ല. എന്നാൽ ഒരു സീറ്റ് എന്ന് പറയുന്നതിൽ പല കാര്യങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്.

അതിനാൽ, കോൺഗ്രസ് നേതൃത്വം ഒരു തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ച എല്ലാപേരും കോൺഗ്രസ് പാർട്ടിയിലും കേരള നേതൃത്വത്തിലും ഇനിയും ഇതിന് മുൻപും വലിയ പങ്ക് വഹിച്ചവരാണ്. ഇനിയും അവർ വലിയ പങ്ക് തന്നെ വഹിക്കുമെന്നും മേത്തർ വ്യക്തമാക്കി. രാജ്യസഭാ സ്ഥാനാർത്ഥി ആയത് എല്ലാപേരുടെയും പിന്തുണയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. മഹിളാ കോൺഗ്രസിന്റെ പ്രസിഡൻറ് ആയ സമയത്തും ഞാൻ ഇക്കാര്യം തന്നെയാണ് വ്യക്തമാക്കിയിരുന്നത്.

കൂട്ടായ തീരുമാനത്തിലൂടെ പ്രഖ്യാപനം ഉണ്ടായി എന്നാണ് വിശ്വാസം. ഇത് അങ്ങനെ തന്നെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇതുവരെ എന്നെ ഏൽപ്പിച്ച എല്ലാ ചുമതലകളും കൃത്യമായി നിർവഹിക്കുവാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്.ഒരുപാട് ഉത്തരവാദിത്വങ്ങളും ചുമതലകളും വഹിക്കേണ്ടി വഹിക്കേണ്ടി വന്നു. 2010ലും 15നും 20നും കോൺഗ്രസ് പാർട്ടി വാർഡുകളിൽ മത്സരിക്കണമെന്ന പറഞ്ഞു. എന്നാൽ, കൈപ്പത്തി ചിഹ്നത്തിൽ വളരെ സന്തോഷത്തോടെ മത്സരിച്ച് വിജയിച്ചിരുന്നു. ഓരോ സമയത്തും പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്തം നിറവേറ്റുക എന്നതാണ് പ്രധാനം.

എന്നാൽ ലഭിച്ച ഈ സ്ഥാനാർത്ഥിത്വം ഭരണ ഘടനയെ സംരക്ഷിക്കാനുള്ള ഒരു പോരാളിയായി കോൺഗ്രസ് പാർട്ടി നിയോഗിച്ചിരിക്കുകയാണ്. അത്തരത്തിലാണ് എന്റെ മനസ്സ് എന്നോട് പറയുന്നത്. കേരളത്തിലും കേരളത്തിലും കേരളത്തിന് പുറത്തും സ്ത്രീകൾ നേരിടുന്ന ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. സ്ത്രീ പീഡനങ്ങൾ അതിൽ പ്രധാന വിഷയമാണ്. കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. സാധാരണക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് തന്നെ എനിക്കറിയാം. ഒരുപാട് വർഷങ്ങളായി സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കുകയാണ്.

ഈ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ഉണ്ടാക്കാൻ കാണാൻ കഴിയണം. കോൺഗ്രസിന് അത് സാധിക്കും. ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള അവസരമായാണ് ഞാൻ ഈ അംഗീകാരത്തിൽ കാണുന്നതെന്നും മോത്തർ പറയുന്നു. എ കെ ആൻറണി ഒഴിയുന്ന സ്ഥാനത്തേക്കാണ് താൻ എത്തുന്നത്. അതിനാൽ തന്നെ ഉത്തരവാദിത്തങ്ങൾ കുറച്ച് കൂടുതലാണ്. മഹിളാ കോൺഗ്രസിന്റെ പ്രസിഡൻറ് ആയപ്പോൾ വിചാരിച്ചിരുന്നത് ഏറ്റവും വലിയ ഉത്തരവാദിത്തമാണ് പാർട്ടി ഏൽപ്പിച്ചത് എന്നാണ്. പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ എപ്പോഴും സ്വയം ഒരു പരിശോധന നല്ലതാണ്. ചെയ്യുന്ന കാര്യങ്ങൾ എല്ലാം കൃത്യമാണോ എന്ന് സ്വയം വിലയിരുത്തണം.

അതേസമയം, പല മഹത് വ്യക്തിത്വങ്ങളാണ് ഇതിന് മുൻപ് രാജ്യസഭ സ്ഥാനത്ത് എത്തിയിരുന്നത്. എന്നാൽ, ഇത്ര ചെറുപ്പത്തിൽ തന്നെ ഇത്ര വലിയ അവസരം എനിക്ക് ലഭിച്ചു. അത് ഏറ്റവും വലിയ ഉത്തരവാദിത്വത്തോട് കൂടി നടപ്പിലാക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഉത്തരവാദിത്വം നല്ല രീതിയിൽ തന്നെ നിറവേറ്റുക എന്നതാണ് എന്റെ ലക്ഷ്യം - മേത്തർ വ്യക്തമാക്കി. കോൺഗ്രസ് പാർട്ടിയുടെ പ്രധാന അജണ്ട എന്നത് സ്ത്രീ ശക്തീകരണം ആണ്. രാഷ്ട്രീയത്തിൽ സ്ത്രീകൾ മുന്നിലേക്ക് വരണം എന്നാണ് പാർട്ടി ആഗ്രഹിക്കുന്നത്. ഇതിനായി രാഹുൽ ഗാന്ധി യൂത്ത് കോൺഗ്രസിൻറെ സ്ഥാനം വഹിച്ചിരുന്ന കാലഘട്ടത്തിൽ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ ബൂത്ത് മുതൽ സംസ്ഥാനം വരെയുള്ള സംവരണം കൊണ്ടു വന്നതായും മേത്തർ ആരോപിക്കുന്നു.

ഇന്നലെയാണ് കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. മുസ്ലീം സമുദായ പരിഗണന, വനിതാ യുവ പ്രാതിനിധ്യം, യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹി എന്ന നിലയിലുള്ള ഡല്‍ഹിയിലെ പ്രവര്‍ത്തന പരിചയം എന്നിവയാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായ ജെബി മേത്തറിനെ പരിഗണിക്കാൻ ഇടയാക്കിയത്. വലിയ രീതിയിലുള്ള ചർച്ചകൾക്ക് ശേഷമാണ് കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായത്. ചർച്ചകളിൽ മൂന്ന് പേരുകൾ പരാമർശിക്കപ്പെട്ടു. ജെബി മേത്തർ, എം ലിജു, ജോൺസൺ ജോസഫ് എന്നിവരായിരുന്നു സ്ഥാനാർഥി പട്ടികയ്ക്കായി ചർച്ചചെയ്ത് പേരുകൾ. എന്നാൽ നീണ്ട ചർച്ചകൾക്കൊടുവിൽ ഹൈക്കമാൻഡ് ജെബി മേത്തറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയാണ് ചെയ്തത്.












Click it and Unblock the Notifications