രാഹുല്‍ നല്‍കിയ വാക്ക് പാലിച്ചു: ഹിമാചലില്‍ പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിച്ചു
ദില്ലി: ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനം പാലിച്ച് കോണ്‍ഗ്രസ്. പഴയ പെന്‍ഷന്‍ പദ്ധതി തിരിച്ച് കൊണ്ടുവരുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ഉറപ്പ്. ആദ്യത്തെ ക്യാബിനറ്റ് യോഗത്തില്‍ തന്നെ അക്കാര്യം നടപ്പാക്കുകയായിരുന്നു കോണ്‍ഗ്രസ്. ഹിമാചലില്‍ കോണ്‍ഗ്രസിന്റെ വിജയങ്ങളില്‍ നിര്‍ണായകമായത് ഈ പ്രഖ്യാപനമായിരുന്നു.
മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖു തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ധനകാര്യ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ അടക്കം ഈ പദ്ധതി തിരികെ കൊണ്ടുവരുന്നതില്‍ ആശങ്കയറിയിച്ചിരുന്നു. അതിന്റേതായ പ്രശ്‌നങ്ങളുണ്ടാവുമെന്ന് ഇവര്‍ അറിയിച്ചു. ഇത് തുടര്‍ന്ന് വളരെ ആഴത്തില്‍ ഈ പദ്ധതി തിരികെ കൊണ്ടുവരുന്ന കാര്യം പഠിച്ചുവെന്ന് സുഖു പറഞ്ഞു.

പഴയ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു. നിലവില്‍ പഴയ പെന്‍ഷന്‍ പദ്ധതിക്ക് കീഴിലുള്ള എല്ലാവര്‍ക്കും അതില്‍ തന്നെ തുടരാം. ഇത് നടപ്പാക്കുന്ന രീതി തൊഴിലാളികളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വോട്ടുകള്‍ക്ക് വേണ്ടിയല്ല പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കുന്നത്.
പകരം ജീവനക്കാര്‍ക്ക് സാമൂഹ്യ സുരക്ഷയും, ആത്മാഭിമാനവും ഉറപ്പാക്കുന്നതിന് വേണ്ടിയാണ്. അവരാണ് ഹിമാചലിന്റെ വികസന ചരിത്രം രചിച്ചതെന്നും ജീവനക്കാരെ അഭിസംബോധന ചെയ്ത് ഹിമാല്‍ സെക്രട്ടേറിയേറ്റില്‍ മുഖ്യമന്ത്രി സുഖു പറഞ്ഞു. ബിജെപി ഈ പദ്ധതിയെ ഒന്നാകെ എടുത്ത് മാറ്റിയിരുന്നു.
ഹിമാചലില്‍ ജനവികാരം ബിജെപിക്കെതിരാവാന്‍ പ്രധാന കാരണം പഴയ പെന്‍ഷന്‍ പദ്ധതി ഒഴിവാക്കിയതായിരുന്നു. കോണ്‍ഗ്രസ് ഇത് കൃത്യമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. തിരഞ്ഞെടുപ്പ് സമയത്ത് ഈ പദ്ധതിയായിരുന്നു പ്രധാന വിഷയം. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഈ പദ്ധതി പുനസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയായിരുന്നു.
പഴയ പെന്‍ഷന്‍ പദ്ധതിയില്‍ പെന്‍ഷന്‍ തുക പൂര്‍ണമായും സര്‍ക്കാരായിരുന്നു തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ 2004 ഏപ്രില്‍ മുതല്‍ ഇത് നിര്‍ത്തിയിരുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് അവരുടെ നയങ്ങള്‍ക്ക് അനുസരിച്ച് ഇത് നടപ്പാക്കാമായിരുന്നു.
പുതിയ പെന്‍ഷന്‍ പദ്ധതി പ്രകാരം ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെ പത്ത് ശതമാനം പെന്‍ഷനിലേക്ക് നല്‍കണം. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം 14 ശതമാനമായിരുന്നു. ഇതാണ് ജനങ്ങള്‍ പഴയ പെന്‍ഷന്‍ പദ്ധതിയില്‍ തന്നെ തുടരാന്‍ താല്‍പര്യപ്പെട്ടിരുന്നത്.
അതേസമയം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഇത് ബാധിക്കാനും സാധ്യതയുണ്ട്. പഴയ പെന്‍ഷന്‍ പദ്ധതി പ്രകാരം പൂര്‍ണമായും സര്‍ക്കാര്‍ തന്നെ പണം മുടക്കേണ്ടി വരും. ഇത് സര്‍ക്കാരിന്റെ മൊത്തം ചെലവ് വര്‍ധിപ്പിക്കും. രാഹുല്‍ ഗാന്ധി അടക്കം വാക്കുപറഞ്ഞത് കൊണ്ടാണ് സര്‍ക്കാര്‍ പഴയ പെന്‍ഷന്‍ പദ്ധതി തിരികെ കൊണ്ടുവന്നത്.












Click it and Unblock the Notifications