Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് 2009 ആവര്‍ത്തിക്കും., 206 സീറ്റുകളില്‍ ശക്തം, അധികാരം നേടാന്‍ 3 പാര്‍ട്ടികള്‍ സഹായിക്കും

Recommended Video

cmsvideo
    കോണ്‍ഗ്രസ് 2009 ആവര്‍ത്തിക്കും., 206 സീറ്റുകളില്‍ ശക്തം

    ദില്ലി: കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന കേന്ദ്രീകരിച്ചുള്ള സീറ്റുകളുടെ കണക്കെടുക്കുന്നു. ഇതുവരെ വിലയിരുത്തലില്‍ 2009ലെ അതേ ഫലം തന്നെ ആവര്‍ത്തിക്കാനുള്ള സാധ്യതയാണ് കോണ്‍ഗ്രസ് പ്രവചിക്കുന്നത്. അതേസമയം ന്യായ് പദ്ധതിക്ക് മികച്ച പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും പ്രാദേശിക തലത്തില്‍ ഇത് സജീവമായി നിലനിര്‍ത്താന്‍ നേതാക്കള്‍ക്ക് സാധിച്ചിട്ടില്ല.

    കോണ്‍ഗ്രസിന്റെ കുതിപ്പിന് പ്രധാന കാരണം ബിജെപിയുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വീഴ്ച്ച തന്നെയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇത് വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതാണ് നേട്ടം വലിയ രീതിയിലേക്ക് പോകാന്‍ കാരണം. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അതേ രീതിയിലാണ് ആദ്യ ഘട്ടം പോയതെങ്കിലും കോണ്‍ഗ്രസിന് പിന്നീട് കുതിപ്പുണ്ടാക്കാന്‍ സാധിച്ചെന്നാണ് വിലയിരുത്തല്‍.

    മൂന്ന് കാര്യങ്ങള്‍

    മൂന്ന് കാര്യങ്ങള്‍

    ബിജെപിക്ക് 100 സീറ്റ് ഉറപ്പായും നഷ്ടപ്പെടും. ആദ്യത്തെ കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഉയര്‍ന്നതാണ്. മറ്റൊന്ന് ഓരോ സംസ്ഥാനത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ വളരെ ശക്തമായതാണ്. ഇവരൊക്കെ പല കാലങ്ങളിലായി കോണ്‍ഗ്രസിനെ പിന്തുണച്ചവരാണ്. മറ്റൊന്ന് ബിജെപിയുടെ ബദല്‍ ശക്തിയായി ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ഉയര്‍ന്ന് വന്നിരിക്കുകയാണ്. ഈ മൂന്ന് ഘടകങ്ങള്‍ ചേരുമ്പോള്‍ ബിജെപി 150 മുതല്‍ 180 സീറ്റ് വരെ നേടാനേ സാധ്യതയുള്ളൂ.

    ഗ്രാമീണ പ്രതിസന്ധി

    ഗ്രാമീണ പ്രതിസന്ധി

    ബിജെപി അധികാരത്തിലെത്തിയ ശേഷം ഗ്രാമീണ മേഖലയെ നിശബ്ദമായി അവഗണിച്ചു. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി വില ലഭിക്കാത്തതാണ് ആദ്യ പ്രശ്‌നമായി വന്നത്. പിന്നീട് എത്തിയത് ജലസംവിധാനം മോശമായതാണ്. അതിന് പുറമേ നോട്ടുനിരോധവും ജിഎസ്ടിയും വന്നതോടെ യുവാക്കള്‍ക്ക് തൊഴിലില്ലാതായി. ഹിന്ദി ഹൃദയഭൂമിയില്‍ ഏറ്റവും വലിയ പ്രശ്‌നം തൊഴിലാണെന്നാണ് വ്യക്തമാകുന്നത്. മോദിയുടെ പ്രചാരണങ്ങളില്‍ തൊഴില്‍ ഇടംപിടിക്കാത്തത് യുവവോട്ടര്‍മാരെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരും.

    കോണ്‍ഗ്രസ് തിരിച്ചുവരുന്നത്

    കോണ്‍ഗ്രസ് തിരിച്ചുവരുന്നത്

    2009ല്‍ യുപിഎ സര്‍ക്കാരിനെ വീഴ്ത്താന്‍ ശക്തമായ പ്രതിപക്ഷത്തിന് സാധിക്കുമായിരുന്നു. എന്നാല്‍ അദ്വാനിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ദുര്‍ബലമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇതിനേക്കാല്‍ ശക്തമാണ് 2009ല്‍. പ്രധാനമായും രണ്ട് സുപ്രധാന നേതാക്കള്‍ അവര്‍ക്കുണ്ട്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വലിയൊരു വോട്ടുവിഭാഗത്തെ സ്വാധീനിക്കുന്നുണ്ട്. 206 സീറ്റുകള്‍ വരെ കോണ്‍ഗ്രസിന് ലഭിക്കാമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതേസമയം മുമ്പുള്ളതിനേക്കാള്‍ സഖ്യം ഒപ്പമുള്ളതും കോണ്‍ഗ്രസിനുള്ള നേട്ടമാണ്.

    ദക്ഷിണേന്ത്യയിലെ സഖ്യങ്ങള്‍

    ദക്ഷിണേന്ത്യയിലെ സഖ്യങ്ങള്‍

    കോണ്‍ഗ്രസിന് ഡിഎംകെയുടെ സേവനം അത്യാവശ്യമായി വരുമെന്നാണ് പാര്‍ട്ടിയുടെ നിഗമനം. തമിഴ്‌നാട്ടിലെ 39 സീറ്റുകള്‍ കോണ്‍ഗ്രസ് ഡിഎംകെ തൂത്തുവാരുമെന്നാണ് ഇന്റേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരളത്തില്‍ 18 സീറ്റ് വരെയാണ് സാധ്യത. കര്‍ണാടകത്തില്‍ 21 സീറ്റുകള്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം നേടും. അങ്ങനെ വരുമ്പോള്‍ കോണ്‍ഗ്രസിന്റെ എതിരാളികളുടെ സ്ഥാനത്ത് നില്‍ക്കുന്ന ജഗന്‍ മോഹന്‍ റെഡ്ഡിയുമായും കെ ചന്ദ്രശേഖര്‍ റാവുവുമായും കോണ്‍ഗ്രസ് വിലപേശല്‍ നടത്തിയേക്കും. ജഗന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നാണ് സൂചന. ദക്ഷിണേന്ത്യയില്‍ സഖ്യം വഴി 100 സീറ്റില്‍ അധികം നേടാന്‍ കോണ്‍ഗ്രസിന് സാധിക്കും.

    ഹിന്ദി ഹൃദയ ഭൂമിയിലെ സാധ്യത

    ഹിന്ദി ഹൃദയ ഭൂമിയിലെ സാധ്യത

    ഹിന്ദി ഹൃദയഭൂമിയില്‍ ബീഹാറിലെ ആര്‍ജെഡിയാണ് കോണ്‍ഗ്രസിന് വലിയ പ്രതീക്ഷ നല്‍കുന്നത്. 28 സീറ്റുകള്‍ ഈ സഖ്യം നേടുമെന്നാണ് നിഗമനം. സമാജ് വാദി പാര്‍ട്ടി, ബിഎസ്പി സഖ്യം ആവശ്യം വന്നാല്‍ പിന്തുണയ്ക്കുമെന്നാണ് സൂചന. ഇവരുമായി രാഹുലിന്റെ അനുയായികള്‍ രഹസ്യ ചര്‍ച്ച നടത്തുന്നുണ്ട്. കോണ്‍ഗ്രസ് 10 സീറ്റുകളില്‍ വിജയിക്കുമെന്നാണ് സംസ്ഥാന ഘടകത്തിന്റെ റിപ്പോര്‍ട്ട്. ബംഗാളില്‍ മമതാ ബാനര്‍ജിയാണ് മറ്റൊരു സാധ്യത. ബംഗാളില്‍ കോണ്‍ഗ്രസ് ദുര്‍ബല സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയത്. അതുകൊണ്ട് മമത പിന്തുണയ്ക്കാനാണ് സാധ്യത.

    രാഹുല്‍ വിജയഫോര്‍മുല

    രാഹുല്‍ വിജയഫോര്‍മുല

    കര്‍ഷകര്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ രാഹുല്‍ ഗാന്ധി വിജയഫോര്‍മുലയാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. അതേസമയം രാഹുലിനെ കൂടുതല്‍ പരിചയപ്പെടുത്തുന്നതിനായി ന്യായ് പദ്ധതിക്ക് വന്‍ പ്രതീക്ഷ നല്‍കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. യുവാക്കളെ ക്യാമ്പയിന്റെ ഭാഗമാക്കിയുള്ള പരീക്ഷണം രാഹുലും നടത്തുന്നുണ്ട്. ഇത് തൊഴില്‍ മേഖലയില്‍ കോണ്‍ഗ്രസിന്റെ വാദങ്ങള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നുണ്ട്. മോദി തൊഴില്‍ ഇല്ലാതാക്കി എന്ന രാഹുലിന്റെ പരാമര്‍ശം മധ്യവര്‍ഗത്തിനിടയില്‍ വന്‍ സ്വാധീനം ചെലുത്തുന്നുണ്ട്.

    കൈവിടുന്ന സംസ്ഥാനങ്ങള്‍

    കൈവിടുന്ന സംസ്ഥാനങ്ങള്‍

    ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീഗ്ഡ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ബീഹാര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യം വന്‍ നേട്ടമുണ്ടാകും. പ്രധാനമായും ഇവിടെ മുഖ്യമന്ത്രിമാര്‍ വേണ്ടത്ര ശക്തരല്ലാത്തതാണ് കോണ്‍ഗ്രസിന് ഗുണകരമാകുന്നത്. അതേസമയം മോദിയുടെ പ്രചാരണ രീതികള്‍ മാറ്റമില്ലാതെ തുടരുന്നതും ബിജെപിക്കുള്ള തിരിച്ചടിയാണ്. അതേസമയം ഹരിയാന, ഹിമാചല്‍ പ്രദേശ്, ദില്ലി, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി നിലനിര്‍ത്തും.

    ലോക്സഭ തിരഞ്ഞെടുപ്പ് 2019

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+