• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അഗ്രസീവായി കോണ്‍ഗ്രസ്, രാഹുല്‍ മോഡിലെത്തി, 10 ചോദ്യങ്ങള്‍ ബിജെപിക്ക് നേരെ... രാജ്യസുരക്ഷ വേണ്ടേ!!

ദില്ലി: രാഹുല്‍ ഗാന്ധി വര്‍ക്കിംഗ് കമ്മിറ്റിയില്‍ സീനിയേഴ്‌സിനെ നിര്‍ത്തിപ്പൊരിച്ചതിന് പിന്നാലെ ബിജെപിക്കെതിരെ കൗണ്ടര്‍ അറ്റാക്കുമായി നേതാക്കള്‍. ബിജെപിയുടെ ചൈനീസ് ബന്ധം തെളിയിക്കുന്ന കാര്യങ്ങളാണ് കോണ്‍ഗ്രസ് നിരത്തിയത്. പത്ത് ചോദ്യങ്ങളും ഉന്നയിച്ചിരിക്കുകയാണ്. രാജ്യസുരക്ഷയും ദേശീയ താല്‍പര്യവും മുന്‍നിര്‍ത്തി ബിജെപിയെ വിറപ്പിക്കുകയാണ് ഇനി കോണ്‍ഗ്രസ് പ്ലാന്‍. അതേസമയം ബിജെപിക്ക് ചൈനയുമായി നേരിട്ട്ുള്ള ബന്ധം തെളിയിക്കുന്ന മുന്‍കാല സംഭവങ്ങള്‍ കോണ്‍ഗ്രസും ചികഞ്ഞെടുത്തതോടെ പ്രധാനമന്ത്രിയാണ് പ്രതിക്കൂട്ടിലായത്.

ചോദ്യങ്ങളുടെ ശരം

ചോദ്യങ്ങളുടെ ശരം

ജെപി നദ്ദ രാജീവ് ഗാന്ധി ഫൗണ്ടേഷന് ലഭിച്ച ധനസഹായത്തിന്റെ പേരില്‍ കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. രാഹുല്‍ മോഡിലേക്ക് മാറാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരാവുകയായിരുന്നു. ദേശീയ സുരക്ഷയും ഐക്യതയും ബിജെപി പണയം വെച്ചത് കൊണ്ടാണ് കോണ്‍ഗ്രസിനെതിരെ വിഷയം തിരിച്ചിരിക്കുന്നതെന്ന്, ബിജെപി അവരുടെ ചൈനീസ് ബന്ധത്തില്‍ ഭയന്നിരിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ഇതിന് പിന്നാലെയാണ് പത്ത് ചോദ്യങ്ങള്‍ ഉന്നയിച്ചത്.

cmsvideo
  Rahul Gandhi Dont Want To Change The Track, | Oneindia Malayalam
  ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി...

  ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി...

  ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ബിജെപിയും തമ്മിലുള്ള ബന്ധമെന്ത്? രാജ്‌നാഥ് സിംഗ് 2007ല്‍ ബിജെപി സംഘത്തിനൊപ്പം ചൈന സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞ ബിജെപിയും സിസിപിയും തമ്മില്‍ ചരിത്രപരമായ ബന്ധമുണ്ടെന്ന് പഞ്ഞിരുന്നു. അത് എന്താണ് വ്യക്തമാക്കണം. ഇത് 2008ലും രാജ്‌നാഥ് സിംഗ് ആവര്‍ത്തിച്ചിരുന്നുവെന്നും, അതിലാണ് ഉത്തരം വേണ്ടതെന്നും സുര്‍ജേവാല പറഞ്ഞു.

  ആര്‍എസ്എസും ഗഡ്കരിയും

  ആര്‍എസ്എസും ഗഡ്കരിയും

  2009 ജനുവരിയില്‍ ആര്‍എസ്എസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ക്ഷണം സ്വീകരിച്ച് ചൈന സന്ദര്‍ശിച്ചതെന്തിനാണ്. രാഷ്ട്രീയ പാര്‍ട്ടി അല്ലാതിരുന്നിട്ട് കൂടി എന്തിനാണ് ചൈനീസ് പാര്‍ട്ടി ആര്‍എസ്എസിനെ ക്ഷണിച്ചത്. എന്താണ് നമ്മുടെ പ്രദേശമായ. അരുണാചല്‍ പ്രദേശിനെ കുറിച്ചും ടിബറ്റിനെ കുറിച്ചും നടന്നത്. നിതിന്‍ ഗഡ്കരി പഞ്ചദിന സന്ദര്‍ശനത്തിനായി 2011ല്‍ ചൈനയിലെത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹം എന്ത് കാര്യത്തിനാണ് പോയത്.

  അമിത് ഷായ്ക്ക് നേരെ...

  അമിത് ഷായ്ക്ക് നേരെ...

  ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്‌കൂളിലേക്ക് എംപിമാരെയും എംഎല്‍എമാരെയും 2014ല്‍ അയച്ചിരുന്നു. ഇത് എന്തിനായിരുന്നു. ആര്‍ജെഎഫിനെ പോലെ ആര്‍എസ്എസും അതിന്റെ വിദേശ ഫണ്ടിംഗ് വെളിപ്പെടുത്തണം. ഇലക്ടറല്‍ ബോണ്ടിലൂടെ കിട്ടിയ ആയിരക്കണക്കിന് കോടി രൂപയുടെ സംഭാവനകളെ കുറിച്ച് ബിജെപി വെളിപ്പെടുത്തുമോ. തുടങ്ങിയ ചോദ്യങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്.

  കോണ്‍ഗ്രസിന് ലഭിച്ചത്

  കോണ്‍ഗ്രസിന് ലഭിച്ചത്

  കോണ്‍ഗ്രസിന് ചൈനീസ് കമ്പനിയില്‍ നിന്ന് 20 ലക്ഷം എന്ന ചെറിയ തുകയാണ് സംഭാവനയായി ലഭിച്ചത്. ഇത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിച്ചത്. വേറെ പണമൊന്നും ലഭിച്ചില്ല. മെഹുല്‍ ചോക്‌സിയുടെ കമ്പനിയില്‍ നിന്ന് പത്ത് ലക്ഷം രൂപയാണ് ലഭിച്ചത്. എന്നാല്‍ അത് ചോക്‌സി വ്യക്തിപരമായി തന്നതല്ല. അദ്ദേഹം ഡയറക്ടറായി ഇരിക്കുന്ന നവിരാജ് എസ്റ്റേറ്റ്‌സാണ് സംഭാവന നല്‍കിയത്. ഇതിന്റെ പേരില്‍ അവര്‍ക്ക് വായ്പകള്‍ അനുവദിച്ചിട്ടില്ലെന്നും സുര്‍ജേവാല വ്യക്തമാക്കി.

  രാഹുല്‍ മോഡിലേക്ക്

  രാഹുല്‍ മോഡിലേക്ക്

  അഗ്രസീവായി കോണ്‍ഗ്രസ് ബിജെപിക്ക് മറുപടി നല്‍കി തുടങ്ങിയിരിക്കുകയാണ്. മോദിയെ അടക്കം തുറന്ന് എതിര്‍ത്തിട്ടില്ലെങ്കില്‍ നിലനില്‍പ്പുണ്ടാകില്ലെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിരിക്കുകയാണ്. അതേസമയം അമിത് ഷാ അടക്കം പ്രതിക്കൂട്ടിലായിരിക്കുകയാണ് കോണ്‍ഗ്രസ് നീക്കത്തില്‍. ഈ സാഹചര്യത്തില്‍ ഇനിയും കോണ്‍ഗ്രസിന്റെ കൗണ്ടര്‍ അറ്റാക്ക് നേരിടാന്‍ ബിജെപി തയ്യാറാവില്ല. കാലങ്ങളായി ആര്‍എസ്എസിന് അടക്കം ചൈനയുമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുണ്ട്. ഇവരില്‍ നിന്നുള്ള സംഭാവന പുറത്തറിഞ്ഞാല്‍ അത് ബിജെപിയുടെ ദേശീയ പ്ലാനിനെയും ബാധിക്കും.

  ഗെയിമില്‍ വീണു

  ഗെയിമില്‍ വീണു

  ചൈനീസ് വിഷയം ബിജെപിക്ക് അത്ര ഗുണകരമായി മാറിയിട്ടില്ല. പാകിസ്താന്‍ വിഷയം പോലെ മുതലെടുപ്പ് നടത്താനും സാധിച്ചിട്ടില്ല. അതുകൊണ്ടാണ് കോണ്‍ഗ്രസിന് ഇത്ര ശക്തമായി ഇറങ്ങാന്‍ സാധിച്ചതും. ബിജെപിയുടെ ഗെയിമില്‍ അവര്‍ തന്നെ വീണിരിക്കുകയാണ്. രാജ്യത്തെ യുവാക്കള്‍ ചൈനയ്ക്ക് മോദി തിരിച്ചടി ന്ല്‍കിയില്ലെന്ന നിലപാടിലാണ്. ഇത് ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. കാരണം തൊഴിലും ദേശീയ സുരക്ഷയും യുവാക്കളെ സ്വാധീനിക്കുന്ന ഘടകമാണ്. ഇതില്‍ രണ്ടിലും മോദി വന്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്.

  English summary
  congress starts counter attack, asks 10 question on china links
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X