കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഗേലയെ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ്..... പ്രതിപക്ഷ നിരയില്‍ വിള്ളല്‍..... രാഹുലിന് അതൃപ്തി!!

Google Oneindia Malayalam News

അഹമ്മദാബാദ്: പ്രതിപക്ഷ ഐക്യത്തെ ഒരു കുടക്കീഴില്‍ നിര്‍ത്താനുള്ള ശങ്കര്‍ സിംഗ് വഗേലയുടെ നീക്കങ്ങള്‍ പ്രതിസന്ധിയിലേക്ക്. വഗേലയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തെ ഒഴിവാക്കണമെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസിനുള്ളത്. തെളിവ് സഹിതം നിരവധി കാര്യങ്ങളും കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്. ഇതോടെ മഹാസഖ്യത്തില്‍ വലിയ വിള്ളലുണ്ടായിരിക്കുകയാണ്. അദ്ദേഹത്തിന് ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് സംശയിക്കുന്നു.

വഗേലയുടെ മുമ്പുള്ള നിലപാടുകള്‍ പരിശോധിക്കുമ്പോള്‍ അദ്ദേഹം ബിജെപിയുമായി അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നതെന്ന് വ്യക്തമാകും. ഇതാണ് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നത്. കഴിഞ്ഞ തവണത്തെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ചും കോണ്‍ഗ്രസ് പരാതിപ്പെടുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനെ മുന്നണിക്കുള്ളില്‍ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളും വഗേല ആരംഭിച്ച് കഴിഞ്ഞു. അദ്ദേഹത്തിന്റെ ഇനിയുള്ള ഓരോ ചുവടും കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നതാണ്.

ഒരു കുടക്കീഴില്‍ കൊണ്ടുവരും

ഒരു കുടക്കീഴില്‍ കൊണ്ടുവരും

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ശങ്കര്‍ സിംഗ് വഗേലയെ കുറിച്ച് കാര്യമായി സംസാരമുണ്ടായിരുന്നില്ല. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെയാണ് അദ്ദേഹം പ്രതിപക്ഷ ഐക്യത്തിനായി പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചത്. രാജ്യമൊട്ടാകെ ബിജെപി വിരുദ്ധ പാര്‍ട്ടികളെ അണിനിരത്താനായി അദ്ദേഹം യാത്രയിലാണ്. ഇതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് ഇടയുന്നു

കോണ്‍ഗ്രസ് ഇടയുന്നു

വഗേലയ്ക്ക് പ്രതിപക്ഷ നിരയില്‍ വലിയ സ്ഥാനം നല്‍കുന്നതില്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ല. അദ്ദേഹം ബിജെപിയുടെ ഏജന്റാണെന്നും ബി ടീമായി പ്രവര്‍ത്തിക്കുകയാണെന്നും ഗുജറാത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ബിജെപി അദ്ദേഹത്തെ നിയോഗിച്ചതിന് തെളിവുകള്‍ ഉണ്ടെന്നും കോണ്‍ഗ്രസ് പറയുന്നു. വഗേലയെ കൂടെ നിര്‍ത്തിയാല്‍ വോട്ട് ഭിന്നിച്ച് പോകാനുള്ള സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്

ബിജെപിയെ പിന്തള്ളി അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് ഏറ്റവും സാധ്യത ഉണ്ടായിരുന്നത് ഗുജറാത്തിലാണ്. അവിടെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മുന്‍തൂക്കം നിലനിര്‍ത്തിയിരുന്ന കോണ്‍ഗ്രസിനെ തോല്‍വിയിലേക്ക് നയിച്ചത് വഗേലയാണ്. പല മണ്ഡലങ്ങളിലും അദ്ദേഹം രഹസ്യമായി ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. നഗര വോട്ട് ബാങ്കില്‍ ചോര്‍ച്ച വന്നെങ്കിലും ബിജെപിയെ പിടിച്ച് നിര്‍ത്തിയത് വഗേലയുമായുള്ള സഖ്യമായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി എതിര്‍ത്തായിരുന്നു വഗേല നിലനിന്നിരുന്നത്.

പിന്നില്‍ നിന്ന് കുത്തി

പിന്നില്‍ നിന്ന് കുത്തി

കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തിയ ചരിത്രമുണ്ട് വഗേലയ്ക്ക്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം നിലനില്‍ക്കെ അദ്ദേഹവും 13 അനുയായികളും ചേര്‍ന്ന് പാര്‍ട്ടി വിടുകയായിരുന്നു. ഇതോടെ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 44ലേക്ക് ഒതുങ്ങി. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. ഇത് കോണ്‍ഗ്രസില്‍ നിന്നുകൊണ്ടായിരുന്നു. ഇതേ എംഎല്‍എമാര്‍ അഹമ്മദ് പട്ടേലിന് അനായാസം ജയിക്കാമായിരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് കടുപ്പമേറിയതാക്കുകയും ചെയ്തു. ഇങ്ങനെയുള്ള ഒരാളെ കൂടെ നിര്‍ത്തണോ എന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം.

രാഹുലിന് അതൃപ്തി

രാഹുലിന് അതൃപ്തി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കടുത്ത അതൃപ്തിയാണ് വഗേലയോട് ഉള്ളത്. ഗുജറാത്തിലെ തോല്‍വിയാണ് ഇതില്‍ പ്രധാനം. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തുമെന്നാണ് സൂചന. ഇതോടൊപ്പം ലോക്‌സഭയിലും പാര്‍ട്ടിയുടെയും മഹാസഖ്യത്തിന്റെയും സാധ്യത വര്‍ധിക്കും. എന്നാല്‍ വഗേല പ്രതിപക്ഷ ഐക്യത്തെ പിന്നില്‍ നിന്ന് കുത്തുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അദ്ദേഹത്തെ ഒഴിവാക്കണമെന്ന് രാഹുല്‍ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്‍സിപിയെ കൂട്ടുപിടിക്കുന്നു

എന്‍സിപിയെ കൂട്ടുപിടിക്കുന്നു

വഗേല കോണ്‍ഗ്രസിനെ ഒതുക്കാനുള്ള നീക്കമാണ് നടത്തുന്നത്. തന്റെ രാഷ്ട്രീയ നേട്ടങ്ങള്‍ ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നാണ് വഗേല കരുതുന്നത്. എന്‍സിപിയെയാണ് അദ്ദേഹം ഇപ്പോള്‍ കൂട്ടുപിടിച്ചിരിക്കുന്നത്. എന്‍സിപിയെ ഗുജറാത്തിലും മത്സരിപ്പിക്കാന്‍ അദ്ദേഹം നിര്‍ബന്ധിക്കുന്നുണ്ട്. ശരത് പവാറിനെ കണ്ട് ഐക്യം ശക്തിപ്പെടുത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടു. പ്രഫുല്‍ പട്ടേലിനെയും കണ്ടിട്ടുണ്ട്. എന്‍സിപിയെ കോണ്‍ഗ്രസ് എതിര്‍ക്കില്ലെന്നാണ് വഗേലയുടെ കണക്കുകൂട്ടല്‍.

വഗേലയ്ക്ക് ഗുഢലക്ഷ്യം

വഗേലയ്ക്ക് ഗുഢലക്ഷ്യം

പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമായി വഗേല പ്രവര്‍ത്തിക്കുന്നത് ഗുഢലക്ഷ്യങ്ങള്‍ വെച്ചാണ്. കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ കേസുകള്‍ ഫയല്‍ ചെയ്തത് കൊണ്ടാണ് ഇപ്പോള്‍ പ്രതിപക്ഷ ഐക്യം നീക്കം തുടങ്ങാനുള്ള കാരണം. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും ഭൂമി ഇടപാട് കേസില്‍ അദ്ദേഹത്തിന്റെ വസതയിലും ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. മുമ്പ് ടെക്‌സ്റ്റൈല്‍സ് മന്ത്രിയായിരുന്നപ്പോള്‍ നടത്തിയ അഴിമതിയിലാണ് അദ്ദേഹം കുരുക്കിലായിരിക്കുന്നത്. നേരത്തെ ബിജെപിക്ക് വേണ്ടി നിശ്ശബ്ദ് പ്രചാരണം വഗേല നടത്തിയതും ഈ കേസുകള്‍ ഉള്ളത് കൊണ്ടാണ്.

എന്‍സിപിയും ഒഴിവാക്കും?

എന്‍സിപിയും ഒഴിവാക്കും?

എന്‍സിപിയില്‍ അദ്ദേഹം ചേരില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ശരത് പവാറിന് ഇതിന് താല്‍പര്യമില്ലായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. പ്രതിപക്ഷ ഐക്യത്തിലെ നിര്‍ണായക തീരുമാനങ്ങള്‍ ബിജെപി ചോര്‍ത്തി കൊടുക്കാനാണ് വഗേല എത്തിയിരിക്കുന്നതെന്നാണ് സൂചന.അതേസമയം കോണ്‍ഗ്രസ് ഇത്രയും നാള്‍ തന്നെ അവഗണിച്ചെന്ന വഗേലയുടെ ആരോപണങ്ങളും കഴമ്പില്ലാത്തതാണ്. 32 വര്‍ഷം പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്ന വഗേല സംസ്ഥാന അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ്, മന്ത്രി എന്നീ പദവികള്‍ കോണ്‍ഗ്രസിനായി വഹിച്ചിട്ടുണ്ട്. ഈ വാദങ്ങളും കെട്ടുറപ്പില്ലാത്തതാണ്. കോണ്‍ഗ്രസിന്റെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രതിപക്ഷ കക്ഷികള്‍ അദ്ദേഹത്തെ അവഗണിക്കുമെന്നാണ് വ്യക്തമാകുന്നത്.

സര്‍വകക്ഷി യോഗം പരാജയം..... യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചു.... പ്രഹസനമെന്ന് ചെന്നിത്തലസര്‍വകക്ഷി യോഗം പരാജയം..... യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചു.... പ്രഹസനമെന്ന് ചെന്നിത്തല

മുന്‍ ശ്രീലങ്കന്‍ താരം ദില്‍ഷന്‍ രാഷ്ട്രീയത്തിലേക്ക്.... രജപക്‌സെയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നുമുന്‍ ശ്രീലങ്കന്‍ താരം ദില്‍ഷന്‍ രാഷ്ട്രീയത്തിലേക്ക്.... രജപക്‌സെയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നു

English summary
congress suspicious on vaghelas anti bjp policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X