കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിയുടെ പരസ്യവാചകം രാഹുല്‍ കോപ്പിയടിച്ചു?

  • By Aswathi
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പോര് തുടങ്ങിയിട്ട് കാലംകുറെയായി. എന്നാല്‍ മാസങ്ങളായി ആ പോര് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോഡിയും തമ്മിലാണ്. ഒടുവിലിതാ രാഹുല്‍ ഗാന്ധിയുമായി ഏറ്റുമുട്ടാന്‍ ബിജെപിക്കും മോഡിക്കും പുതിയ ഒരവസരം കിട്ടിയിരിക്കുന്നു.

മൂന്ന് വര്‍ഷം മുമ്പ് മോഡി ഉപയോഗിച്ചിരുന്ന പരസ്യവാചകം രാഹുല്‍ ഗാന്ധി ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്നു എന്നതാണ് ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണം. പൊതുതിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി രാഹുല്‍ ഗാന്ധി മേം നഹി, ഹം (ഞാനല്ല, നമ്മള്‍) എന്ന പരസ്യവാചകം ഇറക്കിയിരുന്നു. എന്നാല്‍ ഇത് മൂന്ന് വര്‍ഷം മുമ്പ് മോഡി ഉപയോഗിച്ചിരുന്ന പരസ്യവാചകമാണെന്നാണ് ബിജെപി പറയുന്നത്.

meym nahi, hum

തെളിവായി മൂന്ന് വര്‍ഷം മുമ്പ് ഈ പരസ്യവാചകത്തെ മുന്‍നിര്‍ത്തി മോഡി നടത്തിയ ചിന്തര്‍ ശിബര്‍ സമ്മേളനത്തിന്റെ ഫോട്ടോകളും ബിജെപി പുറത്തുവിട്ടു. കണ്‍ഗ്രസുകാര്‍ കോപ്പി ക്യാറ്റു(കോപ്പിയടിക്കുന്നവര്‍)കളാണെന്ന് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ കളിയാക്കി. പ്രമുഖ കമ്പനികളെ കടത്തിവെട്ടി 500 കോടി രൂപയ്ക്കാണ് ഡാറ്റ്‌സു എന്ന കമ്പനി കോണ്‍ഗ്രസിനു വേണ്ടി ഈ പരസ്യപ്രചാരണത്തിന്റെ അവകാശം നേടിയെടുത്തിരിക്കുന്നത്.

English summary
The BJP today sneered at the Congress after a new ad campaign starring Rahul Gandhi used a tagline that Narendra Modi said he had authored three years ago.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X