ഗോവയില്‍ അധികാരം പിടിക്കും: വജ്രായുധവുമായി കോണ്‍ഗ്രസ്, ജനകീയ വിഷയം, സര്‍ക്കാറിന് ആശങ്ക
പനാജി: 2022 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗോവ പിടിക്കാനുള്ള തുറുപ്പ് ചീട്ടി രംഗത്ത് ഇറക്കി കോണ്‍ഗ്രസ്. വിവാദപരമായ സര്‍ക്കാറിന്‍റെ എല്ലാ ഭൂമി ഇടപാടുകളും റദ്ദാക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ വാഗ്ദാനം. ഭരണകക്ഷിയായ ബിജെപിയെ സംബന്ധിച്ച് ഈ നീക്കം ഏറെ ഗൗരവമേറിയതാണ്.
സംസ്ഥാനത്തെ വലിയൊരു വിഭാഗം വരുന്ന ജനതയെ ബാധിക്കുന്ന ഈ വിഷയത്തില്‍ തന്നെ കോണ്‍ഗ്രസ് കയറി പിടിച്ചതാണ് ബിജെപിയെ ആശങ്കയിലാക്കുന്നത്. വിഷയത്തില്‍ നിലവില്‍ തന്നെ സംസ്ഥാനത്ത് വലിയ ജനകീയ സമരം നിലനില്‍ക്കുന്നുണ്ട്.

ഭൂമിയെ തരം മാറ്റുന്നതും, സംരക്ഷിത വനമേഖലയിലെ വൈദ്യുതി, റെയിൽ, റോഡ് പദ്ധതികൾ നടപ്പിലാക്കുന്നതിനെതിരേയുമാണ് ജനകീയ സമരങ്ങള്‍ നടക്കുന്നുണ്ട്. ഈ വിഷയം തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ഏറ്റെടുക്കുകയാണ് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ഈ ഏറ്റെടുക്കലും തരം തിരിക്കലും റദ്ദാക്കുമെന്നാണ് സംസ്ഥാന പാർട്ടി പ്രസിഡന്റ് ഗിരീഷ് ചോഡങ്കർ വ്യക്തമാക്കിയത്.

2022-ൽ അധികാരത്തിൽ വന്നാല്‍ അടുത്ത നിമിഷം തന്നെ കോൺഗ്രസ് സർക്കാർ 16-ബി സെക്ഷൻ 16-ബി, ടൗൺ ആന്റ് കൺട്രി പ്ലാനിംഗ് ആക്റ്റ് സെക്ഷൻ 16-ബി പ്രകാരം ചെയ്ത എല്ലാ ഭൂമി തരം തിരിക്കലുകളും റദ്ദാക്കും. ഇതോടൊപ്പം മൂന്ന് ലീനിയർ പ്രോജക്ടുകൾ റദ്ദാക്കുന്നത് ഞങ്ങളുടെ (എഐസിസി) -ൽ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ജനങ്ങളോടുള്ള ഞങ്ങളുടെ ഉറച്ച വാഗ്ദാനമാണെന്നും ചോഡങ്കർ പറഞ്ഞു.

ഇതൊരു ജനകീയ വിഷയമാണ്. അതുകൊണ്ട് തന്നെ പരിവർത്തനം ചെയ്ത എല്ലാ ഭൂമിയും അതിന്റെ യഥാർത്ഥ നിലയിലേക്ക് തിരികെ നൽകുമെന്നും ഗോവൻ ജനതയ്ക്ക് വാഗ്ദാനം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇപ്പോള്‍ സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി ഇതിനായി ശ്രമിക്കേണ്ട കാര്യമില്ല. പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇത് സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

"ഗോവയുടെ ഐഡന്റിറ്റി സംരക്ഷിക്കുന്നതിന്" ഭൂമേഖലകളിലെയും ഭൂവിനിയോഗത്തിലെയും മാറ്റം റദ്ദാക്കേണ്ടത് അത്യാവശ്യമാണ്. റെയിൽവേ ട്രാക്ക് വിപുലീകരണത്തിനായി ഗോവയിലെ പശ്ചിമഘട്ട മേഖലയിലെ ആയിരക്കണക്കിന് മരങ്ങൾ വെട്ടിമാറ്റുന്നു. പശ്ചിമഘട്ട മലനിരകളെ യുനെസ്കോ ആഗോള ജൈവവൈവിധ്യ കേന്ദ്രമായി അംഗീകരിച്ചിട്ടുണ്ടള്ളതാണെങ്കിലും മനസ്സിലാക്കണമെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന്‍റെ ഈ നീക്കത്തെ വളരെ ഗൗരവപരമായിട്ട് തന്നെയാണ് ബിജെപി നോക്കി കാണുന്നത്. സര്‍ക്കാറിനെതിരെയുള്ള ഒരു ജനകീയ സമരത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കുന്നത് സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കുന്നതിന് സഹായകമായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. അത് കോണ്‍ഗ്രസിന് അധികാരം പിടിക്കാനും സഹായകരമായേക്കും.

2017 ലുണ്ടായ തിരിച്ചടിക്ക് ഇത്തവണ എന്തായാലും മറുപടി നല്‍കാന്‍ പാര്‍ട്ടിക്ക് സാധിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നു. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലിരുന്ന ബിജെപിയെ ബഹുദൂരം പിന്നിലാക്കി ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു.

ബിജെപിക്ക് 13 സീറ്റുകള്‍ ലഭിച്ചപ്പോള്‍ 17 സീറ്റായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. എന്നാല്‍ ഉപമുഖ്യമന്ത്രി പദം അടക്കം നല്‍കി കൊണ്ട് പ്രാദേശിക കക്ഷികളെ വശത്താക്കിയ ബിജെപി കോണ്‍ഗ്രസിനെ പിന്തള്ളി ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

എന്നാല്‍ പിന്നീട് സ്വന്തം ഘടകക്ഷികളെ അടക്കം പിളര്‍ത്തി ബിജെപി തങ്ങളുടെ അംഗബലം ഉയര്‍ത്തി. കോണ്‍ഗ്രസില്‍ നിന്നും പത്തിലേറെ പേരെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാനും ബിജെപിക്ക് സാധിച്ചു. എന്നാല്‍ ഇത്തവണ പ്രാദേശിക കക്ഷികളുമായെല്ലാം സഖ്യം ചേര്‍ന്ന് ബിജെപിയെ നേരിടാനാണ് കോണ്‍ഗ്രസ് നീക്കം.
സാരിയിലും ഹോട്ട് ആയി പ്രിയ താരം ഒവിയ ഹെലന്‍: ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications