കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറിൽ ബിജെപിയെ വിറപ്പിക്കും; ഓൺലൈൻ തന്ത്രങ്ങളുമായി കോൺഗ്രസ്, രാഹുൽ ഗാന്ധിയും കളത്തിൽ

Google Oneindia Malayalam News

പട്ന; ഇതുവരെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലേങ്കിലും ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്ന് കഴിഞ്ഞു. നവംബർ 25 നാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കാലവധി അവസാനിക്കുന്നത്. സപ്റ്റംബർ 20 ഓടെ തിരഞ്ഞെടുപ്പ് തീയതി കമ്മീഷൻ പ്രഖ്യാപിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഇക്കുറി കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏറെ വ്യത്യസ്തത നിറഞ്ഞതായിരിക്കും തിരഞ്ഞെടുപ്പ്. വലിയ സമ്മേളന പരിപാടികളോ ജനങ്ങളെ നേരിട്ട് കണ്ടുള്ള പ്രചരണങ്ങളോ ഇത്തവണ ഉണ്ടായേക്കില്ല. അതേസമയം കൊവിഡ് കാലത്തെ പ്രചരണം സംബന്ധിച്ച് ബിജെപി വ്യക്തമായ പദ്ധതികൾ ഇതിനോടകം തന്നെ ഒരുക്കിയിട്ടുണ്ട്. ബിജെപിയെ വെല്ലാനുള്ള വമ്പൻ പദ്ധതികളാണ് കോൺഗ്രസ് അണിയറിയിൽ ഒരുക്കുന്നത്.

ബൃഹത് പദ്ധതി

ബൃഹത് പദ്ധതി

സോഷ്യൽ മീഡിയയിലെ ബിജെപി കുത്തക പ്രത്യേകിച്ച് പറയേണ്ടതില്ല. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പ് മുതൽ സമൂഹ മാധ്യമങ്ങൾ ബിജെപി സജീവമായി ഉപയോഗിക്കുന്നുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിനായി ബൃഹത് പദ്ധതികൾ ബിജെപി ഒരുക്കിയിട്ടുണ്ട്.

 9500 ഐടി സെൽ മേധാവികൾ

9500 ഐടി സെൽ മേധാവികൾ

പാർട്ടിയടെ ആശയങ്ങളും നിലപാടുകളും വോട്ടർമാരിൽ എത്തിക്കാൻ 9500 ഐടി സെൽ മേധാവികളെയാണ് ബിജെപി സംസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്. ഇതിന് പുറമെ 72000 വട്സ് ആപ് ഗ്രൂപ്പുകൾ തയ്യാറാക്കി പ്രചരണം നടത്താനും നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. ബിജെപി ദേശീയ ഐടി സെല്‍ മേധാവി അമിത് മാളവ്യയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാകും ബിഹാറിലെ എല്ലാ ഐടി സെല്‍ പ്രവർത്തിക്കുക.

 ഓൺലൈൻ തന്ത്രങ്ങളും പരിപാടികളും

ഓൺലൈൻ തന്ത്രങ്ങളും പരിപാടികളും

അതേസമയം ബിജെപിയെ മറികടക്കാനുള്ള 'ഓൺലൈൻ തന്ത്രങ്ങളും പരിപാടികളുമാണ്' സംസ്ഥാനത്ത് കോൺഗ്രസും ഒരുക്കുന്നത്. സപ്റ്റംബർ മുതൽ വെർച്വൽ റാലികൾ നടത്താനാണ് കോൺഗ്രസ് പദ്ധതി. 1 മുതൽ 21 വരെ 100 റാലികളാണ് കോൺഗ്രസ് നടത്തുക.
ഓരോ റാലിയും രണ്ട് ദേശീയ നേതാക്കൾ, അഞ്ച് സംസ്ഥാന നേതാക്കൾ, 10 ജില്ലാതല നേതാക്കൾ എന്നിവർ അഭിസംബോധന ചെയ്യും.

വെർച്വൽ റാലികൾ

വെർച്വൽ റാലികൾ

ജനങ്ങളുടെ ആവശ്യങ്ങളെ കുറിച്ചും പൊതു പ്രശ്നങ്ങളിൽ കോൺഗ്രസ് എങ്ങനെ പരിഹാരം കാണും എന്നത് സംബന്ധിച്ചും റാലികളിൽ സംസാരിക്കും. പരിപാടികലളിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ഒരു മിസ്ഡ് കോൾ കാമ്പെയിനും തുടങ്ങുമെന്ന് തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി അജയ് കപൂർ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ റാലിയും

രാഹുൽ ഗാന്ധിയുടെ റാലിയും

5 ലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളിച്ച് രാഹുൽ ഗാന്ധിയുടെ വെർച്വൽ റാലിയും പാർട്ടി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് കപൂർ പറഞ്ഞു. പാർട്ടിയുടെ തെരഞ്ഞെടുപ്പ് സാധ്യതകൾ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്തുടനീളം തീവ്രമായ പ്രചരണം ആരംഭിക്കുമെന്ന് ബീഹാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ബിപിസിസി) പ്രചാരണ സമിതി മേധാവി അഖിലേഷ് പ്രസാദ് സിംഗ് പറഞ്ഞു.

സീറ്റ് വിഭജന ചർച്ച

സീറ്റ് വിഭജന ചർച്ച

സീറ്റ് വിഭജനം ഉൾപ്പെടെയുള്ള ചർച്ചകൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണെന്നും നേതാക്കൾ വ്യക്തമാക്കി. ഇക്കുറി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ നേരിട്ടാണ് സംസ്ഥാനത്തെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഉടൻ സീറ്റ് വിഭജനം പൂർത്തിയാക്കണമെന്നാണ് രാഹുൽ ഗാന്ധി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മഹാസഖ്യ വിപുലീകരണം

മഹാസഖ്യ വിപുലീകരണം

ആർജെഡിയും കോൺഗ്രസുമാണ് മഹാസഖ്യത്തിലെ പ്രധാന കക്ഷികൾ. കൂടാതെ ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എസ്പിയും മുകേഷ് സാഹ്നിയുടെ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും (വിഐപി) സഖ്യത്തിലുണ്ട്. ഇതുകൂടാതെ
സിപിഐ, സിപിഎം, സിപിഐ-എംഎല്‍ എന്നീ ഇടതുപാര്‍ട്ടികളാണ് മഹാസഖ്യത്തിൽ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് ഔദ്യോഗികമായ തിരുമാനങ്ങൾ പുറത്തുവന്നിട്ടില്ല.

'പുകഞ്ഞ കൊള്ളി പുറത്ത്'; ജോസിനെതിരെ നിലപാട് കടുപ്പിച്ച് ലീഗും, ചെന്നിത്തലയുമായി ചർച്ച നടത്തി'പുകഞ്ഞ കൊള്ളി പുറത്ത്'; ജോസിനെതിരെ നിലപാട് കടുപ്പിച്ച് ലീഗും, ചെന്നിത്തലയുമായി ചർച്ച നടത്തി

ആവേശക്കാർക്ക് അനിൽ നമ്പ്യാരുടെ പങ്ക് വെളിപ്പെട്ടപ്പോൾ മിണ്ടാട്ടമില്ല,നേതാക്കൾ വാലിന് തീപിടിച്ചപോലായിആവേശക്കാർക്ക് അനിൽ നമ്പ്യാരുടെ പങ്ക് വെളിപ്പെട്ടപ്പോൾ മിണ്ടാട്ടമില്ല,നേതാക്കൾ വാലിന് തീപിടിച്ചപോലായി

ശമ്പളവും പെന്‍ഷനും ആനുകൂല്യങ്ങളുമായി ഓണക്കാലത്ത് 7000 കോടി രൂപ വിതരണം ചെയ്തു: മുഖ്യമന്ത്രിശമ്പളവും പെന്‍ഷനും ആനുകൂല്യങ്ങളുമായി ഓണക്കാലത്ത് 7000 കോടി രൂപ വിതരണം ചെയ്തു: മുഖ്യമന്ത്രി

English summary
Congress to conduct 100 virtual rallies in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X