കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബിൽ കോൺഗ്രസിന് അടുത്ത തലവേദന;അധ്യക്ഷ പദത്തിനായി ചരടുവലിച്ച് നേതാക്കൾ ,കരുനീക്കി സിദ്ദുവും

Google Oneindia Malayalam News

ചണ്ഡീഗഡ്; നിയമസഭ തിരഞ്ഞെടുപ്പിൽ സമാനതകൾ ഇല്ലാത്ത തിരിച്ചടിയാണ് പഞ്ചാബിൽ ഇക്കുറി കോൺഗ്രസ് നേരിട്ടത്. പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളായിരുന്നു കോൺഗ്രസിന്റെ ദയനീയ പരാജയത്തിന് കാരണമായത്. അതേസമയം തോൽവിക്ക് പിന്നാലെ നേതൃത്വത്തിൽ വലിയ പൊളിച്ചെഴുത്തിന് ഒരുങ്ങുകയാണ് ഹൈക്കമാന്റ്.

പരാജയത്തെ തുടർന്ന് പാർട്ടി അധ്യക്ഷ സ്ഥാനം നവജ്യോത് സിംഗ് സിദ്ദു രാജിവെച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു രാജി. പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ പാർട്ടിയിൽ ആരംഭിച്ചിട്ടുണ്ട്. നിരവധി പേർ ഇതിനോടകം തന്നെ ചരടുവലി ആരംഭിച്ചിട്ടുണ്ട്.

അധ്യക്ഷ പദത്തിന് നേതാക്കളുടെ ചരടുവലി


രവ്‌നീത് ബിട്ടു, സുഖ്‌ജീന്ദർ രൺധാവ, അമരീന്ദർ രാജ വാറിംഗ് എന്നിവരാണ് നിലവലിൽ അധ്യക്ഷ പദത്തിനായി നീക്കങ്ങൾ നടത്തുന്നത്. മുൻ പി സി സി അധ്യക്ഷൻ നവ്‌ജ്യോത് സിദ്ദു വീണ്ടും പദവിക്ക് കണ്ണെറിയുന്നുണ്ട്. തനിക്ക് അധ്യക്ഷ സ്ഥാനം ലഭിച്ചില്ലേങ്കിൽ സുഖ്പാല് ഖൈറയെ അധ്യക്ഷനാക്കണമെന്നതാണ് സിദ്ദുവിന്റെ ആവശ്യം.അതേസമയം പിടിവലി ആരംഭിച്ചതോടെ മറ്റൊരു തർക്കത്തിനും പ്രതിസന്ധിക്കുമാണ് സംസ്ഥാന കോൺഗ്രസിൽ കളമൊരുങ്ങുന്നതെന്നാണ് സൂചനയാണ് പുറത്തുവന്നത്.

നേതാക്കൾ പാർട്ടി വിട്ടേക്കുമെന്ന്


അധ്യക്ഷ പദത്തെ ചൊല്ലി ചില നേതാക്കൾ പാർട്ടി വിടാൻ വരെയുള്ള സാധ്യതയുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ തന്നെ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ലുധിയാന എം പി കൂടിയായ രവ്നീത് ബിട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത് ഇതിന്റെ ഭാഗമായിട്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പഞ്ചാബിലെ പൊതുവായ വിഷയങ്ങൾ ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ചയെന്നാണ് ബിട്ടു അവകാശപ്പെട്ടത്. എന്നാൽ കൂടിക്കാഴ്ച ഒരു മുന്നറയിപ്പായിട്ടാണ് നേതാക്കൾ കണക്കാക്കുന്നത്.

സാധ്യത തള്ളാതെ നേതാക്കൾ


സാധാരണ നിലയിൽ സംസ്ഥാന മുഖ്യമന്ത്രിയല്ലേ ഇത്തരം കാര്യങ്ങൾക്ക് പ്രധാനമന്ത്രിയെ കാണേണ്ടത്. ഒരു എംപി സന്ദർശിക്കേണ്ട സാഹചര്യം ഇല്ല. അതുകൊണ്ട് തന്നെ കൂടിക്കാഴ്ചയ്ക്ക് പിന്നിൽ മറ്റെന്തോ ലക്ഷ്യമുണ്ട്, മുതിർന്ന കോൺഗ്രസ് നേതാവ് പ്രതികരിച്ചു. പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചില്ലേങ്കിലോ അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന ഉറപ്പ് ലഭിച്ചില്ലേങ്കിലോ ബിട്ടു ബി ജെ പിയിലേക്ക് പോകാനുള്ള സാധ്യത ഏറെയാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.എന്തായാലും അടുത്ത ആഴ്ചയോടെ തന്നെ അധ്യക്ഷസ്ഥാനത്തേക്ക് പുതിയ നേതൃത്വത്തെ നിയമിക്കും എന്നാണ് വിവരം. ഇതിനോടകം തന്നെ നിരവധി തവണ നവജ്യോത് സിംഗ് സിദ്ദു നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉടൻ എം പിമാർ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തും.

സിദ്ദുവിന്റെ നീക്കം


നവജ്യോത് സിംഗ് സിദ്ദുവിനെ വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യത ഇല്ലെന്ന് തന്നെയാണ് വിലയിരുത്തൽ. പഞ്ചാബിൽ മുൻ മുഖ്യമന്ത്രി കൂടിയായിരുന്ന അമരീന്ദർ സിംഗും നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള തർക്കങ്ങളായിരുന്നു തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിന് തലവേദനയായത്. സിദ്ദുവുമായി ഉടക്കിയ അമരീന്ദർ പിന്നീട് പാർട്ടി വിടുകയും പുതിയ പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കുകയും ചെയ്തിരുന്നു.

തർക്കങ്ങൾ ഒഴിവാക്കാൻ നേതൃത്വം


മാത്രമല്ല തിരഞ്ഞെടുപ്പ് കാലത്തും മുഖ്യമന്ത്രിയായ ചരൺ ജിത്ത് സിംഗ് ചന്നിയേയും സംസ്ഥാന നേതൃത്വത്തേയും പരസ്യമായി വിമർശിച്ച് സിദ്ദു രംഗത്തെത്തിയിരുന്നു. ഇതെല്ലാം പരാജയത്തിന്റെ ആഘാതം കൂടാൻ കാരണമായെന്നാണ് ഹൈക്കമാന്റ് നിലപാട്. പരമാവധി തർക്കങ്ങൾ ഒഴിവാക്കി അധ്യക്ഷ കണ്ടെത്താനുള്ള ചർച്ചകളാകും ഹൈക്കമാന്റ് തുടർ ദിവസങ്ങളിൽ നടത്തിയേക്കുക.

Recommended Video

cmsvideo
അതിതീവ്ര വ്യാപനശേഷിയുള്ള പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു | Oneindia Malayalam

English summary
Congress to Find New PCC President in Punjab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X