Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് തനിച്ച് മത്സരിക്കും.... രാഹുല്‍ ഗാന്ധി ഉറപ്പിച്ചു, ലക്ഷ്യം കര്‍ഷകര്‍!!

Recommended Video

cmsvideo
    ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് തനിച്ച് മത്സരിക്കും | Oneindia Malayalam

    ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചനയുമായി രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം അഖിലേഷ് യാദവ് നല്‍കിയ സൂചനയെ തുടര്‍ന്നാണ് രാഹുല്‍ പുതിയ പദ്ധതികള്‍ ഒരുക്കുന്നത്. യുപിക്ക് വേണ്ടി പ്രത്യേക പദ്ധതികള്‍ ഒരുക്കണമെന്നാണ് നിര്‍ദേശം. ഇവിടെ 80 സീറ്റില്‍ ഏറ്റവും ദുര്‍ബലമായ സംഘടനാ അടിത്തറ കോണ്‍ഗ്രസിനാണെന്ന് രാഹുലിന് അറിയാം. ഇത് നികത്തി എസ്പിയെയും ബിഎസ്പിയെയും മുഖ്യശത്രുവായി കാണാനാണ് രാഹുല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

    അതായത് ബംഗാളില്‍ മമതാ ബാനര്‍ജിയെ എങ്ങനെ നേരിടുന്നുവോ അതേ രീതിയില്‍ തന്നെ ഇരുവരെയും നേരിടാനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. സഖ്യം നിലനിര്‍ത്താന്‍ പരമാവധി കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും മായാവതി തടസ്സം നില്‍ക്കുകയായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബിഎസ്പി, എസ്പി പാര്‍ട്ടികളെ നേരിടാനും രാഹുല്‍ നേരത്തെ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരുന്നു. മധ്യപ്രദേശില്‍ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചതാണ്.

    മൂന്ന് സംസ്ഥാനങ്ങളിലെ ഫലം

    മൂന്ന് സംസ്ഥാനങ്ങളിലെ ഫലം

    മൂന്ന് സംസ്ഥാനങ്ങളിലെ ഫലത്തിന് പിന്നാലെ ഹിന്ദി ഹൃദയ ഭൂമിയില്‍ കാറ്റ് മാറി വീശുന്നതായി രാഹുല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസിന് ഏതൊക്കെ മേഖലകളില്‍ മേല്‍ക്കൈ ഉണ്ടാവുമെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ 170 സീറ്റില്‍ അധികം യുപിഎ നേടുമെന്നും ബാക്കി സഖ്യ കക്ഷികളുടെ ബലത്തില്‍ നേടാമെന്നുമാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ദേശീയ സര്‍വേകളെല്ലാം കോണ്‍ഗ്രസ് റിപ്പോര്‍ട്ടുമായി അടുത്ത് നില്‍ക്കുന്നതാണ്.

    കോണ്‍ഗ്രസിന്റെ നീക്കം ഇങ്ങനെ

    കോണ്‍ഗ്രസിന്റെ നീക്കം ഇങ്ങനെ

    ഒരുവര്‍ഷം മുമ്പേ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന്റെ പട്ടികയില്‍ ഉള്ള സംസ്ഥാനമാണ്. ഇവിടെ നിന്ന് 20 സീറ്റില്‍ അധികം കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. എന്നാല്‍ സംഘടനാ അടിത്തറ തകര്‍ന്ന നിലയിലായിരുന്നു കോണ്‍ഗ്രസ്. പക്ഷേ രാഹുല്‍ ഗാന്ധിയിലൂടെ ശക്തനായ നേതാവിനെയാണ് കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നടപ്പാക്കിയ വാഗ്ദാനങ്ങള്‍ യുപിയില്‍ പ്രതിഫലിച്ച് തുടങ്ങിയിട്ടുണ്ട്. കര്‍ഷകര്‍ പലയിടത്തും അവരുടെ നേതാവായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിച്ചിരിക്കുകയാണ്.

    രാഹുലിന്റെ നിര്‍ദേശം

    രാഹുലിന്റെ നിര്‍ദേശം

    എസ്പിയെയും ബിഎസ്പിയെയും മുഖ്യശത്രുവായി കാണണമെന്നാണ് രാഹുലിന്റെ നിര്‍ദേശം. അതോടൊപ്പം ബിജെപിയെ വില കുറച്ച് കാണരുതെന്നും നിര്‍ദേശമുണ്ട്. ഒറ്റയ്ക്ക് മത്സരിച്ച് കോണ്‍ഗ്രസിന്റെ കരുത്ത് തെളിയിക്കാനാണ് രാഹുലിന്റെ തീരുമാനം. ഇത് വലിയ നേട്ടം രാഹുലിന് ഉണ്ടാക്കുമെന്ന് വ്യക്തമാണ്. മുസ്ലീങ്ങളും കര്‍ഷകരും കോണ്‍ഗ്രസിനെ പരസ്യമായി പിന്തുണയ്ക്കുമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. യുപിയില്‍ കര്‍ഷക പ്രശ്‌നങ്ങളായിരിക്കണം പ്രധാനമായും കോണ്‍ഗ്രസ് ഉയര്‍ത്തേണ്ടതെന്നാണ് നിര്‍ദേശം.

    സ്‌പെഷ്യല്‍ ടീം എത്തുന്നു

    സ്‌പെഷ്യല്‍ ടീം എത്തുന്നു

    രാഹുല്‍ കര്‍ഷക പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ പ്രത്യേക ടീമിനെ തന്നെ നിയമിച്ചിട്ടുണ്ട്. ഇവര്‍ മാസങ്ങളായി ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. രാഹുല്‍ അമേത്തിയിലെത്തി കര്‍ഷകരുടെ പ്രശ്‌നങ്ങളെ കുറിച്ചും സംസാരിച്ച് കഴിഞ്ഞു. 2019 ലക്ഷ്യമിട്ട് ദീര്‍ഘകാല കര്‍ഷക പദ്ധതികളാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ 70 ശതമാനത്തോളം കര്‍ഷക വോട്ടുണ്ടെന്ന് രാഹുലിന് അറിയാം. ഇവര്‍ വിചാരിച്ചാല്‍ മാത്രമേ ബിജെപിയെ തകര്‍ക്കാന്‍ സാധിക്കൂ എന്ന് അറിഞ്ഞാണ് രാഹുല്‍ തന്ത്രം ഒരുക്കിയത്.

    കിസാന്‍ കോണ്‍ഗ്രസും എത്തുന്നു

    കിസാന്‍ കോണ്‍ഗ്രസും എത്തുന്നു

    ദീര്‍ഘകാലമായി സജീവമല്ലാതിരുന്ന കിസാന്‍ കോണ്‍ഗ്രസിനെയും രാഹുല്‍ മുന്‍നിരയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. യുപിയില്‍ മികച്ച പ്രവര്‍ത്തനം നടത്താനാണ് ഇവരോട് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് പുറമേ ബൂത്ത് തല യോഗങ്ങളാണ് രാഹുല്‍ ആദ്യം നടത്തുക. ഇതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കിസാന്‍ യാത്രകളും രാഹുല്‍ നടത്തുന്നുണ്ട്. എസ്പി, ബിഎസ്പി ശക്തി കേന്ദ്രങ്ങളിലും റാലി നടത്തുന്നുണ്ട്. ബിജെപി ഇതിന് അനുമതി നിഷേധിക്കാനും സാധ്യതയുണ്ട്.

    മുസ്ലീം വിഭാഗം ലക്ഷ്യം

    മുസ്ലീം വിഭാഗം ലക്ഷ്യം

    യുപിയില്‍ മുസ്ലീം വോട്ടുകള്‍ കൂടി ലക്ഷ്യമിട്ടാണ് ഒറ്റയ്ക്ക് മത്സരിക്കാമെന്ന് രാഹുല്‍ അറിയിച്ചത്. ബിഎസ്പിയുടെ പ്രധാന വോട്ട് ബാങ്കിനായി പ്രവര്‍ത്തിക്കാന്‍ രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്. മതനേതാക്കളുമായി പ്രത്യേക ചര്‍ച്ച അടുത്ത ദിവസം തന്നെ രാഹുല്‍ നടത്തും. സംസ്ഥാന തിരഞ്ഞെടുപ്പോടെ രാഹുലിന് ഇവര്‍ക്കിടയില്‍ മികച്ച പ്രതിച്ഛായയാണ് ഉള്ളത്. അതേസമയം ബിഎസ്പി ഇവരുമായി അകന്ന് നില്‍ക്കുകയാണ്. അത് മുതലെടുക്കാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്.

    രാഹുലിന്റെ റാലി

    രാഹുലിന്റെ റാലി

    രാഹുലിന്റെ കിസാന്‍ റാലിയെ എസ്പിയും ബിഎസ്പിയും ഭയത്തോടെയാണ് കാണുന്നത്. ബിഎസ്പിയുടെ വോട്ട് ബാങ്കാണ് ഇവിടെ പ്രധാനമായും തകരുക. ചന്ദ്രശേഖര്‍ ആസാദിന്റെ പിന്തുണയും രാഹുലിനുണ്ട്. ജനുവരിയിലാണ് റാലി നടത്തുന്നത്. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നാന പട്ടോലെയാണ് കിസാന്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍. അദ്ദേഹമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ബൂത്ത്, ജില്ലാ, സോണല്‍ തലത്തിലാണ് മാര്‍ച്ച നടത്തുന്നത്. മോദിയുടെയും യോഗിയുടെയും കര്‍ഷക വിരുദ്ധ നയങ്ങളും രാഹുല്‍ തുറന്ന് കാണിക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+