കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ കോണ്‍ഗ്രസ് തന്നെ!! ബിജെപി കോട്ടകള്‍ തകര്‍ത്ത് മുന്നേറും, ഏറ്റവും പുതിയ സര്‍വ്വെ ഫലം

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തുമെന്ന് പ്രവചനം. ബിജെപിയുടെ ഉരുക്കുകോട്ടകള്‍ വരെ തകര്‍ത്താകും കോണ്‍ഗ്രസിന്റെ മുന്നേറ്റം. സി ഫോര്‍ നടത്തിയ സര്‍വ്വെ ഫലത്തിലാണ് ഇങ്ങനെയുള്ള നിഗമനം. നേരത്തെ പുറത്തുവന്ന അഭിപ്രായ സര്‍വ്വെകള്‍ കര്‍ണാടകയില്‍ തൂക്കു സഭ വരുമെന്നാണ് പ്രവചിച്ചിരുന്നത്.

എന്നാല്‍ തിരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം ശേഷിക്കെ കാര്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാകുന്നുവെന്നാണ് പുതിയ സര്‍വ്വെയില്‍ വ്യക്തമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിനെത്തിയിരിക്കെയാണ് കോണ്‍ഗ്രസ് മുന്നേറുമെന്ന പ്രവചനങ്ങളുണ്ടാകുന്നത്....

കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭരിക്കാം

കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭരിക്കാം

കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭരിക്കാന്‍ സാധിക്കുന്ന ഭൂരിപക്ഷം നിയമസഭയില്‍ ലഭിക്കുമെന്നാണ് സി ഫോര്‍ സര്‍വ്വെയില്‍ വ്യക്തമാകുന്നത്. 118 മുതല്‍ 128 സീറ്റ് വരെ കോണ്‍ഗ്രസിന് ലഭിക്കും. നേരത്തെ കോണ്‍ഗ്രസിനും ബിജെപിക്കും ഒറ്റയ്ക്ക് ഭൂരപക്ഷം ലഭിക്കില്ലെന്നായിരുന്നു ചില സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിച്ചിരുന്നത്.

ബിജെപിക്ക് സാധ്യതയുള്ളത്

ബിജെപിക്ക് സാധ്യതയുള്ളത്

നേരത്തെയുള്ള എല്ലാ പ്രവചനങ്ങളും അസ്ഥാനത്താക്കിയാണ് സി ഫോര്‍ സര്‍വ്വെ ഫലം. ബിജെപിക്ക് 63 നും 73നുമിടയില്‍ സീറ്റ് ലഭിക്കുമെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു. ദേവഗൗഡയുടെ ജെഡിഎസിന് 29- 36 സീറ്റ് ലഭിക്കും. ജെഡിഎസ് മൂന്നാം സ്ഥാനത്താകുമെന്നും സര്‍വ്വെയില്‍ പറയുന്നു.

ജെഡിഎസ് നിര്‍ണായകമാകുമോ

ജെഡിഎസ് നിര്‍ണായകമാകുമോ

കോണ്‍ഗ്രസിനും ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന് നേരത്തെ ചില സര്‍വ്വെ ഫലങ്ങള്‍ സൂചിപ്പിച്ചിരുന്നു. അങ്ങനെ സംഭവിക്കുമ്പോള്‍ മൂന്നാംസ്ഥാനത്തെത്തുന്ന ജെഡിഎസ് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക ശക്തിയാകുമെന്നായിരുന്നു പ്രവചനങ്ങള്‍. എന്നാല്‍ സിഫോര്‍ സര്‍വ്വെയിലും ജെഡിഎസ് മൂന്നാം സ്ഥാനത്തെത്തുമെന്ന് തന്നെയാണ പറയുന്നത്.

 സര്‍വ്വെ തയ്യാറാക്കിയത് ഇങ്ങനെ

സര്‍വ്വെ തയ്യാറാക്കിയത് ഇങ്ങനെ

224 നിയമസഭാ മണ്ഡലങ്ങളാണ് കര്‍ണാടകയിലുള്ളത്. ഇതില്‍ 61 മണ്ഡലങ്ങള്‍ തിരഞ്ഞെടുത്ത് അവിടെ നടത്തിയ സര്‍വ്വെ ഫലമാണ് സി ഫോര്‍ പുറത്തുവിട്ടിരിക്കുന്നത്. വിവിധ വിഭാഗത്തില്‍പ്പെട്ട 6247 പേരുമായി പ്രത്യേക അഭിമുഖം നടത്തിയെന്നും സി ഫോര്‍ വ്യക്തമാക്കുന്നു. പ്രവചനത്തില്‍ രണ്ട് ശതമാനത്തിന്റെ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും 95 ശതമാനവും പ്രവചനം തെറ്റില്ലെന്നും സി ഫോര്‍ പറയുന്നു.

നഗരത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റം

നഗരത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റം

ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മേഖലയാണ് ബെംഗളൂരു നഗര പ്രദേശങ്ങള്‍. ഈ മേഖലയില്‍ 28 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയെ തുണച്ചിരുന്നത് പ്രധാനമായും ഈ മണ്ഡലങ്ങളാണ്. എന്നാല്‍ ഇത്തവണ ഇവിടെ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാകുമെന്ന് സി ഫോര്‍ പറയുന്നു.

 19വരെ കോണ്‍ഗ്രസിന്

19വരെ കോണ്‍ഗ്രസിന്

ബെംഗളൂരുവിലെ 28 മണ്ഡലങ്ങളില്‍ 17 മുതല്‍ 19 വരെ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് സര്‍വ്വെയില്‍ വ്യക്തമാകുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാകും. ബിജെപിക്ക് നഗരമേഖലയില്‍ 8-10 സീറ്റുകള്‍ മാത്രമേ കിട്ടൂവെന്നും സര്‍വ്വെ പ്രവചിക്കുന്നു. നിലവില്‍ ബിജെപിക്ക് 28ല്‍ 13 സീറ്റുകള്‍ ഇവിടെയുണ്ട്.

മേല്‍ക്കൈ നേടുന്ന പ്രദേശങ്ങള്‍

മേല്‍ക്കൈ നേടുന്ന പ്രദേശങ്ങള്‍

ബോംബെ-കര്‍ണാടക, ഹൈദരാബാദ്-കര്‍ണാടക, തീരദേശ കര്‍ണാടക, പഴയ മൈൂസൂരു മേഖലകളിലെല്ലാം കോണ്‍ഗ്രസിന് വ്യക്തമായ മേല്‍ക്കൈയുണ്ടാകുമെന്നാണ് സര്‍വ്വെ ഫലം സൂചിപ്പിക്കുന്നത്. എന്നാല്‍ മധ്യ കര്‍ണാടക ജില്ലകളായ ദേവനഗരെ, ശിവമോഗ, ചിത്രദുര്‍ഗ എന്നിവിടങ്ങളിലെല്ലാം ബിജെപി ജയിക്കുമെന്നും സര്‍വ്വേയില്‍ പറയുന്നു.

മോദി മാജികുണ്ടാകുമോ

മോദി മാജികുണ്ടാകുമോ

മധ്യകര്‍ണാടകയില്‍ വീരശൈവ-ലിങ്കായത്ത് വിഷയങ്ങള്‍ കോണ്‍ഗ്രസിന് കാര്യമായ ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍. 18-25 പ്രായമുള്ളവരില്‍ 45 ശതമാനം പേര്‍ ഈ മേഖലയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ മോദി മാജിക് ഈ മേഖലയിലെ വോട്ടില്‍ മാറ്റമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷണമുണ്ട്. സര്‍വ്വെയില്‍ പങ്കെടുത്ത 47 ശതമാനം സ്ത്രീകള്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് പ്രതികരിച്ചു.

 കോണ്‍ഗ്രസ് മുഖം സിദ്ധരാമയ്യ

കോണ്‍ഗ്രസ് മുഖം സിദ്ധരാമയ്യ

അതിനിടെ, കര്‍ണാടകയില്‍ ബിജെപി പ്രചാരണത്തിന് ആവേശം നല്‍കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്് തുടക്കത്തില്‍ തന്നെ തിരിച്ചടി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ മുഖമാണ് സിദ്ധരാമയ്യ. അഞ്ചുദിവസത്തെ പ്രചാരണത്തിന് കര്‍ണാടകയിലെത്തിയ മോദിയോട് ചില സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ് അദ്ദേഹം.

യെദ്യൂരപ്പയും ബെല്ലാരി സഹോദരങ്ങളും

യെദ്യൂരപ്പയും ബെല്ലാരി സഹോദരങ്ങളും

ദേശീയ നേതാക്കള്‍ വരെ പ്രചാരണത്തിന് എത്തിയതോടെ കര്‍ണാടക തിരഞ്ഞെടുപ്പ് പ്രധാന വാര്‍ത്തകളില്‍ നിറയുകയാണ്. ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്ന വ്യക്തി മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ നടന്ന അഴിമതികള്‍ സംബന്ധിച്ച ചോദ്യങ്ങളാണ് സിദ്ധരാമയ്യ ആദ്യം ഉന്നയിച്ചത്. കൂടാതെ ബെല്ലാരി സഹോദരന്മാരായ റെഡ്ഡിമാരുടെ അഴിമതി സംബന്ധിച്ചും സിദ്ധരാമയ്യ മോദിയുടെ പ്രതികരണം ആരാഞ്ഞു.

അമിത് ഷാ അടുപ്പിച്ചില്ല

അമിത് ഷാ അടുപ്പിച്ചില്ല

യെദ്യൂരപ്പയെയും റെഡ്ഡി സഹോദരന്‍മാരെയും മോദിയുടെ റാലിയില്‍ പങ്കെടുപ്പിക്കുമോ എന്നാണ് സിദ്ധരാമയ്യ ചോദിക്കുന്നത്. നേരത്തെ അമിത് ഷാ പ്രചാരണത്തിനെത്തിയപ്പോള്‍ റെഡ്ഡിമാരെ വേദിയിലേക്ക് അടുപ്പിച്ചിരുന്നില്ല. അഴിമതിയെ കുറിച്ച് താങ്കള്‍ ഒരു ക്ലാസ് എടുക്കണമെന്ന് ആവശ്യപ്പെട്ട സിദ്ധരാമയ്യ കര്‍ണാടകയില്‍ ബിജെപി സ്ഥാനാര്‍ഥികളാക്കിയവരെ കുറിച്ചും സിദ്ധരാമയ്യ എടുത്തുപറയുന്നു.

ബലാല്‍സംഗങ്ങള്‍

ബലാല്‍സംഗങ്ങള്‍

ബലാല്‍സംഗ കേസില്‍ പ്രതിയായ വ്യക്തിയും ബിജെപിക്ക് വേണ്ടി മല്‍സരിക്കുന്നു. നിയമസഭയില്‍ അശ്ലീല വീഡിയോ കണ്ട എംഎല്‍എയും ഇത്തവണ ബിജെപിക്ക് ജനവിധി തേടുന്നുണ്ടെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. ഉത്തര്‍ പ്രദേശില്‍ 16കാരിയെ ബലാല്‍സംഗം ചെയ്ത ബിജെപി എംഎല്‍എയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംരക്ഷിച്ചു. കശ്മീരിലെ കത്വയില്‍ കൊച്ചുകുട്ടിയെ പീഡിപ്പിച്ച് കൊന്നവര്‍ക്ക് വേണ്ടി നിങ്ങളുടെ എംഎല്‍എമാര്‍ രംഗത്തുവന്നു. കര്‍ണാടകയില്‍ ബലാല്‍സംഗ രാഷ്ട്രീയത്തിന്റെ ഗംഭീര പരസ്യം താങ്കളുടെ പാര്‍ട്ടി നല്‍കുമോ എന്നും മോദിയോട് സിദ്ധരാമയ്യ ചോദിച്ചു.

English summary
Karnataka Election: Congress to get clear majority, says Survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X