കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ യുട്യൂബ് ചാനല്‍ ജനങ്ങളിലേക്ക്; മാധ്യമങ്ങളുടെ അവഗണനയ്ക്ക് മറുപടി

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് യു ട്യൂബ് ചാനല്‍ ഇന്ന് തുടങ്ങും. ഐഎന്‍സി ടിവി എന്ന് പേരിട്ടിരിക്കുന്ന ചാനല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്കുള്ള ഒരു മറുപടി കൂടിയാണ്. പല വിഷയങ്ങളിലും കോണ്‍ഗ്രസിന്റെ നിലപാടുകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ വൈമനസ്യം കാണിക്കുന്നു എന്ന് നേരത്തെ പാര്‍ട്ടി നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് വരെ മാധ്യമ ചര്‍ച്ചകളില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വം വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. കിട്ടിയ അവസരങ്ങളില്‍ കോണ്‍ഗ്രസിന് മോശമായി ചിത്രീകരിക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത് എന്നാണ് നേതാക്കളുടെ പ്രതികരണം.

c

ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ യു ട്യൂബ് ചാനല്‍ ആരംഭിക്കാം എന്ന് തീരുമാനിച്ചത്. ഇന്ന് പകല്‍ ഐഎന്‍സി ടിവിയുടെ പ്രവര്‍ത്തനം ആരംഭിക്കും. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുര്‍ ഗാര്‍ഖെ, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷന്‍ സുശ്മിത ദേവ്, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശ്രിനിവാസ് ബിവി എന്നിവരാണ് ചടങ്ങില്‍ സംബന്ധിക്കുക.

സൗദി അറേബ്യയെ അമ്പരപ്പിച്ച് ഇന്ത്യ; ഒരേ സമയം ഡബിള്‍ മൂവ്... ഇറാനും അമേരിക്കയും ആഹ്ലാദത്തില്‍സൗദി അറേബ്യയെ അമ്പരപ്പിച്ച് ഇന്ത്യ; ഒരേ സമയം ഡബിള്‍ മൂവ്... ഇറാനും അമേരിക്കയും ആഹ്ലാദത്തില്‍

Recommended Video

cmsvideo
രൂക്ഷവിമർശനവുമായി ചെന്നിത്തല | Ramesh | KT Jaleel | Oneindia Malayalam

രാജ്യത്തെ പ്രധാന വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടി നിലപാട് അറിയിക്കുക ഈ ചാനലിലൂടെ ആയിരിക്കും. മാത്രമല്ല, സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്നതിനും ഈ വേദി ഉപയോഗിക്കുമെന്ന് നേതാക്കള്‍ പറയുന്നു. പാര്‍ട്ടി തീരുമാനങ്ങള്‍ നേരിട്ട് ജനങ്ങളിലേക്കെത്തിക്കാനുള്ള മാര്‍ഗമായിട്ടാണ് കോണ്‍ഗ്രസ് നേതൃത്വം പുതിയ യുട്യൂബ് ചാനലിനെ കാണുന്നത്. മഹാത്മാ ഗാന്ധിയെയും അംബേദ്കറിനെയും കുറിച്ചുള്ള ഡോക്യുമെന്ററികള്‍ സംപ്രേഷണം ചെയ്താകും ചാനലിന് തുടക്കം കുറിക്കുക. ഇന്ന് അംബേദ്കറുടെ ജന്മ വാര്‍ഷികം കൂടിയാണ്.

English summary
Congress to Launch YouTube Channel 'INC TV' Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X