കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ ചര്‍ച്ച വേണം, പ്രതിപക്ഷ നേതാക്കളെ അവിടെ പോകാന്‍ അനുവദിക്കണമെന്ന് കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ദില്ലി: കശ്മീരില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ വേണമെന്ന് കോണ്‍ഗ്രസ്. കശ്മീരിലെ ഇപ്പോഴത്തെ അവസ്ഥയില്‍ ആശങ്കയുണ്ടെന്നും നേതാക്കള്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ കശ്മീരി ജനതയുമായി സംസാരിക്കാനുള്ള അവസരം ഒരുക്കണം. അതിന് പ്രതിപക്ഷ നേതാക്കളെ വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പ്രതിപക്ഷ നിരയില്‍ നിന്നുള്ള നേതാക്കളെ കശ്മീരില്‍ പോകാന്‍ അനുവദിക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു.

1

അതേസമയം കശ്മീരിലേക്ക് പ്രതിപക്ഷ നേതാക്കളെ പോകാന്‍ അനുവദിക്കുകയും, വീട്ടുതടങ്കലില്‍ വെച്ച നേതാക്കളുമായി ചര്‍ച്ചകള്‍ നടത്താന്‍ അനുവദിക്കുകയും വേണം. എന്നാല്‍ മാത്രമേ കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാനാവൂ. വീട്ടുതടങ്കലില്‍ വെച്ച നേതാക്കള്‍ക്കും അഭിപ്രായം പറയാനുണ്ടാവുമെന്നും ആനന്ദ് ശര്‍മ പറഞ്ഞു. നേരത്തെ രാഹുല്‍ ഗാന്ധിയും സംസ്ഥാനം സന്ദര്‍ശിച്ച് അവിടെയുള്ള കാര്യങ്ങള്‍ വിലയിരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കശ്മീര്‍ ഗവര്‍ണര്‍ രാഹുലിനെ സംസ്ഥാനത്തേക്ക് ക്ഷണിച്ചതിന് പിന്നാലെയായിരുന്നു ഈ നീക്കം. എന്നാല്‍ രാഹുല്‍ ഇതില്‍ സമര്‍ത്ഥമായി പ്രതികരിച്ചതോടെ ഗവര്‍ണര്‍ സമ്മര്‍ത്തിലായി. സംസ്ഥാനത്തെ സമാധാന സാഹചര്യം ഇല്ലാതാക്കാനുള്ള നീക്കമാണ് രാഹുലിന് ഉള്ളതെന്ന് ഗവര്‍ണര്‍ പറഞ്ഞു. അതുകൊണ്ട് പ്രതിപക്ഷ നിരയിലെ നേതാക്കളെയും കൊണ്ട് കശ്മീരിലേക്ക് വരാന്‍ അദ്ദേഹം താല്‍പര്യം കാണുന്നതെന്നും സത്യപാല്‍ മാലിക് പറഞ്ഞു.

കശ്മീരിന് പുറംലോകവുമായുള്ള എല്ലാ ബന്ധവും ഇല്ലാതായിരിക്കുകയാണ്. അവിടെ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഗവര്‍ണറുടെ ആതിഥേയത്വം വേണ്ടാത്തവര്‍ക്ക് കശ്മീരിലേക്ക് പോകാന്‍ അനുമതി വേണം. അവിടെ പ്രശ്‌നങ്ങളുണ്ടോ ഇല്ലയോ എന്ന് ലോകം അറിയേണ്ടതുണ്ട്. അതിന് പ്രതിപക്ഷം സംസ്ഥാനത്തേക്ക് പോകുക മാത്രമാണ് മുന്നിലുള്ള വഴിയെന്നും ആനന്ദ് ശര്‍മ പറയുന്നു. അതേസമയം പ്രതിപക്ഷ നേതാക്കളെ ശ്രീനഗര്‍ വിമാനത്താവളത്തിന് പുറത്ത് നിന്ന് പറഞ്ഞയച്ച് കൊണ്ടിരിക്കുകയാണ്.

ബംഗാളും ദില്ലിയും പിടിക്കണം.... ബിജെപി ക്യാമ്പയിന്‍ ഇനി ഇങ്ങനെ, സ്‌ക്രീനിംഗ് സെലക്ഷനും വരുന്നുബംഗാളും ദില്ലിയും പിടിക്കണം.... ബിജെപി ക്യാമ്പയിന്‍ ഇനി ഇങ്ങനെ, സ്‌ക്രീനിംഗ് സെലക്ഷനും വരുന്നു

English summary
congress urges political dialogue in kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X