Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു; രാഹുല്‍ ഗാന്ധിക്ക് വിമര്‍ശനം

രാജ്യത്തിന് നേട്ടമുണ്ടാക്കാനാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും റിത ബഹുഗുണ പറയുന്നു. പ്രധാനമന്ത്രി മോദിക്കു മാത്രമേ രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂ.

ദില്ലി: ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായി മുതിര്‍ന്ന നേതാവ് റിത ബഹുഗുണ ബിജെപിയില്‍ ചേര്‍ന്നു. ഉത്തര്‍ പ്രദേശിലെ മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് റിത. ബിജെപിയില്‍ ചേര്‍ന്നയുടന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിക്കാനും റിത ബഹുഗുണ മടിച്ചില്ല.

2017ല്‍ നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് റിത പാര്‍ട്ടി വിട്ടത്. റിതയെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും മുന്‍ ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെയായിരുന്നു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. ഇതേതുടര്‍ന്നാണ് റിത കോണ്‍ഗ്രസ് വിട്ടതെന്നാണ് റിപ്പോര്‍ട്ട്.

bahuguna-joshi

24 വര്‍ഷമായി താന്‍ കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നെന്ന് റിത ബഹുഗുണ പറഞ്ഞു. ഇപ്പോള്‍ ശരിയായ തീരുമാനമാണ് എടുത്തത്. രാജ്യത്തിന് നേട്ടമുണ്ടാക്കാനാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും റിത ബഹുഗുണ പറയുന്നു. പ്രധാനമന്ത്രി മോദിക്കു മാത്രമേ രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂ. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം ജനങ്ങള്‍ തിരസ്‌കരിച്ചതാണെന്നും അവര്‍ വ്യക്തമാക്കി.

മുന്‍ മുഖ്യമന്ത്രി ഹേമവതി നന്ദന്‍ ബഹുഗുണയുടെ മകളാണ് റിത ബഹുഗുണ. രാജ്യത്ത് പല സംസ്ഥാനങ്ങളിലും പിന്നോക്കം പോയ കോണ്‍ഗ്രസ് ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ റിത ബഹുഗുണ പാര്‍ട്ടി വിട്ടതോടെ വലിയൊരു വിഭാഗം അണികളുടെ പിന്തുണയും കോണ്‍ഗ്രസിന് നഷ്ടമാകുമെന്നുറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+