• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസ് യുപി മോഡല്‍ പൊളിച്ചെഴുത്തിന്, രാഹുലിന് പുതിയ റോള്‍, 3 നഷ്ടങ്ങള്‍ തിരിച്ചുപിടിക്കും, കളിമാറും!!

ദില്ലി: കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ജായുടെ ഹൈക്കമാന്‍ഡ് വിമര്‍ശനം ചൂടുള്ള ചര്‍ച്ചയാവുന്നു. രാഹുല്‍ ഗാന്ധിയുടെ ബ്ലൂപ്രിന്റ് പാര്‍ട്ടിക്കുള്ളില്‍ നടത്താന്‍ ഇത് ഗുണകരമായിരിക്കുകയാണ്. ഇക്കാര്യം ടീം രാഹുല്‍ സാക്ഷ്യപ്പെടുത്തുന്നു. പാര്‍ട്ടിക്കുള്ളില്‍ സീനിയേഴ്‌സ് പലരും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പരാതി. ഇവരെ നിലയ്ക്ക് നിര്‍ത്തണമെന്ന വാദത്തോട് സോണിയാ ഗാന്ധിയും യോജിച്ചിരിക്കുകയാണ്. കോവിഡ് കാലത്ത് സോണിയ സീനിയേഴ്‌സിന് നല്‍കിയ നിര്‍ദേശങ്ങളൊക്കെ പൊളിഞ്ഞിരിക്കുകയാണ്. ഇതൊക്കെ രാഹുലും പ്രിയങ്ക ഗാന്ധിയും ചേര്‍ന്നാണ് നടപ്പാക്കിയത്. ഗുജറാത്തില്‍ പാര്‍ട്ടിയുടെ എല്ലാ പ്ലാനും പൊളിഞ്ഞതും രാഹുലിന് മേല്‍ക്കൈ നല്‍കിയിരിക്കുകയാണ്.

രാഹുല്‍ മോഡല്‍

രാഹുല്‍ മോഡല്‍

മധ്യപ്രദേശിലും രാജസ്ഥാനിലും രാഹുല്‍ നടപ്പാക്കിയ പ്ലാനാണ് ദേശീയ തലത്തില്‍ രാഹുല്‍ മോഡലായി അറിയപ്പെടുന്നത്. മധ്യപ്രദേശില്‍ 2016ലാണ് രാഹുല്‍ ഗ്ലാസ് റൂട്ട് പ്രോഗ്രാമിംഗ് തുടങ്ങിയത്. കമല്‍നാഥിനെ അധ്യക്ഷനാക്കി ഒപ്പം ജ്യോതിരാദിത്യ സിന്ധ്യയെ നിര്‍ത്തി. ഇത് കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചു. രണ്ടാമത്തേത് രാജസ്ഥാനിലായിരുന്നു. അഞ്ച് വര്‍ഷം മുമ്പേ സച്ചിന്‍ പൈലറ്റിനെ സംസ്ഥാനത്തെത്തിച്ച രാഹുല്‍ പാര്‍ട്ടിക്ക് അവിടെ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിക്കൊടുത്തിരുന്നു. ഈ രീതിയിലുള്ള പ്ലാന്‍ രാഹുല്‍ തയ്യാറാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്

കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്

കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ഘടന തന്നെ വേണ്ടെന്ന നിലപാടിലാണ് രാഹുല്‍. 4 വര്‍ഷം കോണ്‍ഗ്രസിന് മുമ്പിലുണ്ട്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷ വേണമെങ്കില്‍ ഇപ്പോള്‍ തുടങ്ങണമെന്നാണ് നിര്‍ദേശം. കോണ്‍ഗ്രസിന്റെ പ്രധാന പദ്ധതികളൊന്നും ജനങ്ങള്‍ അറിയുന്നില്ല. സോണിയാ ഗാന്ധി സൗജന്യമായി ട്രെയിന്‍ ടിക്കറ്റ് പ്രഖ്യാപിച്ചതൊന്നും ഗ്രാമീണ തലത്തില്‍ പോലും ആരും അറിഞ്ഞില്ല. ഇത് പ്രാദേശിക വികാരം അറിയുന്ന നേതാക്കളില്ലാത്തത് കൊണ്ടാണ്. രാഹുലിന്റെ ന്യായ് പദ്ധതി പോലും പലരും അറിയാതെ പോയതാണ് മോദിയുടെ വിജയത്തിന് പ്രധാന കാരണമായത്.

ആ വോട്ടുകള്‍ എവിടെ പോയി

ആ വോട്ടുകള്‍ എവിടെ പോയി

രാഹുലിന്റെ ടീം ചോര്‍ന്ന് പോയ വോട്ടുകളുടെ കണക്കെടുത്തിട്ടുണ്ട്. മുസ്ലീം വോട്ടുബാങ്ക് കോണ്‍ഗ്രസിന്റെ നട്ടെല്ലായിരുന്നു. എന്നാല്‍ ഇന്ന് കോണ്‍ഗ്രസ് മാത്രമല്ല മുസ്ലീം വോട്ട് നേടുന്ന പാര്‍ട്ടി. യുപിയില് സമാജ് വാദി പാര്‍ട്ടിയുണ്ട്, ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുണ്ട്. ബീഹാറില്‍ ആര്‍ജെഡിയും തെലങ്കാനയില്‍ ടിആര്‍എസ്സും, കര്‍ണാടകത്തില്‍ ജെഡിഎസ്സും മഹാരാഷ്ട്രയില്‍ എന്‍സിപിയും ഈ വോട്ട് കൊണ്ടുപോയിരിക്കുകയാണ്. ഒബിസി, എസ്‌സി, എസ്ടി വിഭാഗവും, കര്‍ഷക-പിന്നോക്ക വിഭാഗങ്ങളും കോണ്‍ഗ്രസിനൊപ്പം 2010 വരെ ഉണ്ടായിരുന്നു. സീനിയേഴ്‌സിനെയാണ് ഈ നഷ്ടത്തിന് കാരണമായി രാഹുല്‍ പറയുന്നത്.

യുപി മോഡല്‍ മാറ്റം

യുപി മോഡല്‍ മാറ്റം

കോണ്‍ഗ്രസ് അടുത്ത കാലത്ത് കൊണ്ടുവന്ന ഏറ്റവും വലിയ മാറ്റം യുപിയിലാണ്. അജയ് കുമാര്‍ ലല്ലുവിനെ സംസ്ഥാന അധ്യക്ഷനായി നിയമിക്കുകയും ചെയ്തു. സംസ്ഥാനത്തെ വലിയ ജനവിഭാഗമായ ദളിതുകളെ നിര്‍ത്താനുള്ള പ്രിയങ്കയുടെ ഈ നീക്കം വിജയിച്ചിരുന്നു. യുപി മോഡലിലുള്ള മാറ്റമാണ് രാഹുല്‍ മുന്നില്‍ കാണുന്നത്. അജയ് കുമാര്‍ ലല്ലുവിനെ പോലുള്ള നേതാക്കളെയാണ് കോണ്‍ഗ്രസ് ടാലന്റ് ഹണ്ടിലൂടെ കണ്ടെത്താന്‍ ഒരുങ്ങുന്നത്. ഇവര്‍ക്കാണ് ഇനി മുതല്‍ സംഘടനയുടെ ചുമതലയും സ്ഥാനാര്‍ത്ഥിത്വവും നല്‍കുക.

സീനിയേഴ്‌സ് വേണ്ട

സീനിയേഴ്‌സ് വേണ്ട

വലിയ കുടുംബപ്പേരും പ്രശസ്തരുമായവരെ നേതൃനിരയില്‍ നിന്ന് കുറച്ച് കൊണ്ടുവരുന്ന കാര്യം കോണ്‍ഗ്രസിന്റെ സജീവ പരിഗണനയിലുണ്ട്. കോണ്‍ഗ്രസില്‍ കുടുംബാധിപത്യം കുറയ്ക്കാനുള്ള നീക്കമാണിത്. അജയ് കുമാര്‍ ലല്ലു തന്നെ സാധാരണ നേതാവാണ്. ഇയാള്‍ക്ക് രാഷ്ട്രീയ ബന്ധമുള്ള കുടുംബമില്ല. ബനിയ കുടുംബത്തില്‍ നിന്നാണ് ലല്ലു ഉയര്‍ന്ന് വന്നത്. നിര്‍മാണ തൊഴിലാളിയായിരുന്നു. വിദ്യാര്‍ത്ഥി നേതാവെന്ന മികവുമുണ്ടായിരുന്നു. ജനങ്ങളുമായി നേരിട്ട് അടുപ്പമുള്ള നേതാവാണ് ലല്ലു. കുഷിനഗറില്‍ കോണ്‍ഗ്രസിന്റെ കോട്ട ഒരുക്കിയതും ലല്ലുവാണ്. ലല്ലുവിനെ പോലുള്ളവരെ എത്തിക്കുകയും, പകരം സീനിയേഴ്‌സിനെ പതിയെ ഒഴിവാക്കാനുമാണ് പുതിയ നീക്കം.

രാഹുലിന്റെ റോള്‍ കുറയും

രാഹുലിന്റെ റോള്‍ കുറയും

രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ ഇനി കുറച്ച് മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. പക്ഷേ അതിന് മുമ്പ് തന്നെ പുതിയ നേതാക്കള്‍ക്കായുള്ള ടാലന്റ് ഹണ്ട് പൂര്‍ത്തിയാക്കും. പുതിയ നേതാക്കള്‍ വരുന്നതോടെ ആരോപണങ്ങളുടെ വീര്യം ചോരുമെന്ന് രാഹുലിനറിയാം. മുഖ്യമന്ത്രിമാരുടെ ഏകോപന ചുമതലയാണ് രാഹുല്‍ പ്രധാനമായി ലക്ഷ്യമിടുന്നത്. ഇതിലൂടെ വികസന മോഡല്‍ എന്ന പ്ലാന്‍ ബി നടപ്പാക്കും. യഥാര്‍ത്ഥത്തില്‍ നരേന്ദ്ര മോദിയുടെ ഈ മോഡല്‍ മുമ്പ് നിതീഷ് കുമാര്‍ ബീഹാറില്‍ നടപ്പാക്കിയതാണ്. അതേ പ്ലാനാണ് രാഹുല്‍ ഇപ്പോള്‍ നടപ്പാക്കുന്നത്. കോവിഡ് കാലത്തെ ചര്‍ച്ചകളും സംസ്ഥാനങ്ങളിലെ ഇടപെടലുകളും സൂചിപ്പിക്കുന്നത് അതാണ്.

ബിജെപിയെ നേരിടും

ബിജെപിയെ നേരിടും

ബിജെപിയെ ദേശീയ തലത്തില്‍ നിന്ന് തുടങ്ങിയാല്‍ വീഴ്ത്താനാവില്ല. പകരം തദ്ദേശീയ തലത്തില്‍ തന്നെ പിടിമുറുക്കുകയാണ് ലക്ഷ്യം. കോണ്‍ഗ്രസിന്റെ രണ്ട് യൂണിറ്റുകളെ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. സേവാദളിനെയും യൂത്ത് കോണ്‍ഗ്രസിനെയും ഇതിനായി ഉപയോഗിക്കും. ബിജെപി തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കായി ആര്‍എസ്എസിനെ ഉപയോഗിക്കുന്നത് പൊളിക്കാനുള്ള നീക്കമാണിത്. മോദിയെ എതിര്‍ക്കുന്നതിന് പകരം ബിജെപിയുടെ ദൗര്‍ബല്യങ്ങളെ കേന്ദ്രീകരിച്ചാണ് പൊളിച്ചെഴുത്ത് ഉണ്ടാവുക. ടിവി ചര്‍ച്ചകള്‍, പ്രസ്താവനകള്‍, ആരോപണം പ്രത്യാരോപണം എന്നിവയില്‍ എല്ലാം ഇനി പുതിയ നേതാക്കളാണ് എത്തുക. ശൈലി മാറുന്നതിന്റെ സൂചനയാണിത്. രാഹുലില്‍ കേന്ദ്രീകരിക്കാതെ നേതാക്കളിലും പ്രവര്‍ത്തകരിലും കേന്ദ്രീകരിച്ചുള്ള മാറ്റമാണ് ഇത്. പക്ഷേ 2024ഓടെ മാത്രമേ ഇത് പൂര്‍ണമായ അര്‍ത്ഥത്തില്‍ നടപ്പാവുകയുള്ളൂ.

English summary
congress wants grassroot leaders to bring back lost fortunes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X