രാജസ്ഥാന്‍ പിടിക്കാന്‍ കോണ്‍ഗ്രസിന് വാര്‍റൂം.... മഹാരാഷ്ട്രയിലെ 8 അംഗ ടീമിന്റെ സഹായം!!
ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപി മിഷന്‍ 25 നടപ്പാക്കാന്‍ ബിജെപി ശക്തമായ മുന്നൊരുക്കങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നത്. എന്നാല്‍ ബിജെപിയുടെ മുന്നേറ്റത്തെ സാങ്കേതി വിദ്യയിലൂടെ മറികടക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. കോണ്‍ഗ്രസിന്റെ വാര്‍റൂം ടെക്‌നോളജി സംസ്ഥാനത്ത് വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ ബൂത്ത് പിടിത്തം വരെ ഇതിന്റെ ബലത്തില്‍ കോണ്‍ഗ്രസ് മറികടന്നിരിക്കുകയാണ്.
അണിയറില്‍ രാഹുല്‍ ഗാന്ധി നിയമിച്ച പ്രത്യേക ടീമുകള്‍ വമ്പന്‍ കാര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നരേന്ദ്ര മോദിയുടെ പ്രതിച്ഛായയും അമിത് ഷായുടെയും തന്ത്രങ്ങളുമായി വലിയ പ്രചാരണങ്ങളാണ് ബിജെപി നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിലെ ട്രെന്‍ഡ് ആവര്‍ത്തിക്കില്ലെന്ന സൂചനയും കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. തുടര്‍ന്നാണ് പുതിയ ടെക്‌നോളജി പരീക്ഷിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

വാര്‍റൂം സംവിധാനം
കോണ്‍ഗ്രസ് വാര്‍റൂം ആദ്യമായി തുടങ്ങിയത് വോട്ടിംഗ് മെഷീനിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനായിരുന്നു. എന്നാല്‍ ഇത് സംഘടനാ സംവിധാനത്തിന് വലിയ മുന്നേറ്റം സമ്മാനിച്ചിരിക്കുകയാണ്. ജുന്‍ജുനു സീറ്റിലെ ഫത്തേപൂരില്‍ കള്ളവോട്ട് നടക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അശോക് കുമാര്‍ കണ്ടെത്തിയിരുന്നു. ഇയാള്‍ പരാതി അറിയിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തത്സമയം ബൂത്തിലെത്തി പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചു. വാര്‍റൂമിന്റെ പ്രവര്‍ത്തനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും തൃപ്തി അറിയിച്ചിരിക്കുകയാണ്.

ബിജെപിയോട് ഏറ്റുമുട്ടാന്‍
ബിജെപിയുടെ തിരഞ്ഞെടുപ്പ് മുന്നേറ്റങ്ങള്‍ക്ക് അമിത് ഷായാണ് നേതൃത്വം നല്‍കുന്നത്. പണമാണ് ബിജെപിയുടെ പ്രവര്‍ത്തനത്തിന്റെ നട്ടെല്ല്. എന്നാല്‍ കോണ്‍ഗ്രസ് സാമ്പത്തിക പ്രശ്‌നമുള്ളതിനാല്‍ ഇത്തരം രീതികളാണ് പരീക്ഷിക്കുന്നത്. ഇവര്‍ ഓരോ ബൂത്തിലെയും പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞാണ് പരിഹരിക്കുന്നത്. ബിജെപിയുടെ സ്വാധീനം കുറയ്ക്കാന്‍ ഓരോ ബൂത്തിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രത്യേകം ചര്‍ച്ചകള്‍ വരെ നടത്തുന്നുണ്ട്.

നീക്കങ്ങള്‍ ഇങ്ങനെ
കോണ്‍ഗ്രസിന്റെ വാര്‍ റൂം പ്രവര്‍ത്തനങ്ങള്‍ക്കായി മഹാരാഷ്ട്രയില്‍ എട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയാണ് ഇവരെ നിയമിച്ചത്. രാജസ്ഥാനിലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെയാണ് ഇതിന്റെ ചുമതല വഹിക്കുന്നത്. അവിനാഷ് മഹാരാഷ്ട്രക്കാരനാണ്. കഴിഞ്ഞ മാസം ഇവര്‍ സംസ്ഥാനത്തെത്തി കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളെ പ്രത്യേകം നിരീക്ഷിക്കാനാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന സന്ദേശം.

നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം
കോണ്‍ഗ്രസ് വാര്‍ റൂം സംവിധാനം ആറ് മാസം മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി പരീക്ഷിച്ചത്. മികച്ച ഫലമാണ് ഇതിലൂടെ ലഭിച്ചത്. കോണ്‍ഗ്രസ് അധികാരത്തിലെത്തുകയും ചെയ്തിരുന്നു. അതേസമയം മാധ്യമങ്ങള്‍ക്ക് വാര്‍റൂമിലേക്ക് കടന്നുവരാനുള്ള സമയവും കോണ്‍ഗ്രസ് ഒരുക്കിയിരുന്നു. രാജസ്ഥാനില്‍ മാത്രമാണ് കോണ്‍ഗ്രസ് വാര്‍ റൂം ഒരുക്കിയിരിക്കുന്നത്. രാജസ്ഥാനില്‍ വലിയ പ്രാധാന്യമുണ്ടെന്ന് ഇരുപാര്‍ട്ടികളും തിരിച്ചറിഞ്ഞിട്ടുണ്ട്.

എത്ര സീറ്റുകള്‍
സംസ്ഥാനത്തെ 25 സീറ്റുകളില്‍ 18 എണ്ണത്തില്‍ വന്‍ സ്വാധീനം കോണ്‍ഗ്രസിന് ലഭിച്ച് കഴിഞ്ഞു. ശക്തി ആപ്പിനെ പോലെ ജനങ്ങളുടെ പള്‍സറിയാന്‍ വാര്‍ റൂമിനും സാധിക്കുമെന്നാണ് വിലയിരുത്തല്‍. 2014ല്‍ ബിജെപി 25 സീറ്റും തൂത്തുവാരിയിരുന്നു. പ്രാദേശിക പിന്തുണയ്ക്കായി വാര്‍ റൂം രാഹുല്‍ ഗാന്ധിയുടെ സഹായവും തേടിയിട്ടുണ്ട്. ദളിത്, ആദിവാസി വോട്ടുകള്‍ നിര്‍ണായകമാകുമെന്നാണ് വാര്‍ റൂം കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.

പ്രവര്‍ത്തനം ഇങ്ങനെ
കോണ്‍ഗ്രസിന്റെ വാര്‍റൂമില്‍ 40 അഭിഭാഷകര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍, സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരാണ് ഉള്ളത്. പിന്നെയുള്ളത് ഓരോ ലോക്‌സഭാ മണ്ഡലത്തിലെയും ചുമതലയുള്ള 12 കോണ്‍ഗ്രസ് നേതാക്കളാണ്. ഇവര്‍ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. അതുകൊണ്ട് ജാതി വോട്ടുകളില്‍ ഇവര്‍ക്കുള്ള സ്വാധീനവും ശക്തമാണ.് രാജസ്ഥാന്‍ കോണ്‍ഗ്രസ് കമ്മിറ്റി ഉപാധ്യക്ഷന്‍ മുംതാസ് മാസിഹും സജീവമായി രംഗത്തുണ്ട്.

ബൂത്ത് തലത്തില്‍ സജീവം
ബൂത്ത് തലത്തില്‍ 1000 പോളിംഗ് ഏജന്റുമാരെയാണ് കോണ്‍ഗ്രസ് നിയമിച്ചത്. ഇവര്‍ ബിജെപിക്കൊപ്പം ശക്തമായി മുന്‍നിരയിലുണ്ട്. അതേസമയം വമ്പന്‍ ഭൂരിപക്ഷത്തില്‍ ഇത്തവണ ആരും വിജയിക്കില്ലെന്നാണ് വാര്‍ റൂം പ്രവചനം. അതേസമയം പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ കോണ്‍ഗ്രസിന് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ഇത് മറികടന്നാല്‍ 21 വരെ സീറ്റ് വരെ പാര്‍ട്ടി നേടും. നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് നിലയാണെങ്കില്‍ 15 സീറ്റും കോണ്‍ഗ്രസിന് ലഭിക്കും.












Click it and Unblock the Notifications