Get Updates
Get notified of breaking news, exclusive insights, and must-see stories!

തെലങ്കാനയിലും ബിജെപിയെ തകര്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി; 2024ല്‍ കര്‍ണാടക ആവര്‍ത്തിക്കും

ന്യൂയോര്‍ക്ക്: കര്‍ണാടകയില്‍ മികച്ച വിജയം നേടിയ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലാണെന്ന് സൂചിപ്പിച്ച് രാഹുല്‍ ഗാന്ധി. തെലങ്കാനയിലും ബിജെപിയെ തകര്‍ക്കുമെന്ന് അദ്ദേഹം ന്യൂയോര്‍ക്കില്‍ പറഞ്ഞു. നാല് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നുണ്ടെന്നും എല്ലായിടത്തും ജനങ്ങള്‍ ബിജെപിയെ തൂത്തെറിയുമെന്നും രാഹുല്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് മാത്രമല്ല ബിജെപിയെ പരാജയപ്പെടുത്തുക. വിദ്വേഷത്തിന്റെ ആദര്‍ശത്തെ ജനങ്ങള്‍ക്ക് മടുത്തുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന് കര്‍ണാടകയില്‍ ഞങ്ങള്‍ കാണിച്ചു. അവരെ പരാജയപ്പെടുത്തുകയല്ല, തകര്‍ക്കുകയാണ് ചെയ്തത്. പ്രവാസി കോണ്‍ഗ്രസ് സംഘടിപ്പിച്ച അത്താഴ വിരുന്നില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

rahul-gandhi

വാഷിങ്ടണും സാന്‍ ഫ്രാന്‍സിസ്‌കോയും സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി ന്യൂയോര്‍ക്കിലെത്തിയത്. മാന്‍ഹട്ടനിലെ ജവിറ്റ് സെന്ററിലെ പൊതുപരിപാടിയില്‍ രാഹുല്‍ ഗാന്ധി വൈകാതെ സംസാരിക്കും. കര്‍ണാടക തിരഞ്ഞെടുപ്പ് സംബന്ധിച്ചാണ് രാഹുല്‍ ഗാന്ധി ന്യൂയോര്‍ക്കില്‍ സംസാരിച്ചത്. ബിജെപി എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ മാധ്യമങ്ങളും ബിജെപിക്ക് വേണ്ടി ജോലി ചെയ്തു. ഞങ്ങള്‍ക്കുണ്ടായിരുന്നതിനേക്കാള്‍ പത്തിരട്ടി പണം ബിജെപിക്കുണ്ടായിന്നു. സര്‍ക്കാരും അവരുടെ ഏജന്‍സികളും ബിജെപിയുടെ കൈവശമായിരുന്നു. എല്ലാം അവര്‍ക്ക് അനുകൂലമായിരുന്നു. എന്നിട്ടും ഞങ്ങള്‍ അവരെ തകര്‍ത്തുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അടുത്തത് തെലങ്കാനയിലാണ് ബിജെപിയെ തകര്‍ക്കുക എന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വലിയ കരഘോഷത്തോടെയാണ് പ്രവാസികള്‍ സ്വീകരിച്ചത്. തെലങ്കാനയിലും മറ്റു സംസ്ഥാനങ്ങളിലും ബിജെപിക്ക് പ്രതിസന്ധിയേറും. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് വരികയാണ്. കര്‍ണാടകയിലെ തന്ത്രം തന്നെ അവിടെയും പയറ്റുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് ഒറ്റയ്ക്കല്ല ബിജെപിയെ പരാജയപ്പെടുത്തുന്നത്. തെലങ്കാനയിലെയും മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും രാജസ്ഥാനിലെയും ജനങ്ങളാണ് ബിജെപിയെ പരാജയപ്പെടുത്തുക. സമൂഹത്തില്‍ വിദ്വേഷം പരത്തുന്ന ആദര്‍ശവുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ഇന്ത്യയിലെ ജനങ്ങള്‍ മനസിലാക്കി കഴിഞ്ഞുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കര്‍ണാടക ആവര്‍ത്തിക്കും. പ്രതിപക്ഷം ഒറ്റക്കെട്ടാണ്. ഇതൊരു ആശയപരമായ പോരാട്ടമാണ്. ഒരു ഭാഗത്ത് ബിജെപിയുടെ വിഭജന രാഷ്ട്രീയം. മറുഭാഗത്ത് സ്‌നേഹത്തിന്റെ കോണ്‍ഗ്രസ് രാഷ്ട്രീയം. ഇതു രണ്ടും തമ്മിലുള്ള പോരാട്ടമാണ് ഇനി നടക്കാനിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+