കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചലില്‍ കോണ്‍ഗ്രസ് പൊരുതി തോല്‍ക്കും: ശ്രദ്ധേയമായി ഇന്ത്യ ടിവി എക്സിറ്റ് പോള്‍ പ്രവചനം

Google Oneindia Malayalam News

ഹിമാചല്‍ പ്രദേശില്‍ ശക്തമായ പോരാട്ടത്തിന്റെ സൂചന നല്‍കി എക്സിറ്റ് പോള്‍ പ്രവചനം. ഇഞ്ചോടിച്ച് പോരാട്ടത്തിലും ബി ജെ പിക്ക് നേരിയ മുന്‍തൂക്കമുണ്ടാവുമെന്നാണ് ഇന്ത്യ ടിവി പുറത്തുവിട്ട സർവ്വെ വ്യക്തമാക്കുന്നത്. ആകെയുള്ള 68 സീറ്റുകളില്‍ 35 മുതല്‍ 45 സീറ്റുകള്‍ വരെ നേടി ബി ജെ പി അധികാരം നിലനിർത്തിയേക്കും. 35 സീറ്റുകളാണ് സംസ്ഥാനത്ത് ഭരണത്തിലെത്താന്‍ വേണ്ട കേവല ഭൂരിപക്ഷ സംഖ്യ. കോണ്‍ഗ്രസിന് പരമാവധി 31 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. ഏറ്റവും മോശമായ സാഹചര്യത്തില്‍ അത് 26 വരെ കുറയും. അതേസമയം എ എ പിക്ക് ഹിമാചല്‍ പ്രദേശില്‍ അക്കൌണ്ട് തുറക്കാന്‍ സാധിക്കില്ലെന്നും സർവ്വേ പറയുന്നു.

dd

അതേസമയം, 2017 ല്‍ ബി ജെ പി 44 സീറ്റുകളുമായിട്ടായിരുന്നു ബി ജെ പിക്കാർ വന്നത്. കോണ്‍ഗ്രസിന് 21 സീറ്റുകളായിരുന്നു ലഭിച്ചത്. രണ്ട് സീറ്റില്‍ സ്വതന്ത്രരും ഒരു സീറ്റില്‍ സി പി എമ്മും വിജയിച്ചു. 2012 ലെ തിരഞ്ഞെടുപ്പില്‍ 36 സീറ്റുകളുമായി കോണ്‍ഗ്രസായിരുന്നു ഹിമാചലില്‍ അധികാരത്തിലിരുന്നത്. അന്ന് 26 സീറ്റുകളായിരുന്നു ബി ജെ പിക്ക് ലഭിച്ചത്. അഞ്ച് സീറ്റുകളില്‍ സ്വതന്ത്രരും ജയിച്ചപ്പോള്‍ ഒരു സീറ്റില്‍ എച്ച് എല്‍ പി വിജയിച്ചു.

ഒരിക്കലും നാട്ടിലേക്ക് മടങ്ങി വരില്ലെന്ന് പറഞ്ഞു: പക്ഷെ എന്തുകൊണ്ട് ആ തീരുമാനം മാറ്റി: ജാസ്മിന്‍ഒരിക്കലും നാട്ടിലേക്ക് മടങ്ങി വരില്ലെന്ന് പറഞ്ഞു: പക്ഷെ എന്തുകൊണ്ട് ആ തീരുമാനം മാറ്റി: ജാസ്മിന്‍

അതേസമയം, ഗുജറാത്തില്‍ ബി ജെ പി അധികാരം തുടരുമെന്നാണ് സർവ്വേകള്‍ അഭിപ്രായപ്പെടുന്നത്. സംസ്ഥാനത്ത് ആകെയുള്ള 182 സീറ്റുകളില്‍ 117 മുതല്‍ 140 വരെ സീറ്റുകളാണ് ന്യൂസ് എക്സ് ബി ജെ പിക്ക് പ്രവചിക്കുന്ന. 40 മുതല്‍ 50 സീറ്റുവരെയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് ലഭിക്കുക. അതേസമയം എ എ പിയുടെ പ്രകടനം മൂന്ന് മൂതല്‍ അഞ്ച് സീറ്റിലേക്ക് ഒതുങ്ങിയേക്കും.

English summary
Congress will fight and lose in Himachal: Remarkably India TV exit poll prediction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X