കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ പരീക്ഷണം പരാജയപ്പെടുന്നു? കോൺഗ്രസിന്റെ ഭാവി പ്രതിസന്ധിയിൽ !

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ യുവനേതാക്കളുടെ സ്വാധീനത്തിന് കഴിയുമെന്നായിരുന്നു രാഹുലിന്റെ കണക്കുകൂട്ടൽ

Google Oneindia Malayalam News

ന്യൂഡൽഹി: കോൺഗ്രസിൽ തലമുറ മാറ്റം എന്ന ആവശ്യം ഉയർന്നുവരാൻ തുടങ്ങിയിട്ട് കാലം കുറെയായി. ഇതിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധി നേതൃനിരയിലെത്തിയപ്പോൾ യുവാക്കളായ ഒരു രണ്ടാം നിര നേതാക്കളുടെ സംഘത്തെ പ്രവർത്തകരുടെ മുന്നിൽ അവതരിപ്പിക്കുന്നത്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ അവർ ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധേയ സാനിധ്യങ്ങളായി മാറി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ യുവനേതാക്കളുടെ സ്വാധീനത്തിന് കഴിയുമെന്നായിരുന്നു രാഹുലിന്റെ കണക്കുകൂട്ടൽ. ഒരു പരിധിവരെ അത് വിജയിക്കുകയും ചെയ്തു.

പഞ്ചാബിലെ അമൃതസറിലെ കര്‍ഷകര്‍- കണ്ണിന് കുളിര്‍മയേകുന്ന ചിത്രങ്ങള്‍ കാണാം

TH 1

എന്നാൽ മാറി മറിയുന്ന രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇവരിൽ പലരും ഇപ്പോൾ രാഹുലിനൊപ്പമില്ല എന്നതാണ് വാസ്തവം. ജ്യോതിരാദിത്യ സിന്ധ്യയും ഇപ്പോൾ ജിതിൻ പ്രസാദയും വരെയുള്ളവർ കോൺഗ്രസിൽ നിന്ന് കൂടുമാറി ബിജെപിയിലെത്തിയിരിക്കുന്നു. ദേശീയ തലത്തിൽ ഏത് ആശയത്തെ രാഷ്ട്രീയ കക്ഷിയെ കോൺഗ്രസ് എതിർക്കുന്നുവോ അങ്ങോട്ടേക്ക് തന്നെ പാർട്ടിയിലെ ശക്തരായ നേതാക്കൾ പോകുന്നത് രാഹുലിന്റെ പരീക്ഷണത്തിലെ വീഴ്ചയായി വിലയിരുത്തപ്പെടുന്നു.

TH 2

നേതാക്കൾക്ക് ഉത്തരവാദിത്വങ്ങൾ നൽകുമ്പോൾ ആശയപരമായ പ്രതിബദ്ധത കൂടി പരിഗണിക്കണമെന്ന ആവശ്യത്തിന്റെ പ്രസക്തി വ്യക്തമാക്കുന്നതാണ് ഇവരുടെ കൂടുമാറ്റം. കോൺഗ്രസിൽ തലമുറ മാറ്റം എന്ന ആവശ്യം യുവനേതാക്കളിൽ നിന്ന് മാത്രമല്ല ഒരു വിഭാഗം മുതിർന്ന നേതാക്കളിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട്. ജി23 എന്ന പേരിൽ മുതിർന്ന നേതാക്കളുടെ ഒരു കൂട്ടായ്മ തന്നെ അതിനായി നിലകൊള്ളുന്നു. എന്നാൽ തലമുറ മാറ്റം മാത്രമല്ല കോൺഗ്രസിൽ സമൂലമായ മാറ്റമാണ് ഇവർ ആവശ്യപ്പെടുന്നത്.

TH 3

ഇത്തരത്തിൽ സോണിയ ഗാന്ധിക്ക് കത്തയച്ച 23 പേരിൽ ഒരാളായിരുന്നു ജിതിൻ പ്രസാദയും. 2004 ലോക്‌സഭ തിരഞ്ഞെടുപ്പിൽ അമേഠിയിലെ രാഹുലിന്റെ അരങ്ങേറ്റത്തിനോടൊപ്പം വേറെയും യുവനേതാക്കളെ കോൺഗ്രസ് രംഗത്തിറക്കിയിരുന്നു. പാർട്ടിയിൽനിന്ന് പുറത്തുപോയ പ്രസാദയ്ക്കും സിന്ധ്യയ്ക്കുമൊപ്പം സച്ചിൻ പൈലറ്റ്, സന്ദീപ് ദീക്ഷിത്, മിലിന്ദ് ദിയോറ, മധു യാക്ഷി ഗൗഡ്, ദീപേന്ദർ ഹൂഢ, മനീഷ് തിവാരി, ആർ.പി.എൻ. സിങ് എന്നിവരും കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു. എന്നലിപ്പോൾ പലരും പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സംതൃപതരല്ല.

TH 4


2019 ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോറ്റതിനു പിന്നാലെയാണ് മധ്യപ്രദേശിൽ മുഖ്യമന്ത്രി കമൽനാഥ്, മുതിർന്ന നേതാവ് ദിഗ്വിജയ് സിങ് എന്നിവർക്കൊപ്പം അധികാരത്തർക്കത്തെത്തുടർന്ന് സിന്ധ്യ പുറത്തുപോയത്. ഉത്തർ പ്രദേശിൽ അടുത്തവർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ മുന്നേറ്റമുണ്ടാക്കാനാവില്ലെന്ന് മുൻകൂട്ടി കണ്ട് പ്രസാദയും പുതിയ ലാവണത്തിലെത്തി. പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെതിരേ നവ്‌ജോത് സിങ് സിദ്ദു ഉയർത്തുന്ന വെല്ലുവിളി പഠിക്കാൻ ഹൈക്കമാൻഡിന് സമിതിയെ വെക്കേണ്ടി വന്നു.

TH 5

കേന്ദ്രനേതൃത്വം തന്നെ ദുർബലമാണെന്നതാണ് വാസ്തവം. സംസ്ഥാന തലത്തിടക്കം കാര്യങ്ങൾ മനസിലാക്കാനും സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ തീരുമാനം എടുക്കാനും ഹൈക്കമാൻഡിന് സാധിക്കുന്നില്ല. അങ്ങനെ സാധിച്ചാൽ തന്നെ കൊഴിഞ്ഞുപോക്ക് അതിലും വലിയ തലവേദനയായി അവർക്കിപ്പോൾ തോന്നുന്നു. പാർട്ടിയുടെ തലപ്പത്തുള്ള പ്രശ്നങ്ങളായാണ് രാഷ്ട്രീയ നിരീക്ഷകരും മുതിർന്ന നേതാക്കളും ഇതിനെ വിലയിരുത്തുന്നത്.

Recommended Video

cmsvideo
30 ദിവസത്തിനുള്ളില്‍ ഗെലോട്ടിനെ വീഴ്ത്തും, രാഹുലിന് സച്ചിന്റെ മുന്നറിയിപ്പ് | Oneindia Malayalam
TH 6

യുവനേതാക്കളെ മുന്നോട്ടുകൊണ്ടുവരുമ്പോൾ മുതിർന്ന നേതാക്കൾ മറ്റൊരു വിഭാഗമായി മാറുന്നതും കോൺഗ്രസിന് വെല്ലുവിളിയാണ്. കേരളത്തിലും സംഭവിക്കുന്നത് അതിന്റെ മറ്റൊരു രൂപമാണെന്ന് മാത്രം. നേതൃമാറ്റം എന്ന ആവശ്യം മുന്നോട്ട് വെക്കുമ്പോൾ വിട്ടുവീഴ്ചകളും ഇളവുകളും വേണമെന്ന് വാദിക്കുന്ന മുതിർന്ന നേതാക്കൾ. പാർട്ടിയോടുള്ള പ്രതിബദ്ധത ഉറയ്ക്കാത്ത യുവനിര. കോൺഗ്രസ് നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുക അത്ര എളുപ്പമല്ല.

കറുപ്പിൽ അഴകായി മധു ശാലിനി; തെന്നിന്ത്യൻ താരത്തിന്റെ ഹോട്ട്, ക്യൂട്ട് ചിത്രങ്ങൾ വൈറലാകുന്നു

English summary
Congress young leader party change proves Rahul Gandhi's experiment failed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X