കശ്മീരില്‍ പോലീസ് കോണ്‍സ്റ്റബിള്‍ തോക്കുമായി കടന്നുകളഞ്ഞു!!!

  • Written By: Anoopa
Subscribe to Oneindia Malayalam

ശീനഗര്‍: ജമ്മു കാശ്മീരില്‍ പോലീസ് കോണ്‍സ്റ്റബിള്‍ 4 തോക്കുകളുമായി അപ്രത്യക്ഷനായി. തന്റെ കൈവശമുണ്ടായിരുന്നതിനു പുറമേ മറ്റ് മൂന്ന് സഹപ്രവര്‍ത്തകരുടെ കൂടി തോക്കുകളുമായാണ് ഇയാള്‍ ഒളിച്ചോടിയത്. സയ്യിദ് നവീദ് മുഷ്താഖ് എന്നയാളെയാണ് കാണാതായത്. പോലീസ് ഇയാള്‍ക്കു വേണ്ടി തിരച്ചിലാരംഭിച്ചു.

ബുഡ്ഗാം ജില്ലയിലെ ഇന്ത്യന്‍ ഫുഡ് കോര്‍പ്പറേഷന്‍ ഗോഡൗണില്‍ വെച്ചാണ് സംഭവം. നാല് തോക്കുകളും വെടിമരുന്നുകളുമായാണ് സയ്യീദ് കടന്നുകളഞ്ഞത്.ഇയാള്‍ക്ക് ഭീകരസംഘടനകളുമായി ബന്ധമുള്ളതായി സംശയിക്കുന്നുവെന്നും ഇയാളുടെ ഒരു ബന്ധു തീവ്രവാദസംഘടനയിലുള്ളയാളാണെന്നും പോലീസ് പറഞ്ഞു. മാരകമായ കൃത്യവിലോപമാണ് നടന്നിട്ടുള്ളതെന്നും അവര്‍ അറിയിച്ചു. 2012 ലാണ് സയ്യീദ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ചേരുന്നത്.

model

2015 ലും സമാനമായൊരു സംഭവം നടന്നിരുന്നു. അന്ന് നാസിര്‍ അഹമ്മദ് പണ്ഡിറ്റ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് തോക്കുകളുമായി ഒളിച്ചോടിയത്. ഇയാള്‍ തീവ്രവാദസംഘടനയായ ഹിസ്ബുള്‍ മുജാഹിദീനില്‍ ചേര്‍ന്നതായി പിന്നീട് വിവരം ലഭിച്ചെന്നും പോലീസ് വ്യക്തമാക്കി.

English summary
Police constable in Srinagar fled with 4 rifles, suspected to be associated with terrorists
Please Wait while comments are loading...