ബിജെപി ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഭീഷണിയെന്ന് രാഹുൽ, സർക്കാർ കള്ളങ്ങളെ ആശ്രയിക്കുന്നെന്നു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ബിജെപിയ്ക്കെതിരേയും മോദി സർക്കാരിനെതിരേയു ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപി ഭരണത്തിനു കീഴിൽ ഇന്ത്യൻ ഭരണഘടന ആക്രമിക്കപ്പെടുകയാണെന്നു രാഹുൽ പറഞ്ഞു. ഭരണഘടനയ്‌ക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങള്‍ അനുവദിക്കരുതെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ 133 ാംമത് സ്ഥാപക ദിനത്തില്‍ സംസാരിക്കുകയായിരുന്നു ആദ്ദേഹം. ഭരണഘടന ഭേദഗതി ചെയ്യുമെന്ന കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രസ്താവന.

പാകിസ്താന്റെ തന്ത്രം പൊളിച്ചത് അവന്തി; കുൽഭൂഷനും കുടുംബവുമായുള്ള സംഭാഷണം പുറത്ത്

രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ബിജെപി നുണപ്രചരണങ്ങള്‍ നടത്തുകയാണ്. കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ പരാജയം സംഭവിക്കാം എന്നിരുന്നാലും സത്യത്തിനു ചേരാത്ത പ്രവര്‍ത്തങ്ങള്‍ ഒന്നും തന്നെ ചെയ്യില്ല. സത്യത്തിനു വേണ്ടിയാണ് പാര്‍ട്ടി നിലകൊള്ളുന്നതെന്നും രാഹുല്‍ പറഞ്ഞു.

ബേനസീറിന്റെ കൊലപാതകത്തിൽ നിർണായക റിപ്പോർട്ട്, ലാദൻ അഫ്ഗാനിലെത്തിയത് കൊലപാതകം ആസൂത്രണം ചെയ്യാൻ

rahul

ഹഗ്‌ഡെയുടെ വിവാദ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം പാര്‍ലമെന്റില്‍ ശക്തമായി പ്രതിഷേധം നടന്നിരുന്നു. ഹെഗ്‌ഡെയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ ലോക്‌സഭയില്‍ ബഹളം വച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഹെഗ്‌ഡെ ലോക്‌സഭയില്‍ മാപ്പ് പറഞ്ഞു. ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഭരണഘടനയ്ക്ക് എതിരെ പോകാന്‍ കഴിയില്ല. ഭരണഘടനയെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Congress president Rahul Gandhi launched an incisively sharp attack on the Narendra Modi government today saying the "Constitution [and] the foundation of our country is under threat... is under attack directly.Statements are being made by senio

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്