പ്രകോപനം സൃഷ്ടിച്ച് വിഎച്ച്പി; രാമക്ഷേത്രവുമായി വീണ്ടും, നിര്‍മാണം അടുത്ത വര്‍ഷം തുടങ്ങും

  • Written By:
Subscribe to Oneindia Malayalam

ദില്ലി: അയോധ്യയില്‍ വിവാദ ഭൂമിയില്‍ രാമക്ഷേത്രം നിര്‍മാണത്തിന് സമയമായെന്ന് വിശ്വ ഹിന്ദു പരിഷത്ത്. അടുത്ത വര്‍ഷം നിര്‍മാണം തുടങ്ങുമെന്ന് സംഘടനയുടെ നേതാവ് സുരേന്ദ്ര ജെയ്ന്‍ പറഞ്ഞു. ഇന്ത്യയെ കാവിയുഗത്തിലേക്ക് നയിച്ചത് രാമജന്‍മ ഭൂമി പ്രസ്ഥാനമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

വിഎച്ച്പിയുടെ ജോയിന്റ് ജനറല്‍ സെക്രട്ടറിയാണ് സുരേന്ദ്ര ജെയ്ന്‍. രാമജന്‍മ ഭൂമി പ്രസ്ഥാനം: ഒരു നവോത്ഥാനം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജെയ്ന്‍.

Vhp

രാമജന്മ ഭൂമി പ്രസ്ഥാനമാണ് ഇന്ത്യയെ കാവിയുഗത്തിലേക്ക് നയിച്ചതും ലോകത്തെ സൂപ്പര്‍ ശക്തിയാക്കിയതും. 16 കോടി അംഗങ്ങളുള്ള ഈ പ്രസ്ഥാനം ലോകത്തെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഈ പ്രസ്ഥാനം ഒരു നവോത്ഥാനമാണ്. ഹിന്ദുക്കള്‍ക്ക് അഭിമാനം നല്‍കിയ പ്രസ്ഥാനം. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം അടുത്ത വര്‍ഷം തന്നെ ആരംഭിക്കുമെന്നും സൂചിപ്പിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

രാമജന്മ ഭൂമി പ്രസ്ഥാനം ഒരു നവോത്ഥാനമാണ്. ഈ നവോത്ഥാനം ദേശീയതയുടെ മറ്റൊരു രൂപമാണ്. ഇന്ത്യ മഹാറാണ പ്രതാപിന്റെയും ഛത്രപതി ശിവജിയുടെതുമാണെന്ന് അറിയിച്ചതും ഈ പ്രസ്ഥാനമാണെന്നും വിഎച്ച്പി വക്താവ് വിജയ് ശങ്കര്‍ തിവാരി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Construction of grand Ram temple at Ayodhya will begin in 2018: VHP

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്