വിവാദ മതപരിവര്‍ത്തന വിരുദ്ധ ബില്‍ പാസാക്കി കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍
ബെംഗളൂരു: മതപരിവര്‍ത്തന വിരുദ്ധ ബില്‍ എന്നറിയിപ്പെടുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ ബില്‍ കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ വ്യാഴാഴ്ച പാസാക്കി.ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ബില്‍ അവതരിപ്പിച്ചു.
ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം ശബ്ദവോട്ടോടെ ബില്‍ പാസാക്കി. തെറ്റായി ചിത്രീകരിച്ച്, ബലപ്രയോഗത്തിലൂടെ, അനാവശ്യ സ്വാധീനം ചെലുത്തി, ബലപ്രയോഗത്തിലൂടെയോ, വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെയോ ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് 'നിയമവിരുദ്ധമായ പരിവര്‍ത്തനം' നിരോധിക്കുക എന്നതാണ് ബില്‍ ലക്ഷ്യമിടുന്നത്.

ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് കൗണ്‍സിലില്‍ ബില്ലിനെ എതിര്‍ത്തു. ആളുകള്‍ മതം മാറുന്നത് തടയുകയല്ല ലക്ഷ്യമെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുകയാണ് ബില്ലിന്റെ ലക്ഷ്യമെന്നും ബി ജെ പി ന്യായീകരിച്ചു. വോട്ടെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രതിഷേധിക്കുകയും വാക്കൗട്ട് നടത്തുകയും ചെയ്തു. ശബ്ദവോട്ടില്‍ നിന്ന് വിട്ടുനിന്നശിക്ഷ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയും ഏറ്റവും കുറഞ്ഞ പിഴ 25,000 രൂപയുമാണ് - ഉത്തര്‍പ്രദേശില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ തടവും 15,000 രൂപ പിഴയും ആണ് ശിക്ഷ.
കര്‍ണാടകയില്‍ നടപ്പാക്കുന്ന മതപരിവര്‍ത്തന നിരോധന നിയമത്തില്‍ വിവാഹ വാഗ്ദാനം നല്‍കിയുള്ള മതംമാറ്റവും കുറ്റകൃത്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നുണ്ട്. നിയമവകുപ്പ് തയ്യാറാക്കിയ നിയമത്തിന്റെ കരടില്‍ ഇക്കാര്യം പറഞ്ഞിരുന്നു. മതപരിവര്‍ത്തനം ലക്ഷ്യമാക്കി നടത്തുന്ന വിവാഹങ്ങള്‍ അസാധുവാകുമെന്നും കരടില്‍ പറയുന്നു.
ഒരു മതത്തിന്റെ ആരാധനയെ തടസപ്പെടുത്തിയും മതവികാരം തകര്‍ത്തും മറ്റ് മതത്തിലേക്ക് ആകര്‍ഷിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാകും. പണമോ സാധനമോ വാഗ്ദാനം ചെയ്തും സമ്മാനങ്ങള്‍ നല്‍കിയും മറ്റു മതത്തിലേക്ക് ആകര്‍ഷിക്കുന്നതും കുറ്റകരം ആകും. ജാമ്യം ലഭിക്കാത്ത കുറ്റമായിരിക്കും ഇത്. കര്‍ണാടക പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട് 2021 എന്ന പേരിലാണ് നിയമം.
മതംമാറ്റത്തിന് വിധേയരാകുന്നവരുടെ രക്ഷിതാക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ രക്തബന്ധത്തിലോ വിവാഹബന്ധത്തിലോ ഉള്ളവര്‍ക്കോ കേസ് നല്‍കാം എന്ന് കരടില്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications