'2029ൽ മുസ്ലീം ഇന്ത്യയുടെ പ്രധാനമന്ത്രിയാകും', ഹിന്ദുക്കൾ യുദ്ധത്തിനിറങ്ങണമെന്ന് വിവാദ ഹിന്ദുത്വവാദി നേതാവ്
ഹരിദ്വാര്‍ : മുസ്ലീംങ്ങള്‍ക്കെതിരെ യുദ്ധത്തിനിറങ്ങണമെന്ന വര്‍ഗീയ ആഹ്വാനവുമായി വിവാദ ഹിന്ദുത്വവാദി നേതാവ് യതി നരസിംഹാനന്ദ്. ഹരിദ്വാറില്‍ മൂന്ന് ദിവസത്തെ ധരം സന്‍സദ് പരിപാടിയില്‍ വെച്ചാണ് നരസിംഹാനന്ദിന്റെ വര്‍ഗീയ പ്രസംഗം. 2029ല്‍ ഒരു മുസ്ലീം രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാതിരിക്കാന്‍ ആയുധമെടുക്കാനും ഇയാള്‍ ആഹ്വാനം നടത്തി. മുന്‍ ബിജെപി ദേശീയ വക്താവ് അശ്വിനി ഉപാധ്യായയുടെ സാന്നിധ്യത്തിലായിരുന്നു മുസ്ലീംങ്ങള്‍ക്കെതിരെയുളള കൊലവിളി പ്രസംഗം. മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന് മേൽ തോക്കിലെ ആറ് ബുള്ളറ്റുകളും പ്രയോഗിക്കുമായിരുന്നു എന്നാണ ്പരിപാടിയിൽ മറ്റൊരാൾ പ്രസംഗിച്ചത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ നിലപാട്, പിടി തോമസിനെ കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്
ഈ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീഡിയോകള്‍ പരിശോധിക്കാനും പരാതി ലഭിച്ചാല്‍ നടപടിയെടുക്കാനും ഹരിദ്വാര്‍ ഡിഐജി യോഗേന്ദ്ര സിംഗ് റാവത്തിന് നിര്‍ദേശം നല്‍കിയിട്ടുളളതായി ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാറിന്റെ ഓഫീസ് അറിയിച്ചു.
മതവര്‍ഗീയത ആളിക്കത്തിക്കുന്ന പ്രസംഗങ്ങള്‍ നടത്തി നേരത്തെയും വിവാദത്തിലായിട്ടുളള വ്യക്തിയാണ് നരസിംഹാനന്ദ്. ഗാസിയാബാദിലെ ക്ഷേത്രത്തിലെ മുഖ്യപുരോഹിതനാണ് ഇയാള്‍. ഇയാള്‍ക്കെതിരെ ഉത്തര്‍പ്രദേശില്‍ നിരവധി കേസുകളുണ്ട്. മുസ്ലീംങ്ങള്‍ക്കെതിരെയും ബിജെപിയുടെ വനിതാ നേതാക്കള്‍ക്കെതിരെയും ഇയാള്‍ വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. ധരം സന്‍സദില്‍ നരസിംഹാനന്ദ് നടത്തിയ വിവാദ പ്രസംഗം ഇങ്ങനെ: ''ഈ ധരം സന്‍സദിന്റെ ഒരേയൊരു വിഷയം 2029ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു മുസ്ലീം ആയിരിക്കും എന്നതാണ്. അതൊരു അടിസ്ഥാനരഹിതമായ ചിന്തയല്ല. മുസ്ലീം ജനസംഖ്യ ഉയരുകയും ഹിന്ദുക്കളുടെ ജനസംഖ്യ കുറയുകയുമാണ്. ഏഴെട്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ നാട്ടില്‍ മുസ്ലീംങ്ങള്‍ മാത്രമായിരിക്കും. ഇസ്ലാമിക ജിഹാദ് ഏറ്റവും ശക്തമായിരിക്കും, അത് മറ്റെല്ലാ മതങ്ങളേയും ബാധിക്കും''.
'അമ്മ'യിൽ ഷമ്മി തിലകന് വേണ്ടി മമ്മൂട്ടി, വീഡിയോ പകർത്തിയതിന് നടപടി വേണമെന്ന് ഒരു വിഭാഗം, വിവാദം
''ഒരു മുസ്ലീം പ്രധാനമന്ത്രിയായാല്‍ അടുത്ത 20 വര്‍ഷത്തിനുളളില്‍ രാജ്യത്തെ 50 ശതമാനം ഹിന്ദുക്കളും മതംമാറ്റപ്പെടും. 40 ശതമാനം ഹിന്ദുക്കള്‍ കൊല്ലപ്പെടും. ബാക്കിയുളള 10 ശതമാനം ഹിന്ദുക്കള്‍ അമേരിക്കയിലും കാനഡയിലും ലണ്ടനിലും ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ക്യാമ്പുകളിലുമൊക്കെ ആയിരിക്കും. മഠങ്ങളോ ക്ഷേത്രങ്ങളോ ഉണ്ടാകില്ല. ഹിന്ദുക്കളുടെ അമ്മ പെങ്ങന്മാരൊക്കെ ബലാത്സംഗം ചെയ്യപ്പെടുകയും ചന്തയില്‍ വില്‍ക്കപ്പെടുകയോ ചെയ്യും. സാമ്പത്തിക ഉപരോധം മാത്രമല്ല വേണ്ടതെന്നും വാളുകള്‍ അല്ല അതിലും മികച്ച ആയുധങ്ങളുമായി യുദ്ധത്തിന് ഇറങ്ങണമെന്നും'' ഇയാള്‍ പ്രസംഗിച്ചു. താന്‍ പരിപാടിയില്‍ സംസാരിച്ചത് ഭരണഘടനയെ കുറിച്ചാണെന്നും മറ്റുളളവര്‍ സംസാരിച്ചതിന് തനിക്ക് ഉത്തരവാദിത്തം ഇല്ലെന്നുമാണ് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ പ്രതികരിച്ചത്.