കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാന രൂപീകരിച്ചത് കോണ്‍ഗ്രസ്... കെസിആര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ഗുലാം നബി ആസാദ്

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ കെ ചന്ദ്രശേഖര റാവു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ തന്ത്രങ്ങള്‍ മാറ്റി കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാക്കളെ ഉപയോഗിച്ച് കെസിആറിന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. അതിനുള്ള രാഷ്ട്രീയ കളികളും കോണ്‍ഗ്രസ് ആരംഭിച്ചു. അതേസമയം തെലങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് കെസിആറിന് യാതൊരു പങ്കും ഇല്ലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ മൊത്തം വികാരത്തെ സ്വാധീനിക്കുന്നതാണ്. വലിയ വിവാദങ്ങള്‍ക്കും ഇത് തുടക്കമിട്ടിട്ടുണ്ട്.

കോണ്‍ഗ്രസിനെ സംസ്ഥാന ചരിത്രം ഓര്‍മിപ്പിച്ച് തെലങ്കാന രാഷ്ട്ര സമിതിയും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന രൂപീകരണത്തില്‍ ബിജെപിക്കും പങ്കുണ്ടെന്ന് വരെ അവര്‍ അവകാശവാദമുന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് രാഷ്ട്രീയ കളികള്‍ക്കായിട്ടാണ് എല്ലാവരും ഉപയോഗിക്കുന്നത്. സംസ്ഥാന രൂപീകരണ വിഷയം തെലങ്കാനയില്‍ വൈകാരിക വിഷയമാണ്. ഇതില്‍ തൊട്ടാല്‍ ജനങ്ങളെ കൂടുതല്‍ സ്വാധീനിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

കെസിആറിന് ഒരു പങ്കുമില്ല

കെസിആറിന് ഒരു പങ്കുമില്ല

സംസ്ഥാനത്തെ പ്രചാരണത്തിന് എത്തിയപ്പോഴാണ് ഗുലാം നബി ആസാദ് കെസിആറിനെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ചത്. തെലങ്കാന സംസ്ഥാന രൂപീകരണത്തില്‍ ചന്ദ്രശേഖര റാവുവിന് യാതൊരു പങ്കുമില്ലെന്നാണ് ആസാദ് വ്യക്തമാക്കുന്നത്. അന്നത്തെ യുപിഎ സര്‍ക്കാരിനെ സംസ്ഥാന രൂപീകരണത്തിനായി സമീപിക്കുക പോലും ചെയ്തിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് ഗുലാം നബി ആസാദ്.

കോണ്‍ഗ്രസാണ് എല്ലാം ചെയ്തത്

കോണ്‍ഗ്രസാണ് എല്ലാം ചെയ്തത്

സംസ്ഥാന രൂപീകരണത്തിന് മുന്‍കൈയ്യെടുത്തത് കോണ്‍ഗ്രസാണ്. ഒരിക്കലും ടിആര്‍എസ്സിനെ കുറിച്ച് കോണ്‍ഗ്രസ് ചിന്തിച്ചിരുന്നില്ല. ജനങ്ങളുടെ ആഗ്രഹത്തിനൊപ്പം നില്‍ക്കുകയായിരുന്നു പാര്‍ട്ടി. ചന്ദ്രശേഖര്‍ റാവു നുണയനാണ്. അദ്ദേഹം സംസ്ഥാനം രൂപീകരിച്ചാല്‍ കോണ്‍ഗ്രസില്‍ ലയിക്കാമെന്നായിരുന്നു സോണിയാ ഗാന്ധിക്ക് വാക്കുനല്‍കിയത്. എന്നാല്‍ അദ്ദേഹം കോണ്‍ഗ്രസിനെയും സംസ്ഥാനത്തെ ജനങ്ങളെയും വഞ്ചിച്ചുവെന്ന് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.

വിവാദം കത്തുന്നു

വിവാദം കത്തുന്നു

ഗുലാം നബി ആസാദിന്റെ പ്രസ്താവന വന്‍ വിവാദമായിട്ടുണ്ട്. ബിജെപിയും ടിആര്‍എസ്സും കോണ്‍ഗ്രസിനെതിരെ വന്‍ ആരോപണവുമായി എത്തിയിട്ടുണ്ട്. ടിആര്‍എസ്സിന്റെ പ്രക്ഷോഭം കാരണമാണ് കോണ്‍ഗ്രസിന് സംസ്ഥാനം രൂപീകരിക്കേണ്ടി വന്നതെന്ന് പാര്‍ട്ടി എംപി വിനോദ് കുമാര്‍ പറഞ്ഞു. രാജ്യത്തുള്ള 32 പാര്‍ട്ടികളില്‍ നിന്നുള്ള പിന്തുണ ടിആര്‍എസ് സ്വന്തമാക്കിയിരുന്നു. ഇത് വഴിയാണ് സംസ്ഥാന രൂപീകരണം സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയും മുതലെടുപ്പിന്

ബിജെപിയും മുതലെടുപ്പിന്

സംസ്ഥാന രൂപീകരണത്തില്‍ മുതലെടുപ്പിനായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. തെലങ്കാന സംസ്ഥാനത്തിനായി ആദ്യം പ്രമേയം അവതരിപ്പിക്കുന്നത് ബിജെപിയാണെന്ന് ആന്ധ്രയില്‍ നിന്നുള്ള എംപി ഭണ്ഡാരു ദത്താത്രേയ പറഞ്ഞു. ഗുലാം നബി ആസാദ് പറയുന്നത് അതില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ്. ആന്ധ്രയുടെ ചരിത്രം അദ്ദേഹത്തിന് കൃത്യമായി അറിയില്ലെന്നാണ് തോന്നുന്നത്. സംസ്ഥാന രൂപീകരണ പ്രക്ഷോഭത്തില്‍ 372 പേര്‍ കൊല്ലപ്പെട്ട സംഭവം കോണ്‍ഗ്രസ് മറന്നുപോവരുതെന്നും, 1967-68ലെ ആ പ്രക്ഷോഭം നടക്കുമ്പോള്‍ കോണ്‍ഗ്രസായിരുന്നു ആന്ധ്രപ്രദേശ് ഭരിച്ചിരുന്നതെന്നും ദത്താത്രേയ പറഞ്ഞു.

 ചന്ദ്രബാബു നായിഡുവിന്റെ പിന്തുണ

ചന്ദ്രബാബു നായിഡുവിന്റെ പിന്തുണ

വിവാദങ്ങള്‍ക്കിടെ തിരഞ്ഞെടുപ്പ് സഖ്യ സാധ്യതയെ കുറിച്ച് ചന്ദ്രബാബു നായിഡു മനസ്സ് തുറന്നിട്ടുണ്ട്. കെ ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതിയുമായി തെലങ്കാനയില്‍ സഖ്യമുണ്ടാക്കാനായിരുന്നു തനിക്ക് താല്‍പര്യം. ഇതുവഴി തെലുങ്ക് ജനത കൂടുതല്‍ ശക്തിപ്പെടുമായിരുന്നു. എന്നാല്‍ ബിജെപി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതോടെ ഈ സഖ്യം സാധ്യമാകാതെ വരികയായിരുന്നു. സഖ്യസാധ്യതകള്‍ തകര്‍ത്തത് ബിജെപിയാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

ജഗ്ഗന്‍മോഹന്‍ ബിജെപിക്കൊപ്പം

ജഗ്ഗന്‍മോഹന്‍ ബിജെപിക്കൊപ്പം

വൈഎസ്ആര്‍ കോണ്‍ഗ്രസും ജഗന്‍ മോഹന്‍ റെഡ്ഡിയും ബിജെപിക്ക് മുന്നില്‍ അടിയറവ് പറഞ്ഞിരിക്കുകയാണെന്ന് ചന്ദ്രബാബു നായിഡു വ്യക്തമാക്കി. അദ്ദേഹത്തിനെതിരെയുള്ള കേസുകള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബിജെപിക്കെതിരെയുള്ള പ്രമേയത്തെ പിന്തുണയ്ക്കാന്‍ ബിജെപി എംഎല്‍എ വിഷ്ണു കുമാറിന് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തിന്റെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്നവരായിരിക്കണം ആന്ധ്രയില്‍ നിന്നുള്ള നേതാക്കളെന്ന് നായിഡു പറഞ്ഞു.

എഎപി തെലങ്കാനയിലേക്ക്

എഎപി തെലങ്കാനയിലേക്ക്

തെലങ്കാനയില്‍ പോരാട്ടം കനക്കുമെന്ന് സൂചന. ആംആദ്മി പാര്‍ട്ടിയും ഇവിടെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ 119 സീറ്റിലും മത്സരിക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രഖ്യാപനം. ദില്ലിയിലേതിന് സമാനമായ ഭരണം തെലങ്കാനയിലും വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതി പറഞ്ഞു. ജനകീയ സര്‍വേ നടത്തിയ ശേഷമാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. അതേസമയം തിരഞ്ഞെടുപ്പിന് ശേഷം എഎപി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ബന്ധമില്ലെന്ന് മായാവതി... ബിഎസ്പി 35 സീറ്റില്‍ മത്സരിക്കും!!ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ബന്ധമില്ലെന്ന് മായാവതി... ബിഎസ്പി 35 സീറ്റില്‍ മത്സരിക്കും!!

കന്യാസ്ത്രീക്ക് പ്രണയനൈരാശ്യമാണെന്നുള്ള നീക്കം പാളി... ബിഷപ്പിനെ കുടുക്കിയത് രണ്ട് കന്യാസ്ത്രീകള്‍കന്യാസ്ത്രീക്ക് പ്രണയനൈരാശ്യമാണെന്നുള്ള നീക്കം പാളി... ബിഷപ്പിനെ കുടുക്കിയത് രണ്ട് കന്യാസ്ത്രീകള്‍

English summary
controversy over gulam nabi asads comments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X