കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപയുടെ മൂല്യത്തെ മോദിയുടെ അമ്മയോട് ഉപമിച്ചു; രാജ് ബബ്ബാറിന്റെ പ്രസംഗം വിവാദത്തിൽ!!

Google Oneindia Malayalam News

ദില്ലി: രൂപയുടെ വിലയിടിവ് സൂചിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ മാതാവിന്റെ പ്രായം സൂചിപ്പിച്ച കോൺഗ്രസ് നേതാവ് പുലിവാല് പിടിച്ചു. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയെ കുറിച്ച് മോദി കടുത്ത വിമര്‍ശനം നടത്തിയിരുന്നു. രൂപയുടെ മൂല്യം പ്രധാനമന്ത്രിയുടെ പ്രായത്തിന് അടുത്തേക്ക് കടക്കുന്നുവെന്നായിരുന്നു അന്ന് മോദിയുടെ പറഞ്ഞത് ഇതിനെ പരാമർശിച്ചുകൊണ്ടായിരുന്നു കോൺഗ്രസ് നേതാവ് രാജ് ബബ്ബാർ പ്രസ്താവന നടത്തിയത്.

<strong>തെലുങ്കാനയിൽ ടിആർഎസ് വീണ്ടും ഭരണത്തിലേറുമെന്ന് സർവ്വെ;'കൂട്ടമി' മുഖ്യപ്രതിപക്ഷം, ബിജെപിക്ക് 3 സീറ്റ്</strong>തെലുങ്കാനയിൽ ടിആർഎസ് വീണ്ടും ഭരണത്തിലേറുമെന്ന് സർവ്വെ;'കൂട്ടമി' മുഖ്യപ്രതിപക്ഷം, ബിജെപിക്ക് 3 സീറ്റ്

ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം പ്രധാനമന്ത്രിയുടെ മാതാവിന്റെ പ്രായത്തിനടുത്തേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണെന്നാണ് ബബ്ബാര്‍ പറഞ്ഞത്. നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരമാർശം.

 Raj Babbar

പ്രധാനമന്ത്രിയുടെ അമ്മയുടെ പേരിനെ രാഷ്ട്രീയ പരാമർശങ്ങൾക്കായി ഉപയോ​ഗിക്കുന്നത് അൺപാർലമെന്ററി ആണെന്നാണ് ബിജെപി നേതാക്കളുടെ രൂക്ഷവിമർശനം. കുറച്ചു കൂടി ഉത്തരവാദിത്വത്തോടെ കോൺ​ഗ്രസ് നേതാക്കൾ പെരുമാറണം പ്രധാനമന്ത്രിയോട് രാജ് ബബ്ബാർ മാപ്പ് പറയണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. സിപി ജോഷിയും നേരത്തെ വിവാദ പരമർശം നടത്തിയിരുന്നു.

ഉമാ ഭാരതിയുടെ ജാതിയേതാണെന്ന് ആര്‍ക്കെങ്കിലും അറിയാമോ? സാധ്വി റിതംബരയുടെ ജാതിയേതാണ്? ഈ രാജ്യത്ത് മതത്തെക്കുറിച്ച് ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ അത് പണ്ഡിറ്റുകള്‍ക്കും ബ്രാഹ്മണര്‍ക്കും മാത്രമാണെന്നായിരുന്നു ജോഷിയുടെ വിവാദ പരാമർശം.

English summary
Controversy Over Raj Babbar's "Rupee Nearing PM Mother's Age" Remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X