മിസോറാം അന്വേഷണത്തോട് സഹകരിക്കും: എന്തുകൊണ്ട് നിഷ്പക്ഷ ഏജൻസി അന്വേഷിക്കുന്നില്ലെന്ന് ഹിമന്ത ശർമ
ഗുവാഹട്ടി; അതിർത്തി സംഘർഷത്തിൽ വധശ്രമത്തിന് കേസെടുത്ത മിസോറാം പോലീസിന്റെ നടപടിയിൽ പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കേസന്വേഷണത്തോട് സഹകരിക്കുമെന്നും എന്നാൽ എന്തുകൊണ്ടാണ് നിഷ്പക്ഷ ഏജൻസി അന്വേഷിക്കാത്തതെന്നും ഹിമന്ത ചോദിച്ചു.

പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ; സുപ്രിയയെകുറിച്ച് പൃഥ്വിരാജ്
അന്വേഷണവുമായി സഹകരിക്കാൻ സന്തോഷമേയുള്ളൂ. എന്നാൽ എന്തുകൊണ്ടാണ് സ്വതന്ത്ര ഏജൻസിക്ക് അന്വേഷണം കൈമാറാത്തത്. പ്രത്യേകിച്ച് അസം പരിധിയിലാണ് സംഘർഷം നടന്നതെന്നിരിക്കെ? ഇത് സംബന്ധിച്ച് മിസോറാം മുഖ്യമന്ത്രി സൊറാങ്തോമയുമായി താൻ സംസാരിച്ചിട്ടുണ്ട്, ഹിമന്ത ട്വീറ്റ് ചെയ്തു.
അതിർത്തി പ്രശ്നത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ മുഖ്യമന്ത്രി ഹിമന്തയ്ക്കെതിരേയും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെയുമായിരുന്നു മിസോറാം പോലീസ് കേസെടുത്തത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് പോലീസ് പ്രവർത്തിച്ചതെന്നും മിസോറാം മുഖ്യമന്ത്രിയായി പ്രശ്നപരിഹാരത്തിന് അസം മുഖ്യമന്ത്രി തയ്യാറായില്ലെന്നും മിസോറാം പോലീസ് എഫ്ഐആറിൽ പറയുന്നു.
ക്യാമ്പ് നിർമ്മിക്കുന്നതിനുള്ള കൂടാരങ്ങളും മറ്റ് സാമഗ്രികളുമായാണ് അവർ സ്ഥലത്തെത്തിയത്, മിസോറാം പ്രദേശം ബലപ്രയോഗത്തിലൂടെ കൈവശപ്പെടുത്താനുള്ള ഉദ്ദേശം ഇതിലൂടെ വ്യക്തമാണ്. 20 ഓളം ആംബുലൻസ് ഉൾപ്പെടെ സർവ്വ സന്നാഹവുമായാണ് അസം പോലീസ് അതിർത്തിയിൽ എത്തിയതെന്നും എഫ്ഐആറിൽ പറയുന്നു.
മുഖ്യമന്ത്രിയെ കൂടാതെ അസം ഇൻസ്പെക്ടർ ജനറൽ, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ, പോലീസ് സൂപ്രണ്ട് എന്നിവർക്കെതിരേയും കാച്ചർ ഡിസ്ട്രിക്ട് ഡെപ്യൂട്ടി കമ്മീഷണർക്കെതിരേയും പേരറിയാത്ത 200 പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും മിസോറാം പോലീസ് കേസെടുത്തിട്ടുണ്ട്. നേരത്തേ മിസോറാം എംപി കെ വൻലാൽവേണ ഉൾപ്പെടെയുള്ളവർക്കെതിരെ അസം പോലീസ് കേസെടുത്തിരുന്നു. ഇതിന് മറുപടിയായാണ് മിസോ പോലീസ് നടപടി എന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications