Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനീസ് ഇറക്കുമതി, സര്‍ക്കാര്‍ ഗുണമേന്മാ പരിശോധന കര്‍ശനമാക്കുന്നു

ദില്ലി: ചൈനീസ് സാമ്പത്തിക മേഖയ്ക്ക് കടുത്ത തിരിച്ചടി നല്‍കാന്‍ ഇന്ത്യ ഒരുങ്ങുന്നു. പാകിസ്താന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന തരത്തിലുള്ള ചൈനയുടെ നിലപാടുകള്‍ക്കുള്ള തിരിച്ചടിയായി ഇതിനെ കണക്കാകാം. ലോകത്തിലെ ഏറ്റവും വലിയ വിപണിയായ ചൈനയുടെ സാമ്പത്തിക മേഖലയെ ലക്ഷ്യം വെച്ചുകൊണ്ടാണ് ഇന്ത്യ തിരിച്ചടിയ്ക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ വലിയ പങ്കുവഹിക്കുന്ന ചൈനയുടെ ഇറക്കുമതി ഉത്പനങ്ങള്‍ക്ക് ഗുണമേന്മ പരിശോധന കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ദീപാവലി ആഘോഷങ്ങള്‍ക്ക് ഒരുങ്ങുന്ന ചൈനീസ് വിപണിയ്ക്ക് ഇത് വന്‍ തിരിച്ചടിയായി മാറും എന്ന കാര്യത്തില്‍ സംശയമില്ല.

 22-sivakasifirecrackers-

ദീപാവലിയ്ക്ക് ഇന്ത്യയില്‍ എത്തുന്ന ചൈനീസ് പടക്കങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ദില്ലി പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്. നിരോധിക്കപ്പെട്ട പടക്കങ്ങള്‍ ചൈനീസ് മാര്‍ക്കറ്റില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത് തടയുന്നതിന് കര്‍ശന ദില്ലി പോലീസിനും കസ്റ്റംസ് വിഭാഗത്തിനും പെല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് നിര്‍ദേശം നല്‍കി.

നിരോധിക്കപ്പെട്ടതും ഹാനികരവുമായി പടക്കങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് പൂര്‍ണമായും തടയുന്നതിനുള്ള ഉത്തരവ് ഡിപിസിസി സെക്രട്ടറി എസ്എം അലി സെക്ഷന്‍ 31(A) പ്രകാരം ഇറക്കി. ഇത് എല്ലാ ഉദ്യോഗസ്ഥര്‍ക്കും കൈമാറുകയും ചെയ്തു. ദീപാവലിയ്ക്ക് പടക്കങ്ങള്‍ വാങ്ങുന്ന മൊത്ത കച്ചവടകാര്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പോലീസ് നല്‍കിയിട്ടുണ്ട്. നിയമങ്ങള്‍ തെറ്റി ഉത്പനങ്ങള്‍ വിപണയില്‍ എത്തിക്കുന്ന വ്യാപാരികള്‍ക്കെതിരെ നടപടി എടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

പെല്യൂഷന് കണ്‍ട്രോള്‍ ബോര്‍ഡിന്റെ തീരുമാനത്തില്‍ ചൈനീസ് വിപണിയില്‍ വന്‍ ഇടിച്ചില്‍ സംഭവിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പടക്കത്തിന്റെ കാര്യത്തില്‍ മാത്രമല്ല വരും നാളുകളില്‍ ഇന്ത്യയില്‍ എത്തുന്ന എല്ലാ ഇറക്കുമതികള്‍ക്കും ഗുണമേന്മ പരിശോധ കര്‍ശനമാക്കും. ചൈനീസ് വിപണിയില്‍ നിന്നും എത്തുന്ന വ്യാജ മുട്ടകളും പ്ലാസ്റ്റിക് അരിയും അടുത്തിടെ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+