വിദ്യാലയങ്ങളുടെ മുഖം മാറുന്നു!! രാജ്യത്തെ സ്കൂളുകൾ സൈനിക സ്‌കൂളിന്റെ മാത്യകയിലേക്ക്!!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്തെ എല്ലാ സ്കൂളുകളിലും സൈനിക സ്കൂളുകളുടെ ചിട്ട നടപ്പിലാക്കണമെന്നു മനവ വിഭവശേഷി മന്ത്രാലയത്തിന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഉപദേശം. മനവ വിഭവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ ചർച്ചയിലാണ് ഇങ്ങനെ ഒരു നിർദേശം മുന്നോട്ട് വെച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര മാനവിഭവ ശേഷി മന്ത്രി പ്രകാശ് ജാവേദ്കറിന്റെ നേതൃത്വത്തിൽ നിർദേശം നടപ്പിലാക്കാനുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ട്.

കർഷകർ കരഞ്ഞോട്ടേ !!! എംഎൽഎമാർക്ക് ശമ്പളം വർധിപ്പിക്കണം !! ചെരുപ്പൂരി തല തല്ലി കർഷകർ!!!

ഗോരക്ഷയുടെ പേരിലുള്ള ആക്രമണം!!! പ്രകോപനത്തിനു കാരണം ബീഫ് ഫെസ്റ്റുകളെന്നു ബിജെപി!!

ആദ്യഘട്ടത്തിൽ കേന്ദ്രീയ വിദ്യാലയങ്ങളിലും, ജവഹർ നവോദയ സ്കൂളുകളിലുമായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. കൂടാതെ സിബിഎസ്ഇക്കും ഇതു സംബന്ധമായ നിർദേശം പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും നൽകിയിട്ടുണ്ട്.വിദ്യാര്‍ത്ഥികളുടെ അച്ചടക്കം, കായിക ക്ഷമത, ദേശ സ്‌നേഹം എന്നിവ വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നാണും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

sanika school

കൂടാതെ വിദ്യാർഥികളുടെ ഉന്നതിയും സമഗ്രവികസനവും ലക്ഷ്യമിട്ടാണ് എല്ലാ സ്കൂളുകളിലും സൈനിക സ്കൂളുകളുടെ മാത്യക നടപ്പിലാക്കാനുള്ള തീരുമാനത്തിലെത്തിയതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കൂട്ടിച്ചേർത്തു.യുവാക്കളെ പ്രതിരോധ സേവനങ്ങൾക്ക് വേണ്ടി സജ്ജരാക്കുക എന്നലക്ഷ്യത്തോടെ 1961 ൽ അന്നത്തെ പ്രതിരോധമന്ത്രി വികെ കൃഷ്ണമേനോനാണ് സൈനിക സ്കൂളുകൾക്ക് തുടക്കം കുറിച്ചത്.

English summary
The Prime Minister’s Office (PMO) has advised the HRD Ministry to include elements of military schools (Sainik Schools) — aimed at promoting discipline, physical fitness and a patriotic outlook — in regular schools too. Senior HRD officials on Tuesday attended a meeting called by the PMO to discuss this proposal.
Please Wait while comments are loading...