Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ ആശങ്ക ഒഴിയുന്നില്ല, 15 ബിഎസ്എഫ് ജവാന്മാര്‍ക്ക് കൊറോണ, രോഗബാധിതരില്‍ ക്യാന്‍സര്‍ രോഗികളും

ദില്ലി: ദില്ലിയില്‍ 15ഓളം ബിഎസ്എഫ് ജവാന്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇവരില്‍ ഏഴ് പേര്‍ ദില്ലി പൊലീസിനൊപ്പം ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടവരാണ്. ശനിയാഴ്ചയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ദില്ലിയിലെ ജുമാ മസ്ജിദ്, ചാന്ദ്‌നി മഹല്‍ ഏരിയ എന്നിവിടങ്ങളില്‍ ഡ്യൂട്ടിയിലേര്‍പ്പെട്ട 126 ബറ്റാലിയന്‍, 178 ബറ്റാലിയന്‍ എന്നീ കമ്പനിയിലുള്ള ജവാന്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരെ ഗ്രേറ്റര്‍ നോയിഡയിലെ സിഎപിഎഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ബിഎസ്എഫ് അറിയിച്ചു.

bsf

ദില്ലിയിലെ ആര്‍കെ പുരത്തുള്ള ആശുപത്രിയില്‍ 8 ബിഎസ്എഫ് ജവാന്‍മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ രണ്ട് പേര്‍ ക്യാന്‍സര്‍ രോഗത്തിന് ചികിത്സയില്‍ കഴിയുന്നവരാണ്. ഇവരുടെ ശുശ്രൂഷകരും രോഗബാധിതരാണ്. ദില്ലിയിലെ ക്യാന്‍സര്‍ ആശുപത്രി സന്ദര്‍ശിച്ച ബിഎസ്എഫ് ജവാന്‍മാര്‍ക്ക് ഏപ്രില്‍ 30നാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരെ ജയ് പ്രകാശ് നാരായണന്‍ ട്രോമ സെന്ററിലേക്ക് മാറ്റി.

അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ 37,776 ആയി. 2293 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഇത്രയും പേര്‍ക്ക് ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നത്. 71 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്തെ ഇതുവരെയുള്ള മരണ സംഘ്യ 1223 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം ആയിരത്തിലധികം പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 12296 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തിലും രോഗ ബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 333 പേര്‍ക്കാണ് ഗുജറാത്തില്‍ രോഗം സ്ഥിരീകരിച്ചത്. 896 പേര്‍ക്ക് രോഗം ബേധമായി. തമിഴ്‌നാട്ടില്‍ 231 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ചെന്നൈയില്‍ ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. രോഗബാധിതര്‍ 2757 ആയി. ചെന്നൈയില്‍ മാത്രം 174 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെ 1257 പേര്‍ക്കാണ് ഇവിടെ രോഗം റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നതെന്ന് കടുത്ത ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഇതുവരെ 29 പേരാണ് തമിഴ്‌നാട്ടില്‍ മരിച്ചത്. 2757 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ ശനിയാഴ്ച മാത്രം 384 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ദല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4122 ആയി.രാജ്യത്ത് രോഗം ഭേദപ്പെടുന്നവരുടെ ശതമാനം 26.64 ആണ്. ഇതുവരെ 10,018 പേരുടെ രോഗം മാറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+