• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണ വൈറസ് പരിശോധന എങ്ങനെ? ഐസിഎംആറിന്റെ പുതിയ മാർഗ്ഗനിർദേശങ്ങൾ, സ്വകാര്യ ലാബുകളിൽ സൌജന്യ പരിശോധന!

ദില്ലി: ഡിസംബറിൽ ചൈനീസ് നഗരമായ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇന്ന് ലോകത്തം മുഴുവൻ ഭീതിയിലാഴ്ത്തിക്കഴിഞ്ഞു. 151 ലധികം രാജ്യങ്ങളിലായി രണ്ട് ലക്ഷത്തിലധികം പേരെയാണ് രോഗം ബാധിച്ചിട്ടുള്ളത്. 8,270 ലധികം പേരാണ് രോഗ ബാധയെത്തുടർന്ന് മരണമടഞ്ഞിട്ടുള്ളത്. ഇന്ത്യയിൽ മാത്രം 145 പേർക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് പേരാണ് ഇന്ത്യയിൽ ചികിത്സയിലിരിക്കെ കൊറോണ ബാധയെത്തുടർന്ന് മരണമടയുന്നത്.

കൊറോണ; സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും കൂടുതൽ തുക ചെലവഴിക്കാമെന്ന് കേന്ദ്രസർക്കാർ

രോഗ ബാധിതനായ വ്യക്തിയുടെ ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം മറ്റൊരാളിലേക്ക് വ്യാപിക്കുന്നത്. രോഗത്തെ പ്രതിരോധിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഫലപ്രദമായി രോഗവ്യാപനം തടയുന്നതിൽ പല രാഷ്ട്രങ്ങൾക്കും കഴിഞ്ഞിട്ടില്ല. രോഗബാധിത രാഷ്ട്രങ്ങളിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാരിൽ നിന്നും വിദേശികളിൽ നിന്നുമാണ് ഇന്ത്യയിൽ കൊറോണ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

രോഗബാധിതരുമായി അധിക നേരം സമ്പർക്കം പുലർത്തുന്നതിലൂടെയും, ചുമ, തുമ്മൽ എന്നിവയിലൂടെയുമാണ് കൊറോണ വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വ്യാപിക്കുന്നത്. രോഗവ്യാപനം തടയുന്നതിനായി കൈകൾ കൃത്യമായ ഇടവേളകളിൽ സോപ്പുപയോഗിച്ച് 20 സെക്കന്റ് സമയം കഴുക, അല്ലാത്ത പക്ഷം ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിച്ച് കൈകൾ ശുചിയാക്കി വെക്കുക. കൈ കൊണ്ട് കണ്ണ്, വായ് എന്നിവ സ്പർശിക്കാതിരിക്കുക, ചുമയ്ക്കുമ്പോഴും തുമ്പുമ്പോഴും മുഖം പൊത്തുക, രോഗ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിക്കുക. രോഗ ബാധിത പ്രദേശങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർ 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയുക എന്നീ നിർദേശങ്ങളാണ് ആരോഗ്യ വകുപ്പ് അധികൃതർ ജനങ്ങൾക്ക് നൽകുന്നത്.

നിലവിലെ സാഹചര്യത്തിൽ കൊറോണയ്ക്കുള്ള പരിശോധന നടത്തണമെന്നാണ് ഐസിഎംആർ നിർദേശിക്കുന്നത്.

നിലവിൽ ആദ്യ ഘട്ട പരിശോധനക്ക് 1500 രൂപയും രോഗം സ്ഥിരീകരിക്കുന്നതിനുള്ള അധിക പരിശോധനകൾക്ക് 3000 രൂപയുമാണ് രാജ്യത്ത് ഈടാക്കി വരുന്നത്. എന്നാൽ രാജ്യത്ത് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം വർധിക്കുന്നതിനാൽ പരിശോധനാ മാനദണ്ഡങ്ങളിലും പരിഷ്കാരം അനിവാര്യമാണ്. ഇതിനായി കൂടുതൽ ലാബുകളിൽ കൊറോണ പരിശോധന ലഭ്യമാക്കുന്നിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഓരോ ആഴ്ചയിലും പരിശോധനക്കാവശ്യമായ ലബോറട്ടറികളുടെ എണ്ണം വർധിപ്പിക്കുന്നതോടെ ലാബുകളുടെ ലഭ്യതയും വർധിക്കും. സർക്കാർ ലാബുകൾക്കും ഐസിഎംആർ അംഗീകൃത ലാബുകൾക്കും പുറമേ മെഡിക്കൽ കോളേജുകളിലും സിഎസ്ഐആറിനും പരിശോധന നടത്താനുള്ള അംഗീകാരവും ലഭിക്കും.

നിലവിലെ പരിശോധനാ മാനദണ്ഡങ്ങൾ

വിദേശ രാജ്യത്ത് നിന്ന് രാജ്യത്ത് തിരിച്ചെത്തിയ എല്ലാവരും നിർബന്ധമായും 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. പനി, ചുമ, ജലദോഷം, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ പരിശോധനക്ക് വിധേയമാക്കണം. പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കിൽ ഇവരെ ഐസൊലേഷനിൽ പാർപ്പിച്ച് ചട്ടപ്രകാരം ചികിത്സ ലഭ്യമാക്കണം.

ലബോട്ടറിയിൽ പരിശോധിച്ച് രോഗം സ്ഥിരീകരിച്ചവുടെ കോണ്ടാക്ട് ലിസ്റ്റിൽ ഉൾപ്പെടുന്നവരെ 14 ദിവസം നിരീക്ഷണത്തിൽ വെക്കണം. പനി, ചുമ, ജലദോഷം, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ പരിശോധനക്ക് വിധേയമാക്കണം. പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കിൽ ഇവരെ ഐസൊലേഷനിൽ പാർപ്പിച്ച് ചട്ടപ്രകാരം ചികിത്സ ലഭ്യമാക്കണം. ആരോഗ്യ വകുപ്പിലെ ജീവനക്കാർക്ക് രോഗ ലക്ഷണങ്ങൾക്കൊപ്പം കടുത്ത ശാരീരിക പ്രശ്നങ്ങൾ, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവ അനുഭവപ്പെട്ടാൽ വേണ്ട രീതിയിൽ കൈകാര്യം ചെയ്യണമെന്നും ഐസിഎംആർ നിർദേശിക്കുന്നു.

സ്വകാര്യ മേഖലയിലെ ലാബുകൾക്കുള്ള മാർഗ്ഗനിർദേശങ്ങൾ

യോഗ്യതയുള്ള ഒരു ഫിസിഷ്യന്റെ നിർദേശത്തോടെ മാത്രമേ സ്വകാര്യ ലാബിൽ കൊറോണ പരിശോധന നടത്താൻ പാടുള്ളൂ. അതും ഐസിഎംആറിന്റെ മാനദണ്ഡം അനുസരിച്ചായിരിക്കണമെന്നും ചട്ടമുണ്ട്. രോഗം ഉണ്ടെന്ന് സംശയിക്കപ്പെടുന്നവരിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുമ്പോൾ മുൻകരുതലുകൾ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. അതിനൊപ്പം പ്രത്യേകം ഒരു സ്ഥലം ഇത്തരക്കാരുടെ സാമ്പിളുകൾ ശേഖരിക്കുന്നതിനായി മാറ്റിവെക്കുകയും വേണം.

എല്ലാ സ്വകാര്യ ലാബുകളും ഇന്റഗ്രേറ്റഡ് ഡിസീസസ് സർവ്വൈലൻസ് പ്രോഗ്രാം ഓഫ് ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥരുമായി ബന്ധം പുലർത്തുകയും റിപ്പോർട്ടുകൾ യഥാസമയം കൈമാറുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഇതിന് പുറമേ രോഗബാധിതരുമായി ബന്ധം പുലർത്തിയവരെ കണ്ടെക്കുന്നതിനും ഗവേഷണം നടത്തുന്നതിനുമായി ഐസിഎംഎആർ ആസ്ഥാനത്തും അടിയന്തരമായി വിവരമറിയിക്കേണ്ടതുണ്ട്. ഇതിനെല്ലാം പുറമേ സ്വകാര്യ ലാബുകൾ തികച്ചും സൌജന്യമായി കൊറോണ വൈറസ് പരിശോധന നടത്തണമെന്നാണ് ഐസിഎംആർ ആവശ്യപ്പെടുന്നത്.

ഈ ആഴ്ചയുടെ അവസാനത്തോടെ 72 ഐസിഎംആർ ലാബുകൾ കൂടി രാജ്യത്ത് പ്രവർത്തന സജ്ജമാകുമെന്നാണ് ഐസിഎംഎആർ സാക്ഷ്യപ്പെടുത്തുന്നത്. 49 ലാബുകൾ സർക്കാർ മേഖലയിലും കൊറോണ പരിശോധനകൾക്കായി പ്രവർത്തിക്കും. കൊറോണ പരിശോധ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തെ 51 സ്വകാര്യ ലബോറട്ടറികളുമായി പരിശോധന സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തുവരികയാണെന്ന് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

English summary
Coronavirus: Latest Testing Guidelines of Indian Council of Medical Research
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X