കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖം മറച്ച് വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ മോദി, 24 മണിക്കൂറും വിളിക്കാം; മാസ്‌ക് ഇല്ലാതെ പിണറായി

  • By Desk
Google Oneindia Malayalam News

ദില്ലി/തിരുവനന്തപുരം: പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും ഇപ്പോള്‍ യോഗം ചേരുന്നത് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ്. യോഗത്തില്‍ കേന്ദ്ര മന്ത്രിമാരും ആരോഗ്യ സെക്രട്ടറിയും എല്ലാം പങ്കെടുക്കുന്നുണ്ട്. മൂന്നാം തവണയാണ് ഇത്തരത്തില്‍ വീഡിയോ കണ്‍ഫറന്‍സിങ്ങിലൂടെ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നത്.

വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗം എങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി മാസ്‌ക് ധരിച്ചാണ് എത്തിയത്. അതും ഹോം മെയ്ഡ് മാസ്‌ക്. ഒട്ടുമിക്ക മുഖ്യമന്ത്രിമാരും മാസ്‌ക് ധരിച്ച് തന്നെയാണ് യോഗത്തില്‍ പങ്കെടുത്തത്.

PM Modi Mask

എന്നാല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മാസ്‌ക് ധരിച്ചിട്ടില്ല എന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. മുഖ്യമന്ത്രിയ്‌ക്കൊപ്പം ആരോഗ്യ മന്ത്രി കെകെ ശൈലജയും യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്. കേരള മുഖ്യമന്ത്രി മാത്രമല്ല മാസ് ധരിക്കാതെ യോഗത്തില്‍ പങ്കെടുക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു, ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി തുടങ്ങിയ ചിലരും മാസ്‌ക് ധരിക്കാതെ ആണ് യോഗത്തില്‍ പങ്കെടുത്തത്.

ആശ്വാസ പ്രഖ്യാപനവുമായി യുഎഇ; പ്രവാസികളെ ഞങ്ങള്‍ നാട്ടിലെത്തിക്കാന്‍ തയ്യാറെന്ന് അംബാസര്‍ ആശ്വാസ പ്രഖ്യാപനവുമായി യുഎഇ; പ്രവാസികളെ ഞങ്ങള്‍ നാട്ടിലെത്തിക്കാന്‍ തയ്യാറെന്ന് അംബാസര്‍

മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ച് പറഞ്ഞുകൊണ്ടാണ് നരേന്ദ്ര മോദി യോഗം തുടങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 24 മണിക്കൂറും താന്‍ ലഭ്യമാകും എന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. എപ്പോള്‍ വേണമെങ്കിലും വിളിച്ച് സംസാരിക്കാം. നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കാം. ഈ ഘട്ടത്തില്‍ നാം തോതോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

20 ഓളം സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണം എന്ന ആവശ്യമാണ് മുന്നോട്ട് വയ്ക്കുന്നത്. പഞ്ചാബും ഒഡീഷയും ഇതിനകം തന്നെ ലോക്ക് ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടിക്കഴിഞ്ഞു. നൂറ്റാണ്ടിനിടെ മനുഷ്യവംശം നേരിടുന്ന വലിയ വെല്ലുവിളിയാണ് ഇത് എന്നാണ് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് യോഗത്തില്‍ പറഞ്ഞത്.

Recommended Video

cmsvideo
Why kerala model become popular in world?

ഇന്ത്യയില്‍ ഏപ്രില്‍ 11 വരെ 239 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. 7400 ല്‍ പരം ആളുകളില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടനയും ഐഎംസിആറും ആവര്‍ത്തിച്ച് പറയുന്നത്. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 40 പേരാണ് ഇന്ത്യയില്‍ മരിച്ചത്.

രാത്രിയില്‍ നാട്ടുകാരെ വിറപ്പിച്ച 'അജ്ഞാതന്‍' പിടിയില്‍; ലക്ഷ്യം പീഡനം, വീട്ടമ്മ കണ്ടതോടെ കുടുങ്ങിരാത്രിയില്‍ നാട്ടുകാരെ വിറപ്പിച്ച 'അജ്ഞാതന്‍' പിടിയില്‍; ലക്ഷ്യം പീഡനം, വീട്ടമ്മ കണ്ടതോടെ കുടുങ്ങി

English summary
Coronavirus: Pm Narendra Modi wears mask in video conferencing with Chief Ministers. PM assured that, he will be available 24/7 for any suggestions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X