കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൌൺ ഈസ്റ്റർ വരെ നീട്ടാൻ സർക്കാർ: കൊറോണ മരണം 11,591 പിന്നിട്ടു...

Google Oneindia Malayalam News

റോം: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള നിയന്ത്രണങ്ങൾ തുടരാൻ ഇറ്റലി. ഈസ്റ്റർ വരെ ലോക്ക് ഡൌൺ നീട്ടിക്കൊണ്ടുള്ള പ്രഖ്യാപനമാണ് ഇറ്റലി നടത്തിയിട്ടുള്ളത്. രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ് വന്നിട്ടുണ്ടെങ്കിലും പ്രതിരോധ നടപടികളുടെ ഭാഗമായി നിയന്ത്രണങ്ങൾ പിൻതുടരാനാണ് നിർദേശം. നിലവിലുള്ള ലോക്ക് ഡൌണിന്റെ കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് നീക്കം. ലോകത്ത് എട്ട് ലക്ഷം പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 39,070 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്.

 നിസാമുദ്ദീൻ സമ്മേളനം; ഇനി കൊവിഡ് പരത്തിയത് മുസ്ലീങ്ങളാണെന്ന് ചിലർ പറയുമെന്ന് ഒമർ അബ്ദുള്ള നിസാമുദ്ദീൻ സമ്മേളനം; ഇനി കൊവിഡ് പരത്തിയത് മുസ്ലീങ്ങളാണെന്ന് ചിലർ പറയുമെന്ന് ഒമർ അബ്ദുള്ള

മുന്നോട്ട് തന്നെ

മുന്നോട്ട് തന്നെ


ലോക്ക് ഡൌൺ നീട്ടുന്നതിനുള്ള മുന്നൊരുക്കങ്ങൾ സ്വീകരിച്ചതായും സർക്കാർ ഇതേ ദിശയിൽ മുന്നോട്ടുപോകുമെന്നും ആരോഗ്യ മന്ത്രി റോബർട്ടോ സ്പെരാൻസ പ്രസ്താവനയിൽ വ്യക്തമാക്കി. സർക്കാർ ഉപദേശക സമതിയുമായി നടത്തിയ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. എന്നാൽ പുതിയ ലോക്ക് ഡൌൺ എപ്പോൾ അവസാനിക്കുമെന്നത് സംബന്ധിച്ച് സ്ഥിരീകരണമില്ല. സർക്കാർ മുന്നോട്ടുവെക്കുന്നത് പുതിയ നിയമമാണെന്ന സൂചനയാണ് പുറത്തുവരുന്നത്.

 21 ദിവസം നീണ്ട ലൌക്ക് ഡൌൺ

21 ദിവസം നീണ്ട ലൌക്ക് ഡൌൺ

കൊറോണ വൈറസ് വ്യാപനത്തോടെ കഴിഞ്ഞ മൂന്ന് ആഴ്ചയായി ഇറ്റിലിയിൽ ലോക്ക് ഡൌൺ പ്രാബല്യത്തിലുണ്ട്. ഇതോടെ ഇറ്റലിയിൽ കടകൾ, ബാറുകൾ, റസ്റ്റോറന്റുകൾ, എന്നിവ അടഞ്ഞുകിടക്കുകയാണ്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾക്ക് പുറത്തിറങ്ങുന്നതിനും കർശന നിയന്ത്രണങ്ങളുണ്ട്.

 ഇറ്റലിയിൽ 11,591 മരണം

ഇറ്റലിയിൽ 11,591 മരണം

കൊറോണ വൈറസ് ഏറ്റവുമധികം നാശം വിതച്ച ഇറ്റലിയിൽ 11,591 പേരാണ് രോഗ ബാധയെത്തുടർന്ന് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 812 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്നാണ് സിവിൽ പ്രൊട്ടക്ഷൻ ഏജൻസി നൽകുന്ന കണക്ക്. കഴിഞ്ഞ രണ്ട് ദിവസമായി രോഗബാധിതരായി മരിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. 4,050 കേസുകളാണ് ഏറ്റവും ഒടുവിൽ ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തത്. മാർച്ച് 17ന് ശേഷം രോഗബാധിതരുടെ എണ്ണത്തിൽ വർധനവ് പ്രകടമായെങ്കിലും 101, 739 പേർക്ക് ഇതിനകം രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് വരെ നിയന്ത്രണങ്ങൾ തുടരുമെന്നാണ് പഗ്ലിയ ഗവർണർ നൽകുന്ന വിവരം.

ആൾനാശം മിലനിൽ

ആൾനാശം മിലനിൽ


ഇറ്റലിയുടെ സാമ്പത്തിക തലസ്ഥാനമായ മിലൻ ഉൾപ്പെടുന്ന ലോമ്പാർഡിയിലാണ് 60 ശതമാനത്തോളം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 40 ശതമാനം കേസുകളും രാജ്യത്തിന്റെ വ്യത്യസ്ഥ ഭാഗങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ ജനസഞ്ചാരം നിയന്ത്രിച്ച ഭരണകൂടം വലിയ പരിപാടികൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിക്കുന്നതോടെ റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം വർധിക്കുമെന്നാണ് നാഷണൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് തലവൻ സർക്കാരിന് നൽകിയ നിർദേശം.

 61 ഡോക്ടർമാർ

61 ഡോക്ടർമാർ

കൊറോണ വ്യാപനത്തിന് പിന്നാലെ രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാരിലേക്കും വ്യാപകമായി കൊറോണ വ്യാപിച്ചിരുന്നു. ഏറ്റവും ഒടുവിൽ 11 പേർ കൂടി മരിച്ചതോടെ രോഗം ബാധിച്ച് മരിച്ച ഡോക്ടർമാരുടെ എണ്ണം 61 ആയിരുന്നു. നാഷണൽ ഡോക്ടേഴ്സ് അസോസിയേഷനാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിട്ടുള്ളത്. പരിശോധന നടത്തി രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പായാണ് ഡോക്ടർമാരുടെ മരണം സംഭവിച്ചത്.

English summary
Coronavirus Outbreak: Italy to extend nationwide lockdown until Easter season
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X